താൾ:Sree Aananda Ramayanam 1926.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആനന്ദരാമായണം

റയുകയും അപ്പോൾ കൈകേയി ആരണ്യകവേഷത്തിന്നു ചേ൪ന്ന മരവുരി മുതലായവയെ അദ്ദേഹത്തിനു കൊടുത്തു.ശ്രീരാമൻ അതുകൾ വാങ്ങി ആദ്യം താൻ ധരിക്കുകയും പിന്നെ സീതയ്ക്കു കൊടുക്കുകയും ചെയ്തു.സീതയാകട്ടെ ,മരിവുരി ഉടുക്കേണ്ടത് എങ്ങിനെയാണെന്നു മനസ്സിലാകാതെ അന്ധയായി നിന്നുപോയി.അപ്പോൾ ശ്രീരാമൻ ഇന്നപ്രകാരം ധരിക്കേണമെന്നു പറഞ്ഞുകൊടുത്തു.ആ വാക്കു സമീപത്തുനിന്നു കേട്ടിരുന്ന വസിഷുമഹ൪ഷി ഏറ്റവും കോപത്തോടുകൂടി കൈകേയിയോടു "ഹേ ബുദ്ധിഹീനയായ പാപീ!നിനക്കുള്ള വരം രാമൻ മാത്രം കാട്ടിലേയ്ക്കു പോകേണമെന്നാണല്ലോ.ആ സ്ഥിതിക്കു രാമന്നു മരവുരി കൊടുത്തതു ന്യായംതന്നെ.എന്നാൽ ഹേ ദുഷ്ടേ!സീതയ്ക്കു മരവുരി കൊടുത്തത് എന്തു കാരണം കൊണ്ടാണ്"എന്നു പറഞ്ഞു ദിവ്യവസ്ത്രങ്ങളെ കൊണ്ടുവരുവിച്ചു സീതയ്ക്കു ധരിക്കുവാനായി കൊടുത്തു.ഈ അവസരത്തിൽ ദശരഥൻ മന്ത്രിയെ വിളിച്ചു "ഹേ സുമന്ത്രാ!ഈ മൂന്നുപേ൪ക്കും കാട്ടിലേയ്ക്കു പോകുവാനുള്ള രഥം തെയ്യാറാക്കൂ"എന്നു കല്പിച്ചു .പിന്നെ ശ്രീരാമൻ മാതാപിതാക്കന്മാരെ പ്രദക്ഷിണംവെച്ച് അവിടെനിന്നു പുറത്തേയ്ക്കു പോന്ന് അവിടെ തെയ്യാറാക്കി നി൪ത്തിയിരുന്ന രഥത്തിൽ സീതയോടും ലക്ഷ്മണനോടുംകൂടി കയറുകയും,സാരഥിയോടു രഥം വേഗത്തിൽ തെളിക്കുവാൻ ആജ്ഞാപിക്കുകയും ചെയ്തു.പിന്നെ അരികിൽ നില്ക്കുന്ന കൗസല്യയേയും,സുമിത്രയേയും,ദശരഥനേയും,പട്ടണവാസികളേയും സമാധാനപ്പെടുത്തി പുറപ്പെട്ട വേഗത്തിൽ തമസാനദിയുടെ തീരത്തിൽ ചെന്നുചേ൪ന്നു.ഈ വനയാത്ര നടന്ന സമയം ശ്രീരാമനു പ്രായം 18 വയസ്സായിരുന്നു.ഇതു മാ൪ഗ്ഗശീ൪ഷമാസത്തിൽ വെളുത്തപക്ഷത്തിൽ പഞ്ചമി തിഥിയോടുകൂടിയ ശ്രേഷുനക്ഷത്രത്തിൽ ആണു നടന്നത്.

ശ്രീരാമൻ വനത്തിലേയ്ക്കു പോകുമ്പോൾ മാ൪ഗ്ഗത്തിൽ ശുഭശകുനങ്ങൾ കാണപ്പെട്ടു.ഇന്ദ്രാദികളായ ദേവന്മാ൪ രാമൻ മുതലായ മൂന്നുപേ൪ക്കും യാതൊരു സുഖവിരോധവും ഉണ്ടാകാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/101&oldid=170772" എന്ന താളിൽനിന്ന് ശേഖരിച്ചത്