താൾ:Sree Aananda Ramayanam 1926.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-4- കൊണ്ടു ഭാരതവർഷത്തിലുള്ള പുണ്യതീർത്ഥങ്ങളുടെ ഒരു സമഷ്ടയായ ജ്ഞാനവും, അട്ത്തതായ യാഗകാണ്ഡംകൊണ്ട് അശ്വേധയാഗത്തില്റെ ഒരു സ്വരൂപജ്ഞാനവും വായനക്കാർക്കുണ്ടാകുന്നതാണ്.

                            മേൽപ്രകാരം നവകാണ്ഡാത്മകമായ ആനന്ദരാമായണത്തെ മുമ്മൂന്നു കാണ്ഡങ്ങളടങ്ങിയ മൂന്നു ഖണ്ഡങ്ങളായിത്തിരിച്ചു പൊതുജനോപകാരപ്രദമായ വിധത്തിൽ പ്രസിദ്ധം ചെയ്പാനാണ് ഈപ്രസിദ്ധീകരണംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ആയതിൽ(1) സാരകാണ്ഡം,(2)യാത്രാകാണ്ഡമ,(3)യാഗകാണ്ഡം എന്നിവയടങ്ങിയ ഒന്നാമത്തെ ഖണ്ഡമാണു വായനക്കാരുടെ മുമ്പിൽ വെയ്ക്കുന്നതായ പ്രസ്തുത പുസ്തകം.(4)വിലാസകാണ്ഡം,(5)ജന്മകാണ്ഡം,(6)വിവാഹകാണ്ഡം എന്നിവയടങ്ങിയ രണ്ടാം ഖണ്ഡം ഇതിനെത്തുടർന്നുകൊണ്ടു പ്രസിദ്ധം ചെയ്യുന്നതുമാണ്.
                            ഈ കൃതി സംസ്കൃതത്തിലുള്ള മൂലഗ്രന്ഥത്തിൽനിന്നു ലളിതഗദ്യരീതിയിൽ തർജ്ജമ ചെയ്തതാകുന്നു. മൂലകൃതി വാൽമീകിയുടേതാണെന്നാണു കാണുന്നത്.എന്നാൽ, ആദികാവ്യമായ വാൽമീകിരാമായണത്തോടു സാമ്യപ്പെടുത്തത്തക്കവിധം കാവ്യഗുണങ്ങളോടുകൂടിയ ഒരു ഭാഗവും ഇതിൽ കാണുന്നില്ല. കഥകളെ പ്രസക്താനുപ്രസക്തമായി പരത്തിക്കൊണ്ടു പോകുന്നതിൽ പ്രസ്തുത കവിക്കുള്ള സാമർത്ഥ്യം അന്യാദൃശമാണ്. സാഹിത്യഗുണത്തെസ്സംബന്ധിച്ചാകട്ടേ ഇദേഹം തീരെ ശ്രദ്ധിച്ചിട്ടുമില്ല. ഇതിന്റെ മൂലകാരൻ വാൽമീകിയാണെങ്കിൽ അദ്ദേഹം ആദികാവ്യകർത്താവായ വാൽനീകിയിൽനിന്നു ഭിന്നനാണെന്നേ കവിതാതാരതമ്യനിരൂപണം ചെയ്യുന്ന ഒരു വിമർശകന്നു വിചാരിപ്പാൻ ന്യായമുള്ളു.

പ്രസ്തുതകൃതിയുടെ തർജ്ജമയിൽ മൂലാർത്ഥത്തിന്നു ഭംഗം വരാത്തവിധത്തിൽ പല സ്വതന്ത്ര്യങ്ങളും എടുത്തിട്ടുണ്ട്. ദുർല്ലഭം ചില ഘട്ടങ്ങളിൽ ചില ചെറുകവികളും ചേർത്തിട്ടുണ്ട.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Sree_Aananda_Ramayanam_1926.pdf/10&oldid=170770" എന്ന താളിൽനിന്ന് ശേഖരിച്ചത്