താൾ:Sree Aananda Ramayanam 1926.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൧ സാരകാണ്ഡം സ്വീകരിച്ചു കുറച്ചു ദിവസം അവിടെ താമസിച്ചു. അപ്പോൾ അഗസ്ത്യൻ പണ്ടു ദേവേന്ദ്രൻ ശ്രീരാമന്നു സമ൪പ്പിക്കുവാനാ യി തന്റെ കയ്യിൽ ഏല്പിച്ചിട്ടുണ്ടായിരുന്നു ഒരു ധനുസ്സിനേ യും, രണ്ടു തുണീരങ്ങളേയും രത്നമയമായ പിടിയോട്കൂടിയ ഒരു ഖൾഗതേയും ശ്രീരാമന്നു കൊടുക്കുക ഉണ്ടായി.ശ്രീരാമൻ അഗസ്ത്യന്റെ ഉപദേശപ്രകാരം പഞ്ചവടിയിലേയ്ക്കു പുറപ്പെ ട്ടു ഗൌതമി എന്ന നദിയുടെ ഉത്തരതീരത്തിൽ കൂടെ യാത്രചെ യ്തു. അവിടെ പർവ്വതാകാരനും അരുണപുത്രനും ആയ ജടായു വിനെ കണ്ടിട്ടു ശ്രീരാമൻ അങ്ങുന്ന് എന്റെ പിതാവായ ദ ശരഥന്ന് ഉറ്റബന്ധുവല്ലേ? എന്നു ചോദിച്ചു ബന്ധുസമാ ഗമപ്രീതനായ ജടായുവിനോടു കുറച്ചുനേരം സംഭാഷണം ചെ യ്തിട്ട് അവിടേനിന്നു പോയി പഞ്ചവടിയെ പ്രവേശിച്ചു. അ വിടെ ഒരിടത്തു മുമ്പു ചിത്രകൂടഗിരിയിൽ എന്നപോലെ പ ണ്ണശാലകളെ കെട്ടി ഉണ്ടാക്കി മൃഗമാംസങ്ങളെക്കൊണ്ടു വാ സ്തുബലിയെ ചെയ്തു ശ്രീരാമൻ സീതാലക്ഷ്മണസഹിതനായി സസുഖം താമസിച്ചു. അപ്പോൾ ജടായുവും അവിടെ ചെന്നു രാമാദികളെ കാത്തും കൊണ്ടിരുന്നു. ഹേ പാവ്വതീ! ഈ പഞ്ച വടിയിൽ ശ്രീരാമൻ മൂന്നക്കൊല്ലംകാലം താമസിക്കുക ഉ ണ്ടായി.

     അക്കാലത്തു  ശൂർപ്പണഖ  എന്നു  പേരായ  രാക്ഷസിയുടെ 

പുത്രനായ ശാംഭവൻ എന്നവൻ ഒരു വനത്തിൽ ഏറ്റവും തീവ്രമായ തപസ്സിനെ ചെയ്തുംകൊണ്ടിരുന്നു. താപസ്സുകൊണ്ടു പ്രീതനായ ബ്രഹ്മാവും പ്രത്യക്ഷമായി അവന്ന് ഒരു ഖൾഗവും അനുഗ്രഹവും കൊടുത്തു ബ്രഹ്മലോകത്തേയ്കേ മടങ്ങിപ്പോയി. പക്ഷേ തപസ്സിൽതന്നെ മനസ്സിനെ നിറുത്തിയിരുന്ന ശാംഭ വന്നു ബ്രഹ്മാവും വന്നതും പോയതും ഓർമ്മ ഉണ്ടായില്ല. ധ്യാന നിഷ്ഠനായിരുന്ന അവന്റെ ചുറ്റും ചെടികളും വള്ളികളും വ ളർന്ന് അലനെ മൂടിക്കൊണ്ടിരുന്നു. ആ പ്രദേശം കണ്ടാൽ ഒ രു വള്ളിമുടിലാരമെന്നല്ലാതെ അതിന്നുള്ളിൽ ഒരാൾ ഇരിക്കു

ന്നുണ്ടെന്ന് ആർക്കും തോന്നുകയില്ല. ആ പ്രദേശത്തു ലക്ഷ്മണൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/112&oldid=170784" എന്ന താളിൽനിന്ന് ശേഖരിച്ചത്