താൾ:SreeHalasya mahathmyam 1922.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪ ഹാലാസ്യാമാഹാത്മ്യം


ന്മാരും, ഇന്ദ്രാദികളായ ദേവന്മാരും പൂജിക്കുകയും അവരിൽ ഓരോരുത്തരുടേയും അഭീഷ്ടങ്ങളെ സാധിച്ചുകൊടുക്കാനായി ഭഗവാൻ ഓരോ യുഗത്തിലും പതിനാറുവീതം നാലുയുഗത്തിലുംകൂടി അറുപത്തിനാലുലീലകളെ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൽ ഒന്നാമത്തെലീല വൃത്രാരിയായ ദേവേന്ദ്രന്റെ പാപമോചനം ചെയ്തതും, രണ്ടാമത്തേത്, ഐരാവതത്തിന്റെ ശാപമോക്ഷവും, മൂന്നാമത്തേത് കദംബകാനനത്തിൽ മധുരാപുരം ഉണ്ടാക്കിയതും, നാലാമത്തേതു ജഗന്മാതാവായ മീനാക്ഷീഭഗവതി തടാതകയായി ജനിച്ചതും, അഞ്ചാമത്തേതു പാണ്ഡ്യദേവൻ തടാതകാപരിണയം ചെയ്തതും, ആറാമത്തേതു ആദിശേഷാവതാരമായ പതഞ്ജലിമഹർഷിയുടെ മുമ്പിൽ പ്രത്യക്ഷമായി നൃത്തം ചെയ്തതും, കുണ്ഡോദരനു വളരെ അന്നം ഭക്ഷിക്കുന്നതിനു ശക്തി നൽകിയത് ഏഴാമത്തെ ലീലയും, അന്നഗർത്താദികൾകൊണ്ടും, വൈഗാനദിയെക്കൊണ്ടും കുണ്ഡോദരന്റെ ക്ഷുൽതൃഡാദികൾ നശിപ്പിച്ചതു എട്ടാമത്തെ ലീലയും, പ്രിയപത്നിയുടെ പ്രീതിക്കുവേണ്ടി സപ്തസമുദ്രങ്ങളെ സമീപത്തുവരുത്തിയതു ഒമ്പതാമത്തെ ലീലയും, ദേവലോകവാസിയായ മലയധ്വജനെ ഭൂമിയിൽവരുത്തിയതു പത്താമത്തെ ലീലയും, ഉഗ്രൻ എന്ന പേരോടുകൂടിയ പുത്രനെ ജനിപ്പിച്ചതു പതിനൊന്നാമത്തെ ലീലയും, ആ ഉഗ്രനു ശൂലം തുടങ്ങിയ മൂന്നായുധങ്ങൾ നൽകിയതു പന്ത്രണ്ടാമത്തെ ലീലയും ആണ്. പതിമൂന്നാമത്തെ ലീലകൊണ്ടു് സമുദ്രത്തെ സമീപത്തിൽ നിന്നും അകറ്റി‌. ദേവേന്ദ്രന്റെ കിരീടം ഉടച്ചതു പതിനാലാമത്തെ ലീലയിൽ അത്രെ. ഉഗ്രപാണ്ഡ്യ മഹാമേരുവിൽനിന്നും സ്വർണ്ണം എടുത്തുകൊടുക്കാനായി പതിനഞ്ചാമത്തെ ലീലയും, മഹർഷികൾക്കു വേദാർത്ഥങ്ങൾ ഉപദേശിച്ചുകൊടുക്കാനായി പതിനാറാമത്തെ ലീലയും, രാജാവിനു കിരീടം ഉണ്ടാക്കുന്നതിനു രത്നങ്ങളെ വിക്രയം ചെയ്പാനായി പതിനെഴാമത്തെ ലീലയും, മേഘങ്ങളെക്കൊണ്ടു സമുദ്രജലത്തെ പാനം ചെയ്യിപ്പിക്കുന്നതിനായി പതിനെട്ടാമത്തെ ലീലയും ഭഗവാൻ എടുത്തു. അതിവൃഷ്ടിയെ ശമിപ്പിച്ചത് പത്തൊമ്പതാമത്തെ ലീലയും, സിദ്ധിവൈഭവങ്ങളെ കാണിച്ചത് ഇരുപതാമത്തെ ലീലയും, കല്ലാനയെക്കൊണ്ടു് കരിമ്പുഭക്ഷിപ്പിച്ചതു ഇരുപത്തിഒന്നാമത്തെ ലീലയും, ബൌദ്ധസന്യാസികൾ ആഭിചാരം ചെയ്തയച്ച് ആനയെ സംഹരിച്ചതു് ഇരുപത്തിരണ്ടാമത്തെ ലീലയും, വിപ്രകന്യകയ്ക്കു അനുഗ്രഹം കൊടുത്തതു് ഇരുപത്തിമൂന്നാമത്തെ ലീലയും, വ്യത്യസ്തനൃത്തം ചെയ്തതു ഇരുപത്തിനാലാമത്തെ ലീലയും, ബ്രാഹ്മണസ്ത്രീയുടെ മരണം തെളിയിച്ചതു് ഇരുപത്തിഅഞ്ചാമത്തെ ലീലയും, മാതൃസംഗം ചെയ്യുകയും പിതാവിനെ വധിക്കുകയും ചെയ്തതു് ഇരുപത്തിആറാമത്തെ ലീലയും, അസ്രാചാര്യന്റെ ഭാര്യയെ രക്ഷിപ്പാനായി സിദ്ധനെ വധിച്ചതു് ഇരുപത്തിഏഴാമത്തെ ലീലയും, ബുദ്ധസന്യാസികൾ

അയച്ച പാമ്പിനു വിഷമില്ലാതെ ആക്കിയതു ഇരുപത്തിഎട്ടാമത്തെ ലീലയും, അവർ അയച്ച പശുവിനെ കൊന്നതു് ഉരുപത്തിഒമ്പതാമത്തെ ലീലയും ആകുന്നു. മുപ്പതാമത്തേതു,പാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/46&oldid=170726" എന്ന താളിൽനിന്ന് ശേഖരിച്ചത്