താൾ:SreeHalasya mahathmyam 1922.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

                               കേരളഭാഷാഗദ്യം
                               എട്ടാം അദ്ധ്യായം
                    കദംബവനത്തിൽ മധുരാപുരം ഉണ്ടാക്കിയ
                               മൂന്നാമത്തെ ലീല

അല്ലയോ മുനിപുംഗവന്മാരേ! സുന്ദരേശ്വരൻ കദംബകാനനത്തെ മധുരാപുരിയാക്കിത്തീർത്ത അദ്ദേഹത്തിന്റെ മൂന്നാമത്തെ ലീലയെ കേട്ടുകൊള്ളുവി! എന്നിങ്ങനെ പറഞ്ഞിട്ടു അഗസ്ത്യൻ വീണ്ടും കഥയാരംഭിച്ചു :-

പണ്ടു ദേവേന്ദ്രൻ കദംബവനത്തിൽ വന്ന് വിമാനം ഉണ്ടാക്കിസ്ഥാപിച്ചു മൂലലിംഗത്തെ പൂജിച്ച് വൃതഹത്യാദോഷവും നീക്കിപ്പോയകാലംമുതൽ ദിവസംതോറും രാത്രിയിൽ ദേവന്മാർ വന്നു സുന്ദരേശനെ സേവിക്കുന്ന പതിവുണ്ടെങ്കിൽ വിശേഷിച്ചുംസോമവാരംതോറും എല്ലാദേവന്മാരും കൂടിവന്ന് നൃത്തഗീതവാദ്യഭേദങ്ങളോടുകൂടി ഭഗവാനെ പൂജിച്ചു യാമാപ്രതി അത്യത്ഭുതമായ ഉത്സവംകൂടി നടത്തിവന്നു. ഇങ്ങനെ കാലം കുറെ കഴിഞ്ഞപ്പോൾ കടമ്പുവൃക്ഷങ്ങൾകൊണ്ടും, കൂവളവൃക്ഷങ്ങൾകൊണ്ടും ആകാശോപരി കിളർന്നതായ മറ്റു പലവൃക്ഷങ്ങളെക്കൊണ്ടും നിബിഡമായ ആ കദംബരവനം മഹാഗഹനമായിത്തീരുകയും മനുഷ്യസഞ്ചാരം തീരെ നിന്നുപോവുകയും ചെയ്തു. അപ്പോൾ കൃപാശാലിനിയും കപാലിനിയും ആയ ഭഗവതി; കാലകാലനും ബാലചന്ദ്രാവതംസനും നീലകണ്ഠനും ആയ ജീവൻമുക്തിപുരാധിപനോട് കദംബവനത്തെ ഒരു നഗരമാക്കണമെന്നപേക്ഷിക്കുകയും ഭഗവാൻ അങ്ങനെ ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തകാലത്തിൽ ഒരിക്കൽ കദംബവനത്തിനു സമീപത്തിൽ ഉള്ള കല്യാണപുരത്തിലെ സ്വദേശിയും ശിവപൂജപരായണനും വലിയ ധനികനും വളരെ ഒതുക്കവും വണക്കവും ഉള്ളവനും ശിവഭക്തന്മാർക്കു വളരെവളരെ ദാനധർമ്മങ്ങചെയ്ക പതിവായിട്ടുള്ളവനും എല്ലാ വൃതങ്ങളിലുംവച്ചു സോമവാരവ്രതത്തിൽ വളരെ നിഷ്ടയുള്ളതുകൊണ്ടു സോമവാരംപ്രതി പതിവായി ഊണും ഉറക്കവും ഉപേക്ഷിച്ചു യാമങ്ങതോറും ശിവപൂജയുംചെയ്തു ശിവരാത്രി എന്നപോലെ ശിവനെ സേവചെയ്യുന്നവനും 'ധനഞ്ജയൻ' എന്നു പേരോടുകൂടിയവനും ആയ ഒരു വൈശ്യൻ കച്ചവടംചെയ്തു ധനംസമ്പാദിക്കാനായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/67&oldid=170747" എന്ന താളിൽനിന്ന് ശേഖരിച്ചത്