താൾ:SreeHalasya mahathmyam 1922.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯൦ ഹാലാസ്യമാഹാത്മ്യം

ശക്തിവർദ്ധനകരവുമായ ആ മന്ത്രം ജപിക്കുകയും തൻമൂലം സജാതീയനാ യ ഒരുത്തന്റെ ജനനംകൊണ്ടു ആ വംശംമുഴുവൻ ഉദ്ധരിക്കപ്പെടുകയുംഅ പ്രകാരംചെയ്തഖഞ്ജരീടപ്രഭു ജനിച്ചുള്ളവൻ, ആയിത്തീരുകയുംചെയ്തു. ഖ ഞ്ജരീടപഷികൾ ഇപ്പോഴുംപുറപ്പെടുവിക്കുന്ന കൂജിതത്തിനു മൃത്യുഞ്ജയമന്ത്ര ത്തോടു വളരെ സാമ്യമുള്ളതുകൊണ്ടു് , അവ ഇന്നും പ്രതിദിവസം പ്രഭാത ത്തിൽ മൃത്യുഞ്ജയമന്ത്രപാരായണം ചെയ്യുന്നുണ്ടെന്നുള്ള അഭിഞ്ജന്മാരുടെ അഭിപ്രായം ശരിതന്നെയാണ് .

  അല്പപ്രാണിയായ ഖഞ്ജരീടപക്ഷിയെ , ബലീയാൻ എന്നുള്ള അത്യു

ത്തമമായ നാമത്തിനു അർഹതയുള്ളതാക്കിത്തീർത്ത ആ മൃത്യുഞ്ജയമന്ത്രം ഋഷ്യാദികളോടുകൂടെ രാവിലെ എഴുന്നേറ്റു ജപിക്കുന്ന മനുഷ്യരുടെ സക ലപാപങ്ങളും ആധിയും വ്യാധിയും ശത്രുക്കളും ഉടനടി നശിച്ചുപോവുക യും ആയുരാരോഗ്യസമ്പത്തുകൾ അധികംവർദ്ധിക്കുകയുംചെയ്യും.

  അല്ലയോ മഹർഷീശ്വരന്മാരേ! ഖഞ്ജരീടവംശനാഥന്  മൃത്യുഞ്ജയമ

ന്ത്രം ഉപദേശിച്ചു , കാക്കകളുടെ ഉപദ്രവത്തിൽനിന്നും ഖഞ്ജരീടപക്ഷിക ളെ രക്ഷിച്ചതായ ഭഗവാന്റെ അതിവിസ്മയാവഹമായ നാല്പത്തിഏഴാമ ത്തെ ലീല ഇപ്രകാരമാണു്. പരമശിവന്റെ അതിരമണീയവും പരിശു ദ്ധവും അത്യന്താത്ഭുതനികേതനവും ആയ ഈ ലീലയെ സന്തോഷത്തോടു കൂടെ പഠിക്കുകയും താല്പര്യത്തോടുകൂടെ കേൾക്കുകയും ചെയ്യന്നവർക്കു ഇ ഹത്തിൽ വിവിധങ്ങളായിരിക്കുന്ന സകലഭോഗാനുഭവവും പരത്തിൽ മോ ക്ഷലാഭവും ഉണ്ടാകുമെന്നുള്ളതിനു യാതൊരു സംശയവുമില്ല.

       ഖഞ്ജരീടപക്ഷിക്കു മത്യുഞ്ജയമന്ത്രം  ഉപദേശിച്ച
           നാല്പത്തിഏഴാംലീല സമാപ്തം
       _______


           ഹാ ലാ സ്യ മാ ഹാ ത്മ്യം
              കേരളഭാഷാഗദ്യം .
            ൫൧--ആം  അദ്ധ്യായം .
         ശരാരിക്കു മോക്ഷം  കൊടുത്ത
             നാല്പത്തിഎട്ടാംലീല
      ______________
         സദാശിവഭക്തന്മാരിലും , വേദാഗംപുരാണേതിഹാസവേദി
          കളിലും  അദ്വിതിയനായ   അഗസ്ത്യമഹർഷി  വീണ്ടും

വസിഷ്ഠാദികളോടു ഹാലാസ്യവാസിയായ സുന്ദരേശ്വരൻ , ശരാരിപ്പക്ഷി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/368&oldid=170702" എന്ന താളിൽനിന്ന് ശേഖരിച്ചത്