താൾ:SreeHalasya mahathmyam 1922.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

                കേരളഭാഷാഗദ്യം
                ഒമ്പതാം അദ്ധ്യായം
               തടാതകാജനനം എന്ന
                നാലാമത്തെ ലീല

____

വീണ്ടും അഗസ്ത്യമഹർഷി വസിഷ്ഠാദികളെ നോക്കി, അല്ലയോ മഹർഷിമാരേ! ഇനി നിങ്ങൾ മീനാക്ഷീ ഭഗവതി, പാണ്ഡ്യരാജാവായ മലയധ്വജന്റെ മകൾ താടകയായി അവതരിച്ച ലീലയെക്കേട്ടുകൊള്ളുവിൻ? ഈ ഒരു ലാലയെ മാത്രം കേട്ടാലും കേൾക്കുന്നവരുടെ സകലദുഃഖങ്ങളും പാപങ്ങളും തീരും എന്നിങ്ങനെ പറഞ്ഞിട്ടു താഴെ വരുമാറു കഥയാരംഭിച്ചു.

കുലശേഖരപാണ്ഡ്യന്റെ പുത്രനും ശത്രുകുലാന്തകനും പാണ്ഡ്യവംശതിലകവും ദീനജനാവനലോലുപനും ദയാശാലിയും കാമകോമളകളേബരനും വീര്യശൗര്യപരാക്രമശാലിയും ശിവധ്യാനൈകനിരതനും ഇന്ദ്രപ്രതാപിയും പുണ്യചരിതനും വിദ്വൽസേവാരതനും, സകലകലാനിപുണനും, സർവശാസ്ത്രവിശാരദനും, മഹൈശ്വര്യശാലിയും ആയ മലയധ്വജപാണ്ഡ്യൻ ഉച്ചൈശ്രവസ്സിനെക്കാളും ശ്രേഷ്ഠങ്ങളായ അനവധി കുതിരകളും ഐരാവതോപമങ്ങളായ അനവധി ആനകളും മഹാമേരുവിനെക്കാളും ഉന്നതങ്ങളായ തേരുകളും വീര്യപരാക്രമനിധികളും ഭുജബലശാലികളും ആയോധനനിപുണന്മാരും ആയ കാലാളുകളും അടങ്ങിയ തന്റെ ചതുരംഗസൈന്യത്തിന്റെയും പ്രധാനികളായ അമാത്യന്മാരുടേയും സേനാനായകന്മാരുടേയും മറ്റും സഹായംകൊണ്ടും, തന്റെ പരദൈവമായ സോമസുന്ദരേശന്റെ കൃപാകടാക്ഷം കൊണ്ടും എതിർത്ത രാജാക്കന്മാരെ എല്ലാം കീഴടക്കി കാലതാമസവും ശ്രമവും എന്നിയെ തന്നെ ഒരു മഹാചക്രവർത്തിയായി മനുവിനെപ്പോലെ അപാരമായ ക്ഷേമത്തോടുകൂടെ ഭൂലോകമടക്കിവാണുകൊണ്ടുവന്നെങ്കിലും അദ്ദേഹത്തിനു അനേകം ഭാര്യമാർ ഉണ്ടായിരുന്നതിൽ ഒരുത്തി പോലും വളരെക്കാലമായിട്ടും പ്രസവിച്ചില്ല. അദ്ദേഹത്തിന്റെ പട്ടമഹർഷിമാർ എല്ലാവരിലുംവച്ച് ശ്രേഷ്ഠയായിരുന്നതു, സൂര്യവംശജാതനായ ശൂരസേനന്റെ പുത്രി കാഞ്ചനമാലയായിരുന്നു. വയോരൂപങ്ങളെക്കൊണ്ടും ശീലഗുണങ്ങളെക്കൊണ്ടും അത്യന്തം അനുരൂപരായ ആ ദമ്പതികൾ എല്ലാവിധ കർമ്മങ്ങളും വിധിപ്രകാരം അനുഷ്ഠിക്കുകയും സുന്ദരേശ്വരനെ വഴിപോ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/73&oldid=170753" എന്ന താളിൽനിന്ന് ശേഖരിച്ചത്