താൾ:Sree Aananda Ramayanam 1926.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാരകാണ്ടം ഉചിതമായ രീതിയിൽ പൂജിച്ചതിനു ശേഷം സീതയോടു തന്റെ പത്നിയെ കാണുവാൻ പറഞ്ഞപ്രകാരം സീത അദ്രിപത്നിയായ അനസൂയയെ നമസ്കരിച്ചു.അനസൂയ സീതയെ ആശ്ലേഷിച്ചു മടിയിൽ ഇരുത്തി വിശ്വാകർമ്മാവിനാൽ നിർമ്മിക്കപ്പെട്ട രണ്ടു കുണ്ഡലങ്ങളും,രണ്ടു പട്ടുകളും വിചിത്രമായ അംഗരാഗവും സീതയ്ക് സമ്മാനമായി കൊടുത്തു. അനന്തരം മുനിപത്നി "ഹേ സീതേ !അംഗരാഗം ശരീരത്തിൽ ധരിച്ചിരുന്നാൽ സൗന്ദര്യം എന്നും നിലനിൽക്കുന്നതിനു പുറമേ ഇതു നിന്റെ പാതിവ്രത്യത്തെ രക്ഷിക്കുകയും നിന്നെ രാമനോടു ചേർക്കുകയും ചെയ്യാം. ഇതു നീ ധരിച്ചിരുന്നാൽ രാമൻ നിന്നോടും ലക്ഷ്മണനോടും കൂടി വനവാസകാലം സുഖമായികഴിച്ചു തന്റെ രാജ്യത്തെ പ്രാപിക്കും"എന്നിങ്ങനെ അനുഗ്രഹിച്ചു.അദ്രിമഹർഷി രാമാദികളായ മൂന്നുപേരേയും ഉചിതമായ ഭോജനം കൊടുത്ത് ഉപചരിക്കുകയും രാമൻ അദ്രിയുടെ ആതിഥ്യം സ്വീകരിച്ച് മൂന്ന് ദിവസം ആസ്രമത്തിലേ‍ താമസിച്ചിരുന്നതിന്ന് ശേഷം മറ്റൊരു വനത്തിലേക്ക് പോകയും ചെയ്തു.ഇങ്ങിനെ ഒരു കൊല്ലത്തെ വനവാസം അവസാനിച്ചു. ഹേ പാർവ്വതീ! ഇപ്പോൾ രാമന്റെ ബാലചരിത്രം ഒരു വിധം നിന്നോട് പറഞ്ഞു കഴിഞ്ഞു.

                                          സാരകാണ്ഡം ആറാം സ്വർഗം സമാപിച്ചു.
     
                                               ഏഴാം സ്വർഗം.
                      പരമശിവൻ പറയുന്നു

ഹേ പാർവ്വതീ!അനന്തരം ശ്രീരാമൻ വില്ലും കലച്ചു സീതാലക്ഷ്മണൻമാരോടുകൂടി ദണ്ഡകാരണ്യത്തിൽ പ്രവേശിച്ചു താൻ മുമ്പിലും സീത തന്റെ പിന്നിലും ലക്ഷ്മണൻ സീതയുടെ പുറകിലുമായി സഞ്ചരിച്ചു .ലക്ഷ്മണനും കുലവില്ല് കയ്യിൽ ധരിച്ചും കൊണ്ടാണ് നടന്നിരുന്നത്. ഇങ്ങിനെ പോകും വഴിയിൽ ഒരു തടാകം കാണപ്പെട്ടു. അവർ മൂവരും ആ തടാകത്തിലിറങ്ങി സ്നാനം ചെയ്ത് അതിലെ പരിശുദ്ധമായ ജലത്തെ തൃപ്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/108&oldid=170779" എന്ന താളിൽനിന്ന് ശേഖരിച്ചത്