താൾ:SreeHalasya mahathmyam 1922.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪ ഹാലാസ്യമാഹാത്യം


ള്ള ആ അതിപാവനമായ വസ്തു എന്താണെന്നു് അന്വേഷിച്ചു കൊണ്ടുവരണമെന്നും പറഞ്ഞു അവരെ അയച്ചു.

ഇന്ദ്രന്റെ ആജ്ഞപ്രകാരം പുറപ്പെട്ട ദേവന്മാർ അവിടെയുള്ള പാവനവസ്തു എന്താണെന്നുള്ളതിനെ ആ കദംബനവനത്തിന്റെ നാലുഭാഗത്തും നടന്നു അന്വേഷിക്കുമ്പോൾ പരിശുദ്ധമായ നിർമ്മലജലം നിറഞ്ഞ ഒരു ഗംഭീരതടാകം അവരുടെ ദൃഷ്ടിക്കു ഗോചരമായി. ഉടൻതന്നെ അവർ ആ തടാകത്തിന്റെ തീരത്തിൽപോയി മന്ദവായുവും ഏറ്റു വിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആ തടാകത്തിന്റെ വായുകോണിലുള്ള അത്യന്തം പാവനമായ ഒരു ദിക്കിൽ പൂത്തലങ്കരിച്ചു കാവുപോലെ കൂടിനില്ക്കുന്ന കടംബുമരങ്ങളിലും വില്വവൃക്ഷങ്ങളിലും ദേവദേവേശനായ പരമേശ്വരന്റെ ആജ്ഞപ്രകാരം വസിക്കുന്ന പഞ്ചവർണ്ണക്കിളികൾ "ശിവംഭോ മഹാദേവ! പരമേശ്വരാ! ശങ്കരാ! ചന്ദ്രശേഖരാ! ഭൂതശോ സാംബ! ശ്രീകണ്ഠ! ശാശ്വത!" എന്നിങ്ങനെയുള്ള ഭഗവന്നാമങ്ങളെ കീർത്തനം ചെയ്യുന്നതു കേട്ടു. പഞ്ചവർണ്ണക്കിളികളുടെ നാമസുംകീർത്തനംകേട്ട് ദേവന്മാർ തടാകത്തിന്റെ തീരത്തിൽനിന്നും ഓടി ഏഴുന്നേറ്റു ആ കദംബവനത്തിൽ പ്രവേശിച്ചു നോക്കിയപ്പോൾ അതിന്റെ നടുവിലായിട്ട് തന്നത്താൻ ഉണ്ടായതും നയനാനന്ദകരമായതും അമൃതൊഴുകുന്നതും ആയ ഒരു ശിവലിംഗം കണ്ട് അവർ വളരെവളരെ അതിശയിച്ചു.

അനന്തരം അവർ ദേവേന്ദ്രന്റെ അടുക്കൽ ഓടിച്ചെന്നു വിവരം അറിയിച്ചു. ദേവേന്ദ്രൻ അതു കേട്ടമാത്രയിൽത്തന്നെ ഗുരുഭൂതനായ ബൃഹസ്പതിയോടുകൂടെ തടാകത്തിന്റെ തീരത്തിലേക്കു പുറപ്പെട്ടു. തടാകത്തിന്റെ തീരത്തിൽ എത്തിയ ഉടനെ ദേവേന്ദ്രൻ ബൃഹസ്പതിയെനോക്കി, "ഇനി ഞാൻ എന്താണു ചെയ്യേണ്ടതെ"ന്നു ചോദിച്ചു. ബ്രഹസ്പതി ഇന്ദ്രനോടു ഇനി നീ ഒട്ടും താമസിക്കാതെ ഈതീർത്ഥത്തിൽ‌ വിധിപ്രകാരം സ്നാനം ചെയ്ത് നിന്റെ പേരോടുകൂടിയതായ വിമാനം ഈ ശിവലിംഗത്തിനർപ്പിച്ചു പൂജിക്കുകയെന്നു പറഞ്ഞു. ദേവേന്ദ്രൻ ഉടൻതന്നെ ഗുരുഭൂതനോടും ദേവന്മാരോടുംകൂടി തീർത്ഥത്തിൽ ഇറങ്ങി മന്ത്രോച്ചാരണപൂർവം വിധിപ്രകാരം സ്നാനംചെയ്ത് കരക്കയറി ഭസ്മരുദ്രാക്ഷാദികൾ ധരിച്ചു് നിത്യകൃത്യങ്ങൾ എല്ലാം നടത്തി തന്നത്താൻ‌ ഉണ്ടായകതും മംഗളകരവും ആയ സോമസുന്ദരേശലിംഗദർശനം ചെയ്തു. കത്തുന്നതീയിൽപതിച്ച പഞ്ഞിയെന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/56&oldid=170736" എന്ന താളിൽനിന്ന് ശേഖരിച്ചത്