താൾ:Sree Aananda Ramayanam 1926.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാസത്തിന്നു പോയ ശ്രീരാനെ വനത്തിൽ തിരികെ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുവരേണമെന്നാണു ഭരതൻ തീർച്ചപ്പെടുത്തിയത്. അതിന്നായി മന്ത്രി പ്രധാനികളോടു കൂടി തന്റെ അമ്മമാരേയും കൂട്ടിക്കൊണ്ടു ശ്രീ രാമഭക്തൻമാരായ പുരവാസികളാൽ പരിവ്വതനായിട്ടു ഭരതൻ അയോദ്ധ്യയിൽ നിന്നു പുറപ്പെട്ടു ഗംഗാ നദിയുടെ തീരത്തെത്തിയപ്പോൾ ഗൃഹൻ ഭരതനെ പൂജിക്കുകയും ആ പൂജയെ സ്വീകരിച്ചു ഗംഗയും കടന്ന് അദ്ദേഹം ഭരദ്വാജാശ്രമത്തിൽ ചെന്നു ചേരുകയും ചെയ്തു. അദിദിവ്യനായ ഭരദ്വാജമഹഷി തപശക്തികൊണ്ടു തന്റെ ആശ്രമത്തെ സ്വർഗ്ഗമാക്കി തീർക്കുകയും ഭരതന്റെ കൂടെ വന്നിട്ടുളള്ള സൈന്യങ്ങളെ എല്ലാം വലിയ പഥവിയിൽ സൽക്കരിക്കുകയും ചെയ്തു. ഭരതൻ ഭരദ്വാജനെ വണങ്ങി അദ്ദേബംപരഞ്ഞ വഴിയിൽക്കൂടി പോയി ചിത്രകുടാചലത്തിൽ ചെല്ലുകയും അവിടെവച്ചു സീതാ ലക്ഷമണ സഹിതനായി പർണ്ണശാലയിൽ താമസിക്കുന്ന തന്റെ ജേഷ്ഠനായ ശ്രീരാമനെ കണ്ട് സാഷ്ടാഗം നമസ്കരിക്കുകയും ചെയ്തു. മാമൻ ഭരതനെ എഴുന്നേൽപിപ്പിച്ച് ആശ്ലേഷിച്ചപ്പോൾ ഭരതൻ ഉണ്ടായ സംഗതികളെല്ലാം അദ്ദേഹത്തോട് പറഞ്ഞു. പിതാവിന്റെ സ്വർഗ്ഗാരോഹണം അറ്ഞ്ഞു ശ്രീരാമൻ ഗംഗാനദിയിലേക്കു ചെന്നു പുലകുളി,ഉദയക്രിയ,മുതലായ കർമങ്ങളെല്ലാം വിധിപ്രകാരം ചെയ്തു. പർണ്ണശാലയിലേക്കു തന്നെ വന്നു. അപ്പോൾ ഭരതൻ ഗുരുവായ വസിഷ്ഠനെ പുരസ്കരിച്ചു ശ്രീരാമനോട് അയോദ്ധ്യയിലേക്കു വന്നു. പട്ടാഭിഷേകം ചെയ്തു രാജ്യം പരിപാലിക്കണമെന്ന് അപേക്ഷിച്ചു. ശ്രീരാമനാകട്ടെ താൻ ചെയ്യുന്നതല്ലെന്നു ഖണ്ഡിതമായി മരുപടി പറയുകയാണുണ്ടായത്. അപ്പോൾ ഇഛാഭംഗത്തിൽ പെട്ട ഭരതൻ നിലത്തു ഭർദപുല്ലു വിരിച്ച് ഇനി ഞാൻ ഭക്ഷണം കഴിക്കുന്നതല്ലാ എന്നു പ്രതിജ്ഞചെയ്ത് അതിൽ കിടന്നു. ഭരതന്റെ ഈ ദ്രഢന്ശ്ചയം കണ്ടിട്ട് അദ്ദേഹത്തെ സമാദാനിപ്പിക്കുവാനായി

രാമൻ വസിഷ്ടമഹർഷിയോട് ആവശ്യപ്പെട്ടു. അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/105&oldid=170776" എന്ന താളിൽനിന്ന് ശേഖരിച്ചത്