താൾ:SreeHalasya mahathmyam 1922.pdf/388

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ സരസ്വതി , നീ വ്യസനിക്കേണ്ട , നിന്റെ ശാപത്തെ ഞാൻ ലഘുപ്പെടുത്തിയേക്കാം . നിന്റെ അംഗഭൂതങ്ങളായ അക്ഷരങ്ങളിൽ അകാരംതൊട്ട് , സകാരംവരെയുള്ള നാല്പത്തിയെട്ട് പണ്ഡിതന്മാരേയും ഹകാരസ്വരൂപിയും ശ്രീസുന്ദരേശ്വരനുമായ സദാശിവൻ , വിദ്വൽക്കുല നായകനുമായ നാല്പത്തിഒമ്പതാമത്തെ പണ്ഡിതനായും ഭൂമിയിൽ അവതരിക്കുകയും അവർ നാല്പത്തിഒൻപതുപേരുംകൂടെ സൽക്കവീശ്വരന്മാരായ സംഘികളായി , ഭൂലോകശിവലോകവും ,ശിവക്ഷേത്രശിരോമണിയും , ദ്വാദശാന്തസ്നാനവും , സമാപ്തപാപാധിവായാധികളാകുന്ന പഞ്ഞികൾക്കും അഗ്നികുണ്ഡസമാനവും ആയ ഹാലസ്യത്തിൽവച്ച് ഗ്രാവിഡഭാഷയിൽ അനവധി മനോഹരങ്ങളും സാരതരങ്ങളും രസാവഹങ്ങളുമായ കവിതകളെ നിർമ്മിച്ച് എല്ലാവരേയും ഒന്നുപോലെ ആനന്ദിപ്പിക്കുകയും ഭക്തിമയങ്ങളായ സ്തുതികൾകൊണ്ടു സുന്ദരേശ്വരനെ സന്തോഷിപ്പിക്കുകയും അദ്ധേഹത്തിന്റെ അനുഗ്രഹം കൊണ്ടു , അനവധി പ്രബന്ധങ്ങളെ നിർമ്മിക്കുകയും അനവധികാലം മഹത്തരങ്ങളായ വിവിധഭോഗാനുഭവങ്ങളോടുകൂടെ ഭൂമിയിൽ വസിക്കുകയും ചെയ്തിട്ട് ഒടുവിൽ സായൂജ്യപദവിക്കർഹന്മാരാകും .

അല്ലയോ അനവദ്യാംഗിയായ ഭാരതീ , നീ എന്നോടുകൂടെ പഴയ പോലെ സർവസുഖങ്ങളെയും ഭുജിച്ചുംകൊണ്ട് , എന്റെ മുഖപങ്കജത്തിൽ ത്തന്നെ വസിച്ചുകൊള്ളുക .

ഇന്ദ്രാദികളായ സൂരന്മാരാൽപോലും അർച്ചിതനായ ബ്രഹാമാവ് ഇപ്രകാരം പറഞ്ഞിട്ട് , ശക്തിത്രയങ്ങളോടുകൂടെ എല്ലാ ലോകങ്ങൾക്കും മുകളിലത്തെ ലോകമായ സത്യലോകത്തേക്കുപോയി . അനന്തരം മേൽപ്രകാരമുള്ള ധാതാവിന്റെ ശാപം ഹേതുവായിട്ട് ശരദാംബയുടെ അംഗഭൂതങ്ങളായ വർണ്ണങ്ങൾ , നൽക്കീരൻ , കപിലൻ , ഇങ്ങനെ നാല്പത്തി എട്ടു പേരോടുകൂടിയ മഹാകവികളായി ഭൂമിയിൽ ജനിച്ചു . സമസ്ത ഭാഷാനിപുണന്മാരും സർവശാസ്ത്രാർത്ഥ പാരഗന്മാരും , ശിവധർമ്മപാരായണന്മാരും , ശിവാർച്ചനതൽപ്പരന്മാരും , ഗംഗാപ്രവാഹവിശദവഗ്ജാലാതുവൈഭവന്മാരും ആയ അവർ രസാർത്ഥപുഷ്ഠങ്ങളും ചമൽക്കാരമയങ്ങളുമായ കവിതകൾകൊണ്ടു മഹീപാലന്മാരെ വർണ്ണിച്ച് അർത്ഥസഞ്ജയവും ജയവും സമ്പാദിച്ചുകൊണ്ട് സന്തോഷത്തോടുകൂടെ സർവദിക്കുകളിലും ചുറ്റിസ്സഞ്ചരിക്കുന്നകാലത്തിൽ ഒരുദിവസം ഭൂലോകശിവലോകേശനും , പുരുഹുതപ്രപൂജിതനും , ഭക്താഭീഷ്ഠപ്രദനും , സർവാപൽഭഞ്ജനക്ഷമനും , മഹാദേവിയും മനോഞ്ജയും ആകുന്ന മീനാക്ഷിഭഗവതീസഹായം ജഗൻമൂലകന്ദനും, ആയ സുന്ദരേശ്വരനെ ദർശിക്കുന്നതിനായി ,ഹാലസ്യത്തിൽ സമാഗതരായി .

മധുരാക്ഷേത്രത്തിൽ ഉള്ള ദേവനിർമ്മിതമായ സുന്ദരേശ്വരവിമാനത്തിന്റെ ഊർദ്ധ്വഭാഗത്തിങ്കൽ വിരാജിതവും , ദർശനമാത്രത്താൽതന്നെ സർവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/388&oldid=170707" എന്ന താളിൽനിന്ന് ശേഖരിച്ചത്