താൾ:SreeHalasya mahathmyam 1922.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലസമാഹാത്മ്യം

കേരളഭാഷാഗദ്യം

മൂന്നാം അധ്യായം.

തീർത്ഥമാഹാത്മ്യം.

ക്ഷേത്രമാഹാത്മ്യം കേട്ടു സന്തുഷ്ടന്മാരായ വസിഷ്ഠാദി മഹർഷിമാർ വീണ്ടും അഗസ്ത്യരെ നോക്കി തീർത്ഥമഹാത്മ്യം കൂടി അരുളിചെയ്യണമെന്നപേക്ഷിച്ചു.

അഗസ്ത്യമഹർഷി ഉടൻ തന്നെ ഹേമപത്മിനീതിർത്ഥത്തിന്റെ മാഹാത്മ്യങ്ങളെയും അതിന്റെ ഉത്ഭവത്തെയുംപറ്റി താഴെ വരുമാറ്പറയാൻ തുടങ്ങി:- അല്ലയോ മഹർഷിമാരെ! ഹോമപത്മിനീർത്ഥത്തിന്റെ മാഹാത്മ്യം കേട്ടാൽതന്നെ സർവ്വ പാപങ്ങളും നഗ്ദിച്ചുപോകും. എല്ലാ അറിവുള്ള മഹാജനങ്ങളുടെയും, അഭിപ്രായം ഭൂലോകത്തിലുള്ള എല്ലാ തീർത്ഥങ്ങളിൽ വെച്ചും ഹേമപത്മിനീതീർത്ഥം ഉത്തമം ​എന്നാണ്. ഭഗവാനായ സൂന്ദരേശ്വരന്റെ ആജ്ഞഹേതു0വായിട്ട് അതിൽ യാതൊരു ജലജന്തുക്കളും ഇല്ല. ഈ ഹേമപത്മിനീതീർത്ഥം ഭൂമിയിൽ സമുദ്രവും, മേഘങ്ങളും, നദികളും, തീർത്ഥങ്ങളും എന്നല്ല, യാതൊരു വിധത്തിൽ ഉള്ള ജലാശയങ്ങളും ഉണ്ടാകുന്നതിനു മുമ്പിൽ മൂലലിംഗാഭിഷേകത്തിനായി ശിവഗണങ്ങളുടെ അപേക്ഷപ്രകാരം പരമശിവൻതന്നെ ഉണ്ടാക്കിയതാണു്. അതു വിസ്തരിച്ചുപറയാം; കേൾക്കുവിൻ. പണ്ടൊരിക്കൽ കദംബകാനനവാസിയും, ചന്ദ്രശേഖരനും, മുക്കണ്ണനുമായ പരമശിവൻ, നാഗയജ്ഞോപവീതനും ശൂലകപാലപാണിയും ആയി വാമാംഗാസക്തയായ പാർവതീദേവിയോടുകൂടെ വൃഷഭവാഹനത്തിൽ കയറി, നന്ദി തുടങ്ങിയ ഭൂഗെണങ്ങളുമൊന്നിച്ച് മൂന്നു ലോകങ്ങളിലും സഞ്ചരിച്ച്, തന്നെ വന്നു സ്മതിച്ച ബ്രഹ്മാ വിഷ്ണു മഹേന്ദ്രോദികൾക്കു ഇഷ്ടവരങ്ങളുമെല്ലാം നൽകി, തിർയ്യെ സ്വസ്ഥാനമായ ഹാലാസ്യത്തിൽ എഴുന്നള്ളി, പാർശ്വവർത്തികളായി നില്ക്കുന്ന നന്ദിതുടങ്ങിയ ഭൂതഗണങ്ങളെ കൃപാപൂർവ്വം ഒന്നു കടാക്ഷിച്ചിട്ട് മൂലലിംഗത്തിൽ അന്തർദ്ദാനംചെയ്പാനായി ഭാവിച്ചപ്പോൾ, ഭൂതഗണങ്ങൾഭഗവാനോടും, ലിംഗാഭിഷേകം ചെയ്യുന്നതിനും അവർക്കു സ്നാനം ചെയ്യുന്നതിനും ജലമില്ലെന്നും അതിന്റെ നിവാരണത്തിനായി ഇഹപരങ്ങളിൽ ഒന്നുപോലെ ഇഷ്ടങ്ങളെല്ലാം

സാധിച്ചുകൊടുക്കുന്നതായ ഒരു തീർത്ഥം നിർമ്മിച്ചുകൊടുക്കണമെന്നും അപേക്ഷിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/37&oldid=170703" എന്ന താളിൽനിന്ന് ശേഖരിച്ചത്