താൾ:SreeHalasya mahathmyam 1922.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൪ ഹാലാസ്യമാഹാത്മ്യം

ണ്യാതിരേകംകൊണ്ടു ഭഗവതിയായ മീനാക്ഷിയിൽ ഭക്തിവർദ്ധിക്കുകയും തന്മൂലം അവൾ ചന്ദനം, കുംകുമം, കസ്തൂരി മുതലായ സുഗന്ധദ്രവ്യങ്ങളെ ഉപേക്ഷിച്ചു ഭസ്മവും ദിവ്യവസ്ത്രാഭരണങ്ങളും രുദ്രാക്ഷമാലയും, കാഷായവസ്ത്രവും മറ്റും ധരിച്ചു അപാരമായ ഭക്തിയോടും വൈരാഗ്യത്തോടുംകൂടെ ഇടവിടാതെ മൂലവിദ്യാജപവും, സ്തുതികളും ഗൗരീപൂജയും ചെയ്തുവന്നു.

അക്കാലത്തിൽ ഒരു ദിവസം അവൾ തന്നെ പിതാവും ജ്ഞാനിരളിൽവച്ചു ശ്രേഷ്ഠനുമായ വിദ്യാവസുവിനോടു ഭൂമിയിലുള്ള പാർവതീക്ഷേത്രങ്ങളിൽവച്ചു ഏറ്റവും സന്നിദ്ധ്യമുള്ള ക്ഷേത്രം ഏതെന്നു ചോദിച്ചു.

വിദ്യാവസു അതുകേട്ടു ഭഗവതീഭക്തയായ തന്റെ മകളെ വാത്സല്യപൂർവം തലോടിയുംകൊണ്ടു ഇങ്ങനെ പറഞ്ഞു.

അല്ലയോ വത്സേ! വിദ്യാവതീ നീ കേട്ടുകൊണ്ടാലും. ഗതാനന്ദൻ ഇനിക്കുപദേശിച്ചതിനെ ഞാൻ നിനക്കു പറഞ്ഞുതരാം. ഭവാനീ ക്ഷേത്രങ്ങളിൽവച്ചു മാഹാത്മ്യമായുള്ളതേതാണെന്നറിയണമെന്നുള്ള വിചാരത്തോടുകൂടെ ബ്രഹ്മാവു മേരുമന്ദംകൈലാസകാശീ ശ്രീപർവതാടികളായ ക്ഷേത്രങ്ങളെല്ലാം ഒരു തട്ടിലും ഹാലാസ്യം തനിച്ചു മറ്റൊരു തട്ടിലും വച്ചു തൂക്കിയതിൽ ഹാലാസ്യക്ഷേത്രത്തിന്റെ മാഹാത്മ്യം കൂടുതലായി തൂങ്ങിയതിനാൽ ഭൂലോകത്തിൽ ഉള്ള ഭഗവതിക്ഷേത്രങ്ങളിലെല്ലാത്തിലുംവച്ചു, ഹാലാസ്യംതന്നെയാണു ശ്രേഷ്ഠമായിട്ടുള്ളതെന്നു നിശ്ചയിച്ചു അവിടെപ്പോയി മംഗലപ്രദമായ ഹേമപത്മിനിയിൽ സ്നാനംചെയ്തു, ദേവേന്ദ്രപ്രതിഷ്ഠമായ ദിവ്യവിമാനത്തിനകത്തു ശോഭിക്കുന്ന മൂലംലിംഗത്തിൽ നിത്യസാന്നിദ്ധ്യം ചെയ്യുന്ന പരാശക്തിയും, പരിപൂർണ്ണയും, പരാല്പരയും, ആദ്യവസാനങ്ങൾ ഇല്ലാത്തവളും, ലോകമാതാവും, സച്ചിദാനന്ദസ്വരൂപിണിയും, സ്മരണമാത്രത്താൽതന്നെ സർവപാപങ്ങളേയും നശിപ്പിക്കുന്നവളും, സർവൈശ്വര്യപ്രദായിനിയും, കരുണാരൂപുണിയും, സുന്ദരേശ്വരമോഹിനിയും മനോജ്ഞയും, മഹാദേവിയും, മനോന്മണിയും ആയ മീനാക്ഷിയെ ഒരു നിമേഷമാത്രയെങ്കിലും ഭജിക്കുന്നവർക്കു സകലൈശ്വര്യവും മോക്ഷവും ഉണ്ടാകുമെന്നുള്ളതിനു യാതൊരു സംശയവുമില്ല.

മൂന്നുലോകത്തിലുംകൂടി അനവധി ദേവീപീഠങ്ങൾ ഉണ്ടെങ്കിലും അതിൽ അറുപത്തിനാലുപൂഠങ്ങൾ വിശേഷിച്ചും പ്രധാനപ്പെട്ടവകളാണ്. ആ അറുപതിലും മുഖ്യമായതാണു കദംബവനമായ ഹാലാസ്യത്തിലുള്ള ദേവീപീഠം. എന്റെ അച്ഛനായ പഞ്ചസ്വരൻ, വസുപൂർണ്ണൻ, സ്വച്ഛവിദ്യൻ ഇങ്ങനെ അനവധി മഹാത്മാക്കൾ ഹാലാസ്യനാഥനേയും നാഥയായ മീനാക്ഷിയേയും സേവിച്ചു സിദ്ധിയെ പ്രാപിച്ചിട്ടുണ്ട്.

വിദ്യവതി ഇതുകേട്ടു ഹാലാസ്യനാഥയായ മീനാക്ഷിയെത്തന്നെ തനിക്കും സേവിച്ചു സിദ്ധിയെ പ്രാപിക്കണമെന്നുള്ള വൈരാഗ്യത്തോടുകൂടെ അഛനെ വന്ദിച്ചു യാത്രയും വാങ്ങി ഹാലാസ്യത്തിലേക്കു തിരിച്ചു. ഉത്തരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/76&oldid=170756" എന്ന താളിൽനിന്ന് ശേഖരിച്ചത്