താൾ:SreeHalasya mahathmyam 1922.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൬ ഹാലാസ്യമാഹാത്മ്യം

യസ്യാപ്രസാദലേശേനഭോഗ മോക്ഷോസുദുർല്ലഭൗ
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൩

യയാശിവോപിയുക്തസ്സ പഞ്ചകൃത്യംകരോതിഹി
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൪

യസ്യാഃപ്രീത്യർത്ഥമനിശംലാസ്യ കുർവനുശിവോബഭൗ
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൫

ലക്ഷ്മീസരസ്വതീമുഖ്യാ യസ്യസ്തേജഃകണോത്ഭവാ
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൬

യാദേവിമുക്തികാമാനാം ബ്രഹ്മവിദ്യാപ്രദായിനീ
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൭

യസ്യാഃപ്രമാണമാത്രേണ വർദ്ധന്തേസർവസമ്പദഃ
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൮

യാസ്തുതാസർവപാപഘ്നീ സർവോപദ്രവനാശിനീ
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൯

യാധ്യാതാപരമാശക്തീ സ്സർവസിദ്ധീകരീശിവാ
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൧൦

യയാദേവ്യവിരഹിത ശിവോപിഹിനിരർത്ഥകഃ
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൧൧

ചരാചരംജഗൽസർവം യസ്യാഃപാദസമുത്ഭവം
നമസ്തസ്യൈസുമീനാക്ഷ്യൈ ദേവ്യൈമംഗളമൂർത്തയേ ൧൨

ഇങ്ങനെ ഉള്ളമഴിഞ്ഞ ഭക്തിയോടുകൂടെ വിദ്യാവതി സ്തുതിച്ചതുകേട്ടു ഭക്തവത്സലയായ ഭഗവതി നിനക്കെന്തൊരുവരമാണ് വേണ്ടതെന്നു വീണ്ടും ചോദിച്ചു. വിദ്യാവതി, എല്ലാകാലങ്ങളിലും ഒന്നുപോലെ എന്റെ ഹൃദയം ഭഗവതിയുടെ പാദസ്വരണയോടുകൂടിയതായി ഭവിക്കണമെന്നല്ലാതെ മറ്റൊന്നും വേണമെന്നില്ലെന്നു പറഞ്ഞു.

ഉടനെ മീനാക്ഷി, വിദ്യാവതീ! എല്ലാക്കാലത്തും നിന്റെ ചിത്തം എന്റെ തൂപസ്മരണയിൽ നിശ്ചലമായിട്ടുതന്നെയിരിക്കും. അതിനു യാതൊരു സംശയവുമില്ല. നിനക്കിനി മറ്റുവല്ല വരങ്ങളും ആവശ്യമുണ്ടെങ്കിൽ പറയുക, അതും ഞാൻ സാധിച്ചുതരാം എന്നു പറഞ്ഞു.

വിദ്യാവതിയുടനെ, അല്ലയോ ഭഗവതീ! ഭവതിക്കു എന്റെ മേൽ അങ്ങനെ ദയവു തോന്നുന്നെങ്കിൽ ഇപ്പോൾ ഭഗവതി എന്റെ മുമ്പിൽ പ്രത്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/78&oldid=170758" എന്ന താളിൽനിന്ന് ശേഖരിച്ചത്