Jump to content

താൾ:SreeHalasya mahathmyam 1922.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിഎട്ടുപേരേയും അത്യന്തം അനുകമ്പാപൂർവം ക്ഷണിച്ച് ഹാലസ്യ ക്ഷേത്രത്തിനകത്തുകൊണ്ടുപോയി ദഗത്മൂലഭൂതവും , ചിരന്തനവും എല്ലാ ലിംഗങ്ങളിലുംവച്ച് ശ്രേഷ്ഠമായ ലിംഗമെന്ന് ശ്രുതിവാക്യത്താൽപോലും പ്രസ്തുതവും ആയ സുന്തരേശ്വരമഹാലിംഗം അവർക്കു കാണിച്ച് കൊടുത്തിട്ട് ഈ ഏകലിംഗദർശനം കൊണ്ട് ധർമ്മാർത്ഥകാമമോക്ഷങ്ങളായ നാലി പുരുഷാർത്ഥങ്ങളും നിങ്ങൾക്ക് അനായാസേന തീർച്ചയായും സംപ്രാപ്തമാകും . എന്നിങ്ങനെ മന്ദാക്ഷപൂർവം അരുളിച്ചെയ്തിട്ട് ഉത്തരക്ഷണത്തിൽ തിരോഭൂതനായി .

    സംഘികൾ അതുകണ്ടു ഏറ്റവും വിസ്മയിച്ചു . അനന്തരം അവർ ഭക്തിമയങ്ങളായ സ്ത്രോത്രങ്ങൾ ചൊല്ലി സദാശിവനായ സുന്ദരേശ്വനു 

ഇതിൽപരമില്ലാത്ത പ്രസാദത്തെ ഉളവാക്കുകയും നൽകീരൻ തുടങ്ങിയ കവീശ്വരന്മാരായ അവർ കവനസധാപ്രവാഹനിസ്സാരണംകൊണ്ടു മധുരാപുരവാസികളായ ജനങ്ങളെ എന്നുമാത്രമല്ല എല്ലാലോകവാസികളേയും ഒന്നു പോലെ പരമാനന്തസാഗരനിമഗ്നരാക്കി തീർക്കുകയും ചെയ്തുകൊണ്ട് അന്നുമുതൽ മധുരാപുരിയിൽ പാർപ്പുതുടങ്ങി .പ്രസിദ്ധവാഗ്മിയും സൂകവീശ്വരനും സാർവഭൗമനും ഗംഭീരാശയനും ധീരാഗ്രമൗലിയും ആയ വംശസേഖരപാണ്ഡ്യൻപോലും സംഘികളുടെ രസസംപൂർണ്ണമായ കവിതാമൃതപാനം കൊണ്ടു അപഹൃതചിത്തനായി തീർന്നു അവർക്ക് സംഖ്യയില്ലാത്ത ധനങ്ങളുംസ്ഥാനമാനങ്ങളും ദാനം ചെയ്യുകയും , സദാശിവസേവാനന്ദരം അവർ നാല്പത്തിഎട്ടുപേർക്കുംകൂടി ഇരിക്കുന്നതിനായി മധ്യാഗാരത്തിൽ മഹാവിചിത്രമായ ഒരു മണ്ഡപം ഉണ്ടാക്കിച്ചുകൊടുക്കുകയും ചെയ്തു . വിശേഷഞ്ജന്മാരും കവിസാർവഭൗമന്മാരുമായ അവർ , കവിതാസൂക്തിമുക്തങ്ങൾകൊണ്ടും , വിദ്യാപ്രസംഗങ്ങൾകൊണ്ടും ആ വിദ്വന്മണ്ഡപത്തെ വിശേഷവിധമാകുംവണ്ണം അലംകരിച്ചുകൊണ്ടും സദാശിവസേവയും ചെയ്ത് കാലയാപനം ചെയ്തുവരുന്ന ആ കാലത്തിൽ ഒരിക്കൽ ചില കവികൾ ആഗതന്മാരായി സംഘികളുടെ കവിതകൾക്കു ദൂഷ്യം പറയുകയും രസശൂന്യങ്ങളായ അവരുടെ കൃതികൾക്കു മാഹാത്മ്യം പ്രജല്പിക്കുകയും ചെയ്യുകയാൽ ആശാഭഗ്നരായിത്തീർന്ന നല്ക്കീരാദികവിസാർവഭൗമന്മാർ തങ്ങളുടെ കൃതികൾക്കുള്ള മഹത്വത്തേയും കൃത്യാകൃത്യാ വിമൂഢന്മാരും വാചാലന്മാരും തങ്ങളുടെ പ്രതികൂലികളും ആയ കുകവികളുടെ കൃതികൾക്കുള്ള ദോഷങ്ങളേയും വ്യക്തപ്പെടുത്തി ലോകവാസികൾക്കു കാണിച്ചുകൊടുക്കണമെന്നുള്ള ഉദ്ധേശ്യത്തോടുകൂടി അവരെല്ലാവരും ഒന്നുചേർന്ന് എല്ലാ ആഴ്ചകളിലുംവച്ച് ഉത്തമമായ

ഒരുസോമവാരത്തുനാളിൽ , ഭക്തവത്സലനായ സുന്ദരേശ്വരന്റെ സന്നിധാനത്തെ പ്രാപിച്ച് ഇതില്പരമില്ലാത്ത ഭക്തിയോടുകൂടെ അത്ഭുതങ്ങളായ സ്തുതികുസുമങ്ങളെക്കൊണ്ടു അദ്ദേഹത്തെ പൂജിച്ചു .അനന്തരം ഹാലസ്യനായകനും അനന്താനന്ദദായകനും ആയ സുന്ദരേശ്വരനോട് അവർഇപ്രകാരം യാചിച്ചു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/390&oldid=170710" എന്ന താളിൽനിന്ന് ശേഖരിച്ചത്