താൾ:Sree Aananda Ramayanam 1926.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൬ ആനന്ദരാമായണം നിണക്കു സാമർത്ഥ്യമുണ്ടെങ്കിൽ അവിടെ പോയി സീതയെ കൊണ്ടുവന്നുകൊൾക. ഇല്ലെങ്കിൽ ഭർത്താവു മരിച്ചുപോയ സ്ത്രീയെപ്പോലെ തലയും കുനിച്ച് ഇരുന്നുകൊൾക" എന്നു പ റഞ്ഞു . ഇതുകേട്ടു രാവണൻ ശൂർപ്പണഖയോടു "ഹേ ശൂർപ്പണ ഖേ! അവൻ നിന്റെ അവയവങ്ങളെ ഛേദിച്ചതിൽ വ്യസനി ക്കേണ്ട. ഈ ക്ഷണത്തിൽതന്നെ ഞാൻ പോയി അവരെ എ ല്ലാം കൊന്ന് ആ കൈകൊണ്ടു നിന്റെ കണ്ണീർ തുടയ്ക്കുന്നു ണ്ട് " എന്നിങ്ങിനെ പലതും പറഞ്ഞു സമാധാനിപ്പിച്ച് ഉ ടൻതന്നെ തേരിൽ കയറി തന്റെ ക്ഷേമകാംക്ഷിയും തപോനി ഷുനുമായ അമ്മാമൻ മാരീചന്റെ ആടുത്തുചെന്ന് ഉണ്ടായ സംഗതികളെല്ലാം അദ്ദേഹത്തോടു പറഞ്ഞു . മാരീചൻ 'ഹേ രാവണാ! ലങ്കാരാജ്യത്തിന്നുതന്നെ ഹാനികരമായ ഈ സംഗ തി ആരാണു നിന്നോട് ഉപദേശിച്ചത് . വിശ്വാമിത്രന്റെ യാഗത്തിൽവെച്ചു രാമന്റെ ഒരു ബാണംകൊണ്ടു ഞാൻ സമു ദ്രത്തിൽ വന്നുവീണ് ഒരു വിധം തപ്പിപ്പിഴയ്ക്കുവാൻ എത്രയോ പാടുപെട്ടു. അന്നു മുതല്ക്കു രഥം, രത്നം, രജതം, രുഗ്മം എന്നു മുതലായ വാക്കുകളെ കേൾക്കുമ്പോൾകൂടി അവയുടെ ആദ്യ ത്തെ 'ര' എന്ന അക്ഷരം രാമനെ ഓർമ്മപ്പെടുത്തി എനിക്കു ഭ യം ജനിപ്പിക്കുന്നു. നീ ആ രാമനെ കാണുന്നതായാൽ തൽ ക്ഷണംതന്നെ യമലോകം പ്രാപിക്കും. ആകയാൽ രാമനോട് എതൃക്കേണ്ട കാര്യം മാത്രം വിചാരിക്കേണ്ട" എന്നു പറഞ്ഞു വളരെ ഭയപ്പെടുത്തി. പക്ഷേ മാരീചന്റെ വാക്കുകൾ രാവ ണനെ അധികം കോപിപ്പിക്കുകയാണ് ഉണ്ടായത് . ക്രൂദ്ധ നായിത്തീർന്ന രാവണൻ മാരീചനോടു "നീ ഇപ്പോൾ എന്റെ കൂടെ പോരാത്തപക്ഷം നിന്നെ ഞാൻ കൊന്നുകളയും. ആ കയാൽ എന്നോടുകൂടി ഇപ്പോൾതന്നെ പുറപ്പെടുക. നീ ഒരു മാനിന്റെ രൂപം എടുത്തു രാമൻ താമസിക്കുന്ന കാട്ടിൽ ചെ ന്ന് അവന്റെ മുമ്പിൽ കളിച്ചുകൊൾക. അപ്പോൾ രാമൻ നിന്നെ പിടിക്കുവാൻവേണ്ടി പിന്നാലെ വരും. അങ്ങിനെ

പിൻതുടർന്നു കുറെ ദൂരം ചെന്നാൽ രാമന്റെ സ്വരംപോലുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/117&oldid=170789" എന്ന താളിൽനിന്ന് ശേഖരിച്ചത്