ആറാം അദ്ധ്യായം_ഒന്നാം ലീല ൩൩
അല്ലയൊ ദേവന്മാരേ! മൃഗയാവിനോദത്തിൽ അതിലാലസനായ ഇനിക്കു ഇവിടെ വന്നതിൽ വല്ലാതൊരു വിരക്തി തോന്നുന്നെന്നു മാത്രമല്ല. ദുഷ്ടമൃഗങ്ങളിൽപ്പോലും കരുണയും തോന്നിത്തുടങ്ങിയിരിക്കുന്നു. ഇതെന്തൊരതിശയമാണ്. ഈ കദംബവനത്തിൽ എന്തൊവിശേഷമുണ്ട്. അല്ലെങ്കിൽ ഇങ്ങനെ തോന്നാൻ വഴിയില്ല. എന്താണെന്നുന്വേഷിക്കണമെന്നു പറഞ്ഞു നായാട്ടിൽ ഉള്ള ആഗ്രഹത്തെ ഉപേക്ഷിച്ചുംവച്ച തിരിച്ചു സുന്ദരേശ്വരക്ഷേത്രത്തിന്റെ സീമയ്ക്കകത്തുകടക്കാൻ ഭാവിച്ചപ്പോൾതന്നെ ക്ഷേത്രമാഹാത്മ്യം കൊണ്ടു ഭീതയായ ബ്രഹ്മഹത്യാ ദേവേന്ദ്രനെ വിട്ടുമാറിവെളിയിൽ നിന്നു. അപ്രകാരം ബ്രഹ്മഹത്യാ ദേവേന്ദ്രനെ വിട്ടുമാറിനിന്ന സ്ഥലത്തിനു വൃത്രഹത്യാസ്ഥിതമെന്നാണു് പേരു്. വൃത്രുഹത്യാവിട്ടുമാറിയപ്പോൾ ദേവേന്ദ്രനു ഒരു വലിയ ചുമടു തന്റെ തലയിൽനിന്നും ഇറക്കിയതുപോലെയുള്ള ആശ്വാസം തോന്നിയെന്നു മാത്രമല്ല. തിരിഞ്ഞുനോക്കിയപ്പോൾ സദാതന്റെ പുറകേ മുസലവുമായി നടന്നുപദ്രവിച്ചുവന്ന ബ്രഹ്മാണ്ഡകളരാത്രിയെക്കാളും ഭയങ്കരിയായ ആ ബ്രഹ്മഹത്യയെ കാണാഞ്ഞു ഇതില്പതമില്ലാത്ത സന്തോഷത്തോടുകൂടെ സർവജ്ഞനായ ബൃഹസ്പതിയേയും ദേവന്മാരേയും നോക്കി മുക്തനായി ! മുക്തനായി! ഉഗ്രരൂപിണിയായ ബ്രഹ്മഹത്യയുടെ കയ്യിൽനിന്നും ഞാൻ മുക്തനായി! എന്നിങ്ങനെ അത്യുല്ക്കണ്ഠയോടുകൂടെ പിന്നെയും പിന്നെയും പറഞ്ഞു.
ദേവന്മാരും ബൃഹസ്പതിയും അതുകേട്ടു് ആശ്ചര്യപൂർവം ഇങ്ങനെ പറഞ്ഞു:_
ശരിതന്നെ, അങ്ങുമൂമ്പേതന്നെ ഇതൊരു വിശേഷഭൂമിയാണെന്നു പറഞ്ഞല്ലൊ. വിശേഷജ്ഞനും ബുദ്ധിമാനും ആയ അവിടത്തെ അഭിപ്രായം തെറ്റിയില്ല. ഇതൊരു പുണ്യഭൂമിയാണെന്നുള്ളതിനു യാതൊരു സംശയവും ഇല്ല. ഇതാ നോക്കുക. ജാത്യാ വിരോധികളായ പക്ഷിമൃദഗാദികൾ എല്ലാം തമ്മിൽതമ്മിൽ എത്ര സ്വൈരമായി ക്രീഡിക്കുന്നു. ഇതാ! ഇവിടെ വിശക്കുന്നില്ലയൊ എന്നുചോദിച്ച് പശുക്കിടാങ്ങൾക്കു പാലുകൊടുക്കുന്ന പെൺപുലികളെ അങ്ങു കാണുന്നുണ്ടോ? ഇതാ മറ്റൊരു സ്ഥലത്തു കടുവാകൾ മാൻകുട്ടികളെ പറ്റംചേർത്തു മേച്ചുകൊണ്ടു നടക്കുന്നതിനെ കാണുക, ചൂടുപിടിച്ച ഭൂമിയിൽകൂടി ഇഴഞ്ഞുനടക്കുന്ന ഉരഗക്കിടാങ്ങൾക്കു വെയിലുതട്ടാതെ ഗരുഡന്മാർ ചിറകുവിടർത്തി കുടപിടിച്ചുകൊടുക്കുന്നതുതന്നെ അത്ഭുതമായ കാഴ്ച, ഉറങ്ങിക്കിടക്കുന്ന ആനകളുടെ കടതടങ്ങളിൽ മദജലഗന്ധാസക്തരായ വണ്ടത്തന്മാർ ഝംഘാരഘോഷത്തോടുകൂടി ചെല്ലുന്നതിനെക്കണ്ടു് ആനയ്ക്കു നിദ്രാഭംഗം വന്നെങ്കിലോയെന്നു വിചാരിച്ചു ജഡകൾ വീശിഭ്രമങ്ങളെ ഓടിക്കുന്ന സിംഹങ്ങളെ ഇവിടെയല്ലാതെ അങ്ങു് മറ്റുവല്ലസ്ഥലത്തും കണ്ടിട്ടുണ്ടോ? ഇത്ര അതിവിശേഷമായ ഈ കദംബവനത്തിൽ എന്തെങ്കിലുമൊരു ദിവ്യത്വമുണ്ടെന്നുള്ളതിനു യാതൊരു സംശയവും ഇല്ല.
ദേവേന്ദ്രൻ അതുകേട്ട്, എന്നാൽ നിങ്ങൾ പോയി ഈ വനത്തിൽ ഉ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.