താൾ:SreeHalasya mahathmyam 1922.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാം അദ്ധ്യായം__നാലാം ലീല. ൫൭

ക്ഷമായ രൂപത്തിൽ എന്റെ മകളായി ജനിച്ചാൽ കൊള്ളാമെന്നാഗ്രഹം ഉണ്ട്. അങ്ങനെ ആയാൽ ഭഗവതിയെ ഇനിക്കു എല്ലായ്പോഴും ഒന്നുപോലെ ആർദ്രമായ വാത്സല്യത്തോടുകൂടെ ആശ്ലേഷചും ബനങ്ങൾ ചെയ്യാമല്ലോ. ഭഗവതിയുമായിട്ടുള്ള നിത്യസഹവാസം കൊണ്ടു ഇനിക്കു അന്ത്യകാലത്തിൽ മോക്ഷവും കിട്ടും.

ഭഗവതി അതുകേട്ടു, അല്ലയോ വിദ്യാവതീ! നീ അടുത്ത ജന്മത്തിൽ കാഞ്ചനമാലയെന്നുള്ള പേരോടുകൂടെ ജനിച്ചു മലയധ്വജപാണ്ഡ്യന്റെ ഭാര്യയായി ഭവിച്ചു സകല ഭോഗങ്ങളേയും അനുഭവിച്ചു ചിരകാലം സുഖിക്കും. അന്നു നിങ്ങൾ സന്തതിലാഭത്തിനുവേണ്ടി ചെയ്യുന്ന പുത്രകാമേഷ്ടിയിൽനിന്നും ഞാൻ ഇപ്പോൾ കണ്ട രൂപത്തിൽ അവതരിച്ചു നിന്റെ മകളായിത്തീർന്നു എല്ലാ അഭീഷ്ടങ്ങളേയും സാധിച്ചുതരാം. നിനക്കും നിന്റെ ഭർത്താവായ മലയധ്വജപാണ്ഡ്യനും, അവസാനത്തിൽ മോക്ഷവും ലഭിക്കും. വിശേഷിച്ചും ത്വൽകൃതമായ സ്തോത്രം അനുദിവസവും ഭക്തിയോടുകൂടെ പാരായണം ചെയ്യുന്നവർക്കും പുരുഷാർത്ഥങ്ങൾ നാലും, അനായാസേന സംപ്രാപ്തമാകും. എന്നിങ്ങനെ അരുളിച്ചെയ്തതിന്റേശേഷം അന്തർദ്ദാനം ചെയ്തു.

അല്ലയോ മഹർഷിമാരേ! ആ വിദ്യാവതിയാണു മലയധ്വജപാണ്ഡ്യന്റെ ഭാര്യയാ. കാഞ്ചനമാല. ഭഗവതി വിദ്യവതിക്കു നല്കിയ വരമനുസരിച്ചാണു ഇങ്ങനെ തടാതകയെന്നുള്ള അഭിധാനത്തിൽ മലയധ്വജപാണ്ഡ്യന്റെയും, കാഞ്ചനമാലയുടേയും പുത്രിയായി അവതരിച്ചതു. ഈ വിദ്യാവതീചരിടശ്വണം പാപഹരവുമാണ്. ഇനി ഞാൻ കഥാശേഷം പറയാം; നിങ്ങൽ ഭക്തിപൂർവ്വം ശ്രദ്ധിച്ചു കൊള്ളുവിൻ. മലയധ്വജപാണ്ഡ്യന്റേയും കാഞ്ചനമാലയുടേയും പ്രേമഭാജനമായും കാഴ്ചക്കാർക്കെല്ലാം നയനാനന്ദകാരിണിയായും തേജസ്സ്വരൂപിണിയായും, സർവ്വൈശ്വര്യനിലയനമായായും അതിബുദ്ധിശാലിനിയായും ചന്ദ്രക്കലപോലെ നാൾക്കുനാൾ വളർന്നു തുടങ്ങിയ തടാതകയെ അച്ഛനായ മലയധ്വജപാണ്ഡ്യൻ വേദാഗമപുരാണേതിഹാസങ്ങളും മറ്റു സകല ശാസ്ത്രങ്ങളും എല്ലാകലാവിദ്യകളും അതിവിദഗ്ദ്ധന്മാരായ ഗുരുക്കന്മാരെക്കൊണ്ടഭ്യസിപ്പിച്ചു. കുശാഗ്രബുദ്ധിയോടുകൂടിയ അവൾ തിരിയിൽനിന്നുംകൊളുത്തിയ പന്തംപോലെ ഗുരുക്കന്മാരെക്കാൾ അനേകായിരം മടങ്ങധികമായി എല്ലാവിദ്യകളിലും ഒന്നുപോലെ അനിതരസാധാരണമായ വൈദഗ്ദ്ധ്യം സമ്പാദിച്ചു. സംഗീതസാഹിത്യാദികളിലും ധനുർവിദ്യയിലും, മറ്റുള്ള ആയോധനക്രമങ്ങളിലും രാജ്യഭരണത്തിലും ഇത്രമാത്രം പാണ്ഡിത്യം ഉള്ളവരായി തടാതകയ്ക്കൊപ്പം ഒരുത്തരും ഒരുകാലത്തും ഉണ്ടായിട്ടില്ലെന്നുള്ളതു സർവവിദിതം ആണ്. പിതാവായ മലയധ്വജൻ തന്റെ കണ്ണിലുണ്ണിയായ വകളേയും പരിലാളിച്ചു ക്ഷേമകരമാകുംവണ്ണം രാജ്യപരിപാലനവും ചെയ്തു അനേകകാലം ഭാര്യാസമേതം ഐഹികസൗഖ്യങ്ങൾ അനുഭവിച്ചു ഒടുവിൽ ഭോഗസുഖങ്ങളിൽ വിരക്തനായി പുത്രിയായ തടാതകയ്ക്കു പട്ടം കെട്ടിച്ചതിന്റെ ശേഷം ഇഹലോകംവിട്ടു സ്വർഗ്ഗത്തേക്കുപോയി. അവർക്കു പുത്രസന്താനം ഇല്ലാതിരുന്നതിനാൽ പിതൃക്രിയകൾ എല്ലാം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/79&oldid=170759" എന്ന താളിൽനിന്ന് ശേഖരിച്ചത്