താൾ:SreeHalasya mahathmyam 1922.pdf/389

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാപങ്ങളെയും നശിപ്പിച്ച് ഭോഗമോക്ഷങ്ങളെ ദാനം ചെയ്യുന്നതും ശാതകുംഭമയവും ആയ താഴികക്കുടത്തെ ദൂരത്തിൽ ക​ണ്ട ഉടൻതന്നെ സംഘികളും ദ്രാവിഡഭാക്ഷാദക്ഷന്മാരും നിർമ്മലാശയന്മാരും ആയ കപിലാദികൾ ഭക്തിയോടുകൂടെ പ്രണിപതിച്ചിട്ട് , ആനന്ദാതിശയന ബദ്ധരായ അവർ എഴുന്നേറ്റ് നിശ്ചലന്മാരായിനിന്നു .

ഭക്താനുഗ്രഹതല്പരനും ഭഗവാനുമായ സുന്ദരേശ്വരനും , ഒരു കവീശ്വരരൂപത്തിൽ അവരുടെ മുമ്പിൽ അവതീർണ്ണനായി കാരുണ്യാർദ്രകടാക്ഷം കൊണ്ട് ആ വിദ്വൽകുലത്തെ വിലോകനംചെയ്തിട്ട് സൽക്കവീശ്വരനായ ഈശ്വരൻ പ്രഗത്ഭമായ വാക്യസാമർത്ഥ്യത്തോടുകൂടെ ഇപ്രകാരം ചോദിച്ചു . നിങ്ങൾ ആരാണ് ? എവിടെപ്പോതകുന്നു . ഇവിടെ എന്തിനായി വന്നു . നിങ്ങളുടെ ആഗ്രഹം എന്ത് ? നിങ്ങൾക്ക് എന്തെല്ലാം വിദ്യകൾ അറിയാം . ഹാലസ്യാദിപനും കവീശ്വരനും ആകുന്ന സുന്ദരേശ്വരന്റെ ഗംഭീരമായ ഈ ചോദ്യത്തിന് സംഘികളായ കവീശ്വരന്മാർ താഴെവരുമാറ്റീ മറുപടിപറഞ്ഞു ; ഞങ്ങൾ വിധിശാപഗ്രസ്തയായ സരസ്വതീദേവിയുടെ അംഗസംഭൂതങ്ങളായ വർണ്ണങ്ങളിൽനിന്നും ജനിച്ചവരാണ് . ഞങ്ങൽ ഇപ്പോൾ പരിപാവനമായ താമ്രവർണ്ണിനദിയുടെ തീരത്തിൽനിന്നും വരുന്നു . ഞങ്ങൾ ധർമ്മാർത്ഥകാമമോക്ഷലോഭികളായി ഇവിടെ വന്നിരിക്കുകയാണ് . ഒരുനാഴികസമയംകൊണ്ട് നൂറുനൂറുപദ്യംവീതം ഉണ്ടാത്തക്ക കവിത ഞങ്ങൾക്ക് എല്ലാവർക്കും ഒന്നുപോലെ വശമുണ്ട് . ഞങ്ങൾ ഇവിടെ വന്നത് ഹാലസ്യേശ്വരനായ കർപ്പൂരസുന്ദരനെ ദർശിക്കുന്നതിനും സേവിക്കുന്നതിനും ആയിട്ടത്രേ . ഞങ്ങളുടെ ദർശനം ഞങ്ങൾക്കു ഹാലസ്യനാഥനും സദാശിവനുമായ സാക്ഷാൽ സുന്ദരേശ്വരനെ ദർശിച്ചാൽ ഏതൊരുമാതിരി പരമാനന്ദമുണ്ടാകുമോ ആ മാതിരിയുള്ള പരമാനന്ദത്തെ ദാനം ചെയ്യുന്നു . ഞങ്ങളിൽ ആരും ഇതിനു മുമ്പേ സുന്ദരേശ്വരനെ ദർശിച്ചിട്ടില്ല . ഞങ്ങളുടെ കൃപാലേശം കൊണ്ട് അതിപ്പോൾ സാദ്ധ്യമാക്കണം . ഞങ്ങൾ ഭഗവാനെ ഞങ്ങളുടെ ഏറ്റവും ഉറ്റബന്ധുവായും ഞങ്ങളുടെ സംഘത്തിൽപ്പെട്ട ഒരാളായും ഇപ്പോൾമുതൽ നിശ്ചയിച്ചിരിക്കുന്നു . അതുകൊണ്ട് നിന്തിരുവടി സുന്ദരേശ്വരദർശനത്തിനു വേണ്ട സഹായം ഞങ്ങൾക്കു ചെയ്തുതരണം .‌ സംഘികളായ കവികളുടെ മേൽപ്രകാരമുള്ള അപേക്ഷകൾമൂലം പൂർവാധികം പരിതുഷ്ഠനും കവീശ്വരനും ആയ സർവഞ്ജൻ

സ്വകവിതാമൃതരസം കൊണ്ട് അവരെ പരമാനന്ദനിമഗ്നരാക്കിയതിൽപിന്നെ അവർ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/389&oldid=170708" എന്ന താളിൽനിന്ന് ശേഖരിച്ചത്