താൾ:SreeHalasya mahathmyam 1922.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാം അദ്ധ്യായം__നാലാംലീല ൫൩

ണ്ടു, വളരെ വ്യാകുലനായി അയ്യോകഷ്ടമേ! എത്രതപസ്സുചെയ്തതിന്റെ ഫലമായിട്ടാണു ഒരു കന്യകയുണ്ടായതു. ഇതിനുമുമ്പിൽ ഒരു സ്ത്രീകൾക്കും ഉണ്ടായിട്ടില്ലാത്ത മൂന്നാമത്തെ മുലകൊണ്ടു എന്റെ മകൾ വിരൂപയായിപ്പോയല്ലൊ. പരമശിവന്റെ കാരുണ്യം ഈ വിഷയത്തിൽ ഇങ്ങനെയൊകലാശിച്ചതെന്നും മറ്റുംചിന്തിച്ചും കൊണ്ടിരിക്കുമ്പോൾ; അല്ലയൊ രാജാവേ! നീ വ്യസനിക്കേണ്ട മീനാക്ഷിഭഗവതി ഭക്തന്മാരെ രക്ഷിക്കാനായി നിന്റെ പുത്രിയായി അവതരിച്ചിരിക്കുകയാണ്. കന്ന്യകയുടെ മൂന്നാമത്തെ മുല ഭർത്താവിനെ കാണുമ്പോൾ ഇല്ലാതെ ആകും. ഇനിക്കാലതാമസം കൂടാതെ പുത്രിയുടെ ജാതകർമ്മാദികൾ നടത്തി തടാതകയെന്നു പേരിട്ടുകൊള്ളുക. നിനക്കും നിന്റെ ഭാര്യയ്ക്കും മേൽക്കുമേൽ ഐശ്വര്യമുണ്ടാകും എന്നിങ്ങനെ അശരീരിവാക്കുകേൾക്കുകയാൽ അവർ ഉടൻതന്നെ പുത്രിയുടെ ജാതികർമ്മാദികളെല്ലാം നടത്തിച്ചു തടാതകയെന്നുതന്നെ നാമകരണവും ചെയ്യിച്ചു. അനന്തരം അദ്ദേഹം പുത്രിയുണ്ടായ സന്തോഷംകൊണ്ടു സല്പാത്രങ്ങളിൽ അനവധി ദാനം ചെയ്യുകയും ധർമ്മകർമ്മങ്ങൾ നടത്തിക്കുകയും ചെയ്തു. എന്റെ വംശത്തെ ഭവാംബുധിൽ നിന്നും ഉദ്ധരിക്കുന്നതിനായും ലോകാനുഗ്രഹത്തിനായും എന്റെ ഭാഗ്യപുഞ്ജം കന്ന്യകാരൂപത്തിൽ വന്നിരിക്കുന്നതുപോലെ ഭക്തവത്സനായ ദേവിതന്നെ എന്റെ മകളായി ജനിച്ചിരിക്കുന്നതിൽപരം എനിയ്ക്കെന്തൊരു ഭാഗ്യമാണുണ്ടാകാനുള്ളത്. നമ്മുടെ വംശത്തിന്നും നമുക്കും ഒന്നുപോലെ ശുദ്ധതയും ധർമ്മത്വവും സിദ്ധിച്ചു എന്നിങ്ങനെ ഭാര്യയായ കാഞ്ചനമാലയോടുപിന്നെയും പിന്നെയും പറയുകയും പുത്രിയും സൗഭാഗ്യവതിയും തേജഃപുഞ്ജവും ആയ തടാതകയെ മടിയിൽ പിടിച്ചിരുത്തി പലവുരു ചുംബിക്കുകയും ആശ്ലേഷിക്കുകയും ലാളിക്കയും മറ്റും ചെയ്തു. വിലതീരാത്ത ആഭരണങ്ങൾ അണിയിച്ചു. മേൽപ്രകാരം ഇതില്പരമില്ലാത്ത വാത്സല്യത്തോടും സന്തോഷത്തോടുംകൂടെ പുത്രിയെ വളർത്തുകയും ശുക്ലപക്ഷത്തിലെ ചന്ദ്രക്കലയെന്നപോലെ അവൾ വളരുകയും ചെയ്തുവന്നു.

വീണ്ടും വസിഷ്ഠാദികൾ, അഗസ്ത്യരെ തൊഴുതുകൊണ്ടു, അല്ലയൊ ഭഗവാനെ! ദക്ഷയാഗത്തിൽ പിതാവുചെയ്ത ഭർത്ത്യനിന്ദകൊണ്ടു ഭഗവതി അഗ്നിപ്രവേശംചെയ്തു ദർക്ഷാത്മകാവസ്ഥയെ ഉപേക്ഷിച്ചു പാർവതിയെന്നുള്ള നാമധേയത്തോടുകൂടെ പർവതപുത്രിയായി ജനിച്ചിട്ടുള്ളതായി ഞങ്ങൾ കേട്ടിട്ടുണ്ട്. അല്ലാതെ ഭഗവതി മലയധ്വജന്റെ മകളായി ജനിച്ച കഥയിപ്പോഴാണു കേട്ടത്. മീനാക്ഷീഭഗവതി ഇപ്രകാരം ജനിക്കുന്നതിനുള്ള കാരണം കൂടി എന്താണെന്നു പറയണം. എന്നിങ്ങനെ അപേക്ഷിച്ചു.

അഗസ്ത്യൻ അതുകേട്ടുപറഞ്ഞു:-

പണ്ടു വിശ്വവസുവെന്നു പേരോടുകൂടിയ ഒരു ഗന്ധർവരാജാവുണ്ടായിരുന്നു. അദ്ദേഹത്തിനു സംഗീതകോവിദയായി വിദ്യാവതിയെന്നു പേരോടുകൂടിയ ഒരു മകൾ ഉണ്ടായി. അവൾക്കു ബാല്യംതുടങ്ങിയെ പൂർവപു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/75&oldid=170755" എന്ന താളിൽനിന്ന് ശേഖരിച്ചത്