താൾ:SreeHalasya mahathmyam 1922.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാം അദ്ധ്യായം__രണ്ടാം ലീല ൪൩

ത്തിൽ ഇറങ്ങി സ്നാനം ചെയ്തു. ഉടൻതന്നെ ശാപംതീർന്നു ശരീരം വെളുക്കുകയും കൊമ്പുനാലും പഴയപ്രകാരത്തിൽ ഉണ്ടാവുകയും ചെയ്തു. ഹാ! ഹാ! എന്തൊരു മാതിരി അത്ഭുതം; തീർത്ഥത്തിന്റെ മഹത്വം നോക്കുവിൻ! അനന്തരം ആ ഗജശ്രേഷ്ഠൻ ക്ഷേത്രത്തിപ്രവേശിച്ചു തന്റെ വർഗ്ഗത്തിൽപ്പെട്ട അഷ്ടദിഗ്ഗജങ്ങൾ വഹിക്കുന്ന വിമാനത്തിന്നകത്തുപ്രകാശിക്കുന്നതായ സോമസുന്ദരലിംഗത്തെ, ഹേമപത്മിനിയിൽനിന്നും തുമ്പുക്കൈയിൽ കോരിക്കൊണ്ടുചെന്നിരുന്നതീർത്ഥംകൊണ്ടഭിഷേകം കഴിച്ചും മറ്റുള്ള ഉപചാരങ്ങൾ എല്ലാം ചിത്തംകൊണ്ടു സമർപ്പിച്ചു പൂജിയ്ക്കുകയും സ്തുതിയ്ക്കുകയും നമസ്കരിക്കുകയും മറ്റും ചെയ്തതിന്റെശേഷം എഴുന്നേറ്റുനിന്നുകൊണ്ട് അല്ലയോ ഭഗവാനേ! എന്റെ വംശജാത്മന്മാരും ഭാഗ്യശാലികളുമായ ഈ എട്ടുഗജേന്ദ്രന്മാരുംകൂടെ അവിടത്തെ വിമാനം ചുമന്നു സുഖിച്ചുവസിക്കുന്നതുപോലെ ഇനിയ്ക്കുംകൂടി അങ്ങയുടെ വിമാനം ചുമന്നാൽക്കൊള്ളാമെന്നാഗ്രഹമുണ്ട്. നിന്തിരുവടി ദയവുചെയ്ത് അനുവദിയ്ക്കണമെന്നു പ്രാർത്ഥിച്ചപ്പോൾ കരുണാശാലിയും ഭക്തവത്സനുമായ ഹാലാസ്യനാഥൻ പ്രത്യക്ഷനായിട്ടു, നീ എന്റെ വിമാനം ചുമക്കണമെന്നില്ലാ എന്റെ എല്ലാ ഭക്തന്മാരിലുംവച്ചു ദേവേന്ദ്രൻ ഒന്നാമനാണു; നീയും അങ്ങനെതന്നെ. അതുകൊണ്ടുനീ പഴയപോലെ ദേവേന്ദ്രനെ ഗളത്തിൽവഹിച്ചുകൊണ്ടു നടന്നാൽ മതി. അങ്ങനെ ടെയ്യുന്നതു എനിയ്ക്കും വലിയ സന്തോഷംതന്നെ എന്നു പറഞ്ഞു.

അതിനെക്കേട്ടു സന്തോഷഭരിതനായ ഐരാവതം വീണ്ടും ഭഗവാനേ നോക്കി അല്ലയോ ഹാലാസ്യനാഥ! ഞാൻ അവിടത്തെ കല്പനപോലെ ചെയ്യാം. അവിടത്തെ കൃപാലേശം കൊണ്ടാണു ദുർവാസാവിന്റെ ശാപത്തിൽനിന്നും ഞാൻ മുക്തനായത്. അവിടത്തെ വിമാനവാഹികളായ ഗജേന്ദ്രന്മാരിൽ തിരുമേനിക്കു എത്രമാത്രം കാരുണ്യം ഉണ്ടോ അത്രയും കാരുണ്യം എല്ലാക്കാലത്തും എന്നിലും അവിടുത്തേക്കു തോന്നണം എന്നപേക്ഷിച്ചു.

ഭഗവാൻ, അങ്ങനെതന്നെ. നിന്റെ ആഗ്രഹംപോലെ എല്ലാം സംഭവിക്കും. ഇനിപ്പൊയ്ക്കൊൾക, എന്നിങ്ങനെ പറഞ്ഞിട്ടു സ്വലിംഗത്തിൽ അന്തർദ്ദാനം ചെയ്തു.

എന്നിട്ടും പാപപ്രശമനകരവും. സർവതാപഹരവും, അത്യന്തം ശ്രേഷ്ഠവും, വളരെ പുരാതനവും, ഭൂലോകശിവലോകവും ആയ ശിവക്ഷേത്രത്തെ ഉപേക്ഷിച്ചുപോകാൻ ഐരാവതത്തിന്നു മനസ്സില്ലാഞ്ഞതിനാൽ അതു മൂലലിംഗത്തിന്റെ പശ്ചിമഭാഗത്തിൽ കാലുകൊണ്ടു കുഴിച്ചൊരുതീർത്ഥമുണ്ടാക്കി അതിന്റെ കരയിൽ ഗണേശബിംബവും ശിവലിംഗവും പ്രതിഷ്ഠിച്ചു ഭക്തിയോടുകൂടെ ദിവസംപ്രതിയും പൂജയും നടത്തി ആനന്ദസാഗരനിമഗ്നനായി കുറേനാൾ അവിടെ വസിക്കുമ്പോൾ ഹാലാസ്യനാഥന്റെ കൃപാതരേകംകൊണ്ടു തന്റെ വാഹനമായ ഗജേന്ദ്രനു ശാപദോഷം തീർന്ന വിവരം ദേവേന്ദ്രൻ അറിഞ്ഞ് ഐരാവതത്തെ കൂട്ടിക്കൊണ്ടുചെല്ലുന്നതി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/65&oldid=170745" എന്ന താളിൽനിന്ന് ശേഖരിച്ചത്