താൾ:SreeHalasya mahathmyam 1922.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬ ഹാലാസ്യമാഹാത്മ്യം

കല്യാണപുരത്തിൽനിന്നും പശ്ചിമദിക്കിൽപോയി പലസ്ഥലത്തും ചുറ്റിസ‌്‌ഞ്ചരിച്ച് ഒട്ടുവളരെ ധനമുണ്ടാക്കിഭാണ്ഡംകെട്ടി വീട്ടിലേക്കായിപുറപ്പെട്ടു പലദിക്കുകളിലും വിശ്രമിച്ചു ചില ദിവസങ്ങൾ കഴിച്ചുകൂട്ടി; ഒടുവിൽ ദൈവഗത്യാകദംബവനത്തിൽ എത്തിയപ്പോൾ നേരം അസ്തമിക്കുകയും അന്നേദ്ദിവസം സോമവാവും ധനഞ്ജയനു വ്രതവും ഉണ്ടായിരുന്നതിനാൽ ആഹാരം കഴിക്കാത്ത ക്ഷീണംകൊണ്ടു നടക്കാപാടില്ലാതെ ആവുകയും ചെയ്കയാൽ എങ്ങോട്ടുപോകണമെന്നുപോലും തോന്നാതെ വളരെ വിഷമിച്ചു. വനത്തിൽകൂടി അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞുപോകുന്ന മൃഗങ്ങളുടെ ശബ്ദങ്ങളും പക്ഷികളുടെ ചിറകടികളും അല്ലാതെ മറ്റൊന്നും കേൾപ്പാനില്ല. ധനഞ്ജയനു ഭയംവർദ്ധിച്ചു. മനുഷ്യസഞ്ചാരം ഇല്ലാത്ത ഒരുവനത്തിൽ ഏകനായി അകപ്പെട്ട ഒരുത്തനു ഭയമുണ്ടാകുന്നതു അതിശയമാണോ? ആ സാധുഭക്തൻ എന്തുചെയ്യും. വരിന്നതുവരട്ടെ എന്നുള്ള വിചാരത്തോടുകൂടെ പതുക്കെപ്പതുക്കെ വനത്തിനകത്തേക്കുതന്നെ നടന്ന് മൂലലിംഗത്തിനു സമീപംവരെ ചെന്നപ്പോൾ അന്ധകാരംകൊണ്ടു ഒന്നു കാണാൻ പാടില്ലാതെ ആവുകയാൽ എന്തുതന്നെ വന്നാലും ഇന്നത്തെ രാത്രി ഇവിടെത്തന്നെ കഴിച്ചുകൂട്ടാമെന്നുനിശ്ചയിച്ചു ആ സോമസുന്ദരലിംഗത്തിനുസമീപംതന്നെ വീണുകിടന്നു.

അല്പംകഴിഞ്ഞപ്പോമുതൽ സോമവാരമഹോത്സവം കൊണ്ടാടാനും സോമസുന്ദരനെ സേവിക്കാനും പൂജിക്കാനും ആയി ദേവന്മാർ വരവുതുടങ്ങി വന്നവന്ന ദേവന്മാർ എല്ലാം ഹേമപത്മിനിയിൽപ്പോയി സ്നാനംചെയ്തിട്ടുവന്നു നൃത്തഗാനവാദ്യഘോഷങ്ങളോടുകൂടെ പൂജയാരംഭിച്ചു. ഭക്തവത്സലനായ ഭഗവാൻ ഈ അവസരത്തിൽ ആ വൈശ്യനു ദിവ്യദൃഷ്ടി കൊടുത്തു. ഉടനെ ധനഞ്ജയന്റെ ദൃഷ്ടികൾക്കു സുന്ദരേശ്വരമഹാലിംഗവും ദേവന്മാരും അവർചെയ്യുന്ന പൂജകളുമെല്ലാം ഗോചരമായി. അപ്പോളുണ്ടായ അദ്ദേഹത്തിന്റെ വിസമയവും സന്തോഷവും ഒന്നും പറവാനില്ല. അതിവേഗത്തിൽ ആ ശിവഭക്തൻ ഹേമപത്മിനിയിൽപോയി കുളിച്ചു നിത്യകർമ്മങ്ങളുമെല്ലാം നടത്തി മൂലലിംഗത്തിന്റെ സമീപത്തിൽ ചെന്നപ്പോൾ പ്രദക്ഷിണക്രമമായി പ്രസാദത്തെ കാണുകയാലുള്ള സന്തോഷത്തോടും ഭക്തിയോടുംകൂടെ അഷ്ടമൂർത്തിയായ പരമശിവനെ സാഷ്ടാംഗനമാസ്കാരംചെയ്തു. അതില്പിന്നെ എഴുന്നേറ്റു ദേവന്മാർചെയ്യുന്ന പൂജയും മറ്റും കണ്ടുകൊണ്ടു നിന്നു. അതിന്റെശേഷം തന്റെ ഭാണ്ഡത്തിൽ ഉണ്ടായിരുന്ന കസ്തൂരി, കുങ്കുമം, ചന്ദനം, കർപ്പൂരം, പുഴുകുമുതലായ സുഗന്ധദ്രവ്യങ്ങൾ എടുത്തുകൊണ്ടുവന്ന് മഞ്ഞുവെള്ളത്തിൽ അരച്ച് ശിവലിംഗത്തിന്മേൽ ലേപനംചെയ്തു വീണ്ടും ഭഗവാനെ നമസ്കരിച്ചിട്ടു എല്ലാസോമവാരദിവസവുംചെയ്യാറുള്ളതുപോലെ അടുത്തുള്ള മണ്ഡപത്തിൽ കയറിയിരുന്നു ഗുരുദത്തമായ ശിവലിംഗമെടുത്തു, യാമംപ്രതി പൂജിക്കുകയും വാണ്ടും അവിടെനിന്നും എഴുന്നേറ്റു ഇന്ദ്രവിമാനത്തിനുള്ളിൽ ജ്വലിക്കുന്ന സുന്ദരേശ്വര ലിംഗസന്നിധിയിൽപ്പോയി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/68&oldid=170748" എന്ന താളിൽനിന്ന് ശേഖരിച്ചത്