താൾ:SreeHalasya mahathmyam 1922.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦ ഹാലാസ്യമാഹാത്മ്യം

രേശ്വരനെ ദർശിക്കുകയും, പൂജിക്കുകയും ചെയ്യുന്നവർക്കു മുന്നൂറ്റി അറുപതുദിവസവും ഭഗവാനെ പൂജിച്ച ഫലം കിട്ടും. ഇത്രമാത്രം മഹത്വമേറിയതായ സുന്ദരേശ്വരലിംഗം കാണുന്നതിനു മഹാ പുണ്യശാലികൾക്കേ ഭാഗ്യമുണ്ടാവുകയുള്ളൂ. സമഷ്ടിവിദ്യാപുരാധിപനായ ഭഗവാൻ സുന്ദരേശ്വരന്റെ, ഇന്ദ്രപാപമോചനം ചെയ്ത ഒന്നാമത്തെ ലീല ഇപ്രകാരമാകുന്നു. പാവനമായ ഈ ലീലാകഥ പാരായണംചെയ്താൽ മഹാപാപങ്ങൾക്കും മഹാവ്യാധികൾക്കും ശമനമുണ്ടാവുകയും സമ്പത്തും, ഭക്തിയും, പുണ്യവും വർദ്ധിക്കുകയും ചെയ്യും. ആറാം അദ്ധ്യായം ഒന്നാംലീല സമാപ്തം.

                  ഹാലാസ്യമാഹാത്മ്യം.
                      കേരളഭാഷാഗദ്യം
                     ഏഴാം അദ്ധ്യായം
                  ഐരാവതശാപമോചനം എന്ന,
                      രണ്ടാമത്തെ ലീല.

____

ദേവേന്ദ്രന്റെ വൃത്രഹത്യാപാപം ശമിപ്പിച്ച ഒന്നാമത്തെ ലീല കേട്ടു സനൂഷ്ടന്മാരായ വസിഷ്ഠാദി മഹർഷിമാർ വീണ്ടും കുംഭസംഭവനോടു അല്ലയോ ഭഗവാനേ! നിന്തിരുവടി അരുളിച്ചെയ്ത പരമശിവന്റെ ഒന്നാമത്തെ ലീലയെക്കേട്ടു ഞങ്ങൾ അത്യന്തം ധന്യന്മാരായി. ഇനി അടുത്ത ലീല ഏതാണോ? അതുകൂടി ഞങ്ങളെ കേൾപ്പിക്കണമെന്നു അപേക്ഷിച്ചതനുസരിച്ചു അഗസ്ത്യൻ പറഞ്ഞുതുടങ്ങി:-

പണ്ടൊരിക്കൽ ദേവേന്ദ്രൻ ജംഭാസുരനിഗ്രഹവും ചെയ്തു മഹാവിജയസമ്പന്നനായി വെള്ളിമലയ്ക്കുതുല്യമായ ഐരാവതത്തിന്റെ പുറത്തുകയറി അമരാവതിയിൽ ചെന്നപ്പോൾ മുപ്പത്തിമുക്കോടി ദേവന്മാരും, സിദ്ധചാരണഗന്ധർവകിന്നരന്മാരും ദേവമുനികളും, മറ്റും ജംഭാസുരനിഗ്രഹംകൊണ്ടു പരമാഹ്ലാദചിത്തന്മാരായി വന്ന് ജയജയഘോഷം പുറപ്പെടുവിച്ചുംകൊണ്ടു വിലതീരാത്ത അനേകം ദിവ്യവസ്തുക്കളെ കാഴ്ചവച്ചു. വിജയഗർവ്വമത്തനായ ദേവേന്ദ്രൻ ആനന്ദതുന്ദിലനായി കാഴ്ചദ്രവ്യങ്ങളെ സ്വീകരിക്കുന്ന ആ അവസരത്തിൽ; കാശിയിൽപ്പോയി സർവ്വതീർത്ഥങ്ങളിലും സ്നാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/62&oldid=170742" എന്ന താളിൽനിന്ന് ശേഖരിച്ചത്