താൾ:SreeHalasya mahathmyam 1922.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വച്ചുകൊണ്ട് ചുറ്റി ഓടുന്നു. അവിടുന്നയച്ച ഒരു ഭൂതത്തിനെക്കൊണ്ടുതന്നെ എന്റെ മുഴുവൻക്കാർയ്യവും സാധിച്ചു. ഇനി തിരിച്ചയക്കാൻ വഴിയുണ്ടായാൽമതി. ഇതുപോലെയുള്ളതിൽ ഇനി ഒരു ഭൂതത്തെക്കൂടി വരുത്താമെങ്കിൽ ഭൂമിയെന്നല്ല ബ്രപ്മാണ്ഡം മുഴുവനും അവരുടെ വായിൽത്തന്നെ. അയ്യയ്യോ ഭഗവാനേ അവിടുത്തെ അനുചരന്മാരിൽ വാമനനായ ഒരു ഭൂതത്തിന്റെ പരാക്രമം എത്ര മഹർത്തരമായിരിക്കും .

             അവിടെയുണ്ടായിരുന്ന മറ്റുള്ളവും എല്ലാം ഇങ്ങനെത്തന്നെ വിചാരിച്ചു. അനന്തരം ഭഗവതിയായ തടാതക ക്ഷൽപിപാസാർദ്ദിതനായി അങ്ങോട്ടും ഇങ്ങോട്ടും കിടന്നോടി കണ്ണിൽ കാണുന്നതെല്ലാം എടുത്തുവായിലാക്കി ഭക്ഷിച്ചു തുടങ്ങിയിരിക്കുന്ന കുണ്ഡോദരന്റെ അത്യഗ്നിശാന്തിക്കു മായാവിയായ ഭഗവാൻ ഏതെങ്കിലും ഒരു വഴിയുണ്ടാക്കിയെങ്കിൽ എനിക്കു എത്രമാത്രം മനസ്സമാധാനമായെനേ. അല്ലെങ്കിൽ ഞാൻ എന്തുചെയ്യും. പ്രാണപ്രയസിയായ എന്റെ മേൽ ഉള്ള സ്നേഹം വിചാരിച്ചെങ്കിലും അവനു തൃപ്തിയുണ്ടാക്കി എന്റെ മാനം കാക്കണം. എന്നിങ്ങനെയുള്ള പ്രാർത്ഥനയെ സൂചിപ്പിക്കും പ്രകാരത്തിൽകടാക്ഷവിക്ഷേപങ്ങളോടുകൂടെ ഭഗവാന്റെ മുഖാരവിന്ദത്തിൽ നിന്നും കണ്ണുപറിക്കാതെ നോക്കിക്കൊന്ടുനിന്നു.
            ൧൨- അദ്ധായം 
      കണ്ഡോദരഭുക്തി എന്ന ഏഴാമത്തെ ലീലസമാപ്തം 
   
            ഹാലാസ്യമാഹാത്മ്യം
                 കേരളഭാഷാഗഭ്യം 
          ൧൩-  അദ്ധായം 

അന്നഗർത്താപഗാനയുനം എന്ന് എട്ടാമത്തെ ലീല.

അല്ലയോ മഹർഷിപുംഗവന്മാരേ ഇനി ഞാൻ നിങ്ങളെ സുന്ദരേശ്വരൻ കല്യാണസംഭാരങ്ങൾ മുഴുവൻ ഭക്ഷിച്ചിട്ടും വിശപ്പു തീരാതെ ആർത്തനായി അഭയം പ്രാപിച്ച കണ്ഡോദരന് അന്നഗർത്തങ്ങളെക്കൊണ്ടും ഗംഗയെക്കൊണ്ടും വിശപ്പും ദാഹവും അടക്കിയ ലീലയെ കേൾപ്പിക്കാം.ആ മാഹാത്മ്യേമേറിയ ഒരു ലീലയുടെ ശ്രവണം കൊണ്ടുതന്നെ സകല പാപങ്ങളും തീർന്നുപോകും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/99&oldid=170768" എന്ന താളിൽനിന്ന് ശേഖരിച്ചത്