താൾ:SreeHalasya mahathmyam 1922.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിവാദം ശമിപ്പിക്കാൻവേണ്ടി സദാശിവനും ഹാലസ്യാധിപതിയും ഓങ്കാരസ്വരൂപിയും ആയ സുന്ദരേശ്വരൻ കവിവേഷമവലംബിച്ച വന്നതാണി ഇദാധേഹമെന്നിങ്ങനെ അശരീരിവാക്കു കേൾക്കുകയാൽ സംഘികൾ ഒന്നുപോലെ ഭയപ്പെട്ടു . അനന്തരം അവർ കവിരൂപധാരിയായ സുന്ദരേശ്വരനെ പലപ്രകാശത്തിൽ സ്തുതിക്കുകയും നമസ്കരിക്കുകയും മറ്റും ചെയ്തു അദ്ധേഹത്തെ അത്യന്തം സന്തുഷ്ഠനാക്കി . സദാശിവനായ അദ്ധേഹം , കൃപാപൂർണ്ണമായ കടാക്ഷവീക്ഷണംകൊണ്ടു സംഘസ്തന്മാരായ ആ കവികളെ ഏറ്റവും അനുഗ്രഹിച്ചു .

   ശിവപ്രസാദംകൊണ്ടു , ആ സംഘകവീശ്വരന്മാർ , മാത്സര്യഹീനന്മാരും വിജ്ഞാനികളുമായി തീർന്നതുകൂടാതെ ദുർല്ലഭങ്ങളായ വിവിധ 

ഭോഗാനുഭവങ്ങളോടേകൂടെ ചിരകാലം ഭൂമിയിൽ വസിച്ചു .ലോകനാഥനായ ധൂർജ്ജടിയുടെ ശോകപാപതമോഹന്ത്രിയായ ഈ അമ്പത്തിഒന്നാമത്തെ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കു സകലവിധസമ്പത്തുകളും ഉണ്ടാകുന്നതുകൂടാതെ അവസാനത്തിൽ മോക്ഷപ്രാപ്തിയും സമ്പ്രാപ്തമാകും .

         സംഘപ്പലക നൽകിയ 
  അൻപത്തിഒന്നാം  ലീല  സമാപ്തം .


  ഹാലാസ്യമാഹാത്മ്യം 
കേരളഭാഷാ ഗദ്യം

൫൮ അദ്ധ്യായം

 ശൈവബ്രാഹ്മണകുമാരന് സ്വകൃതിപ്രദാനം ചെയ്ത 
     അൻപത്തിരണ്ടാമത്തെ ലീല .

ശൈവാഗമസാരവേദിയായ അഗസ്ത്യമഹർഷി വീണ്ടും വസിഷ്ഠാദിമാമുനിമാരെ വിളിച്ചു , അല്ലയോ മാമുനികുലോത്തംസങ്ങളെ ലീലാവിലാസിയായ ഭഗവാന്റെ അതിമനോഹരമായ അൻപത്തിരണ്ടാമത്തെ ലീലയെ നിങ്ങൾ കേട്ടുകൊള്ളുവിൻ , എന്നിങ്ങനെ പറഞ്ഞുംകൊണ്ട് ഉദ്വാഹകാംഷിയും ആദി ശൈവന്വയസംഭൂതനും ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/395&oldid=170715" എന്ന താളിൽനിന്ന് ശേഖരിച്ചത്