൩൮൮ ഹാലാസ്യാഹാത്മ്യം
പുറപ്പെട്ട് മധുരയിൽപോയി ഹേമപത്മിനീതീർത്ഥത്തിൽ സ്നാനം ചെയ്തു് , ഹാലാസ്യക്ഷേത്രത്തിൽ പ്രവേശിച്ച് സുന്ദരേശ്വരനെനമസ്കരിച്ച് അദ്ദേഹ ത്തെ ഹൃദയത്തിൽ ധ്യാനിച്ചുപാസിച്ച് പ്രത്യക്ഷമാക്കി വരംവാങ്ങി ത ന്റെയും തന്റെ വംശത്തിന്റെയും ജന്മശത്രുക്കളായ വായസങ്ങളുടെ വം ശനാശംവരുത്തണമെന്നു നിശ്ചയിച്ചു.
ഇപ്രകാരം വിചാരിച്ചുകൊണ്ട് അത് ഉടൻതന്നെ വൃക്ഷകോടരത്തി
ൽനിന്നും ഹാലാസ്യംനോക്കിപ്പറന്നു. കാലതാമസമെന്യേ മധുരയിൽ എ ത്തി. ദൃഢമായ സുന്ദരേശ്വരഭക്തിയോടുകൂടെ ഹേമപത്മിനിയിൽഇറങ്ങി സ്നാനംചെയ്തു് ക്ഷേത്രത്തിനകത്തുപ്രവേശിച്ച് , സുന്ദരേശ്വരലിംഗം നോ ക്കി തൊഴുതുംകൊണ്ട് അനേകായിരംതവണ സദാശിവവസ്മരണയോടുകൂടെ മന്ദംമന്ദം ക്ഷേത്രപ്രദക്ഷിണം വച്ചതിന്റെശേഷം സുന്ദരേശ്വരസന്നിധി യിൽപ്പോയി നിന്നുകൊണ്ട് ഈശനും സാംബനുമയ സുന്ദരേശ്വരനെ മ നസ്സുകൊണ്ടു് പൂജിച്ചു.
അന്നുമുതൽ ആ ഖഞ്ജരീടപക്ഷി മൂന്നുസന്ധ്യയിലും ഇങ്ങനെ സർവാ
ന്തരാത്മകനുംല , സർപജ്ഞനും ഈശ്വരനും ആകുന്ന സുന്ദ രേശ്വരനേയും പൂജിച്ചുകൊണ്ടു് അവിടെ വസിച്ചു.
ബ്രഹ്മാദിപിപീലികാന്തമുള്ള സകലഭൂതങ്ങളുടെയും അന്തരാത്മാവാ
യ അദ്ദേഹം ഖഞ്ജരീടപക്ഷിയുടെ ദൃഢമായ ഭക്തിയും വിശ്വാസവുംകണ്ടു് ഇതിൽപ്പോമില്ലൈതെ പ്രസാദിച്ചെന്നുമാത്രമല്ല അതിന്റെ പവിത്രമായ ച രിത്രത്തേയും ദൃഢമായ ഭക്തിയേയും പറ്റി സദാപി പ്രശംസിക്കുകയുംചെ യ്തു. ഇങ്ങനെ കുറേദിവസങ്ങൾ കഴിഞ്ഞതിന്റെശേഷം , കാരുണ്യവിവ ശനായ കദംബവനനായകൻ , ആ പക്ഷിക്കു ഋഷിഛന്ദോപദേവതക ളോടുകൂടെ മൃത്യുഞ്ജയമഹാമന്ത്രം ഉപദേശിച്ചുകൊടുത്തിട്ടു് ഇങ്ങനെപ റഞ്ഞു._
അല്ലയോ ഭരദ്വാജപക്ഷീ! നീ ദിവസംപ്രതിയും , ബ്രഹ്മമായ മുഹൂ ർത്തത്തിൽ എഴുന്നേറ്റ് , സർവകാമപ്രദമായ മൃത്യുഞ്ജയമന്ത്രം ജപിക്കണം. അതുകൊണ്ട് , നിങ്ങളുടെ സമസ്താഭീഷ്ടങ്ങളും സാധിക്കുമെന്നുമാത്രമല്ല , കാക്കകളിൽനിന്നും നേരിട്ടുവരുന്ന ഉപദ്രവങ്ങൾ ഇല്ലാതാവുകയുംചെയ്യും. വിശേഷിച്ചും പാപശമനവും ഉണ്ടാകും. അങ്ങു് അങ്ങയുടെ വംശജാത ന്മാർക്കും ഈമന്ത്രം ഉപദേശിച്ചുകൊടുക്കണം. അവരും മന്ത്രപ്രഭാവംകൊ ണ്ടു് , വർബധകാമന്മാരും , നിർഭയന്മാരുംആയിത്തീരും.
സദാശിവനും കൃപാധീനനുംആയ സുന്ദരേശ്വരന്റെ , മേൽപ്രകാരമു
ള്ള ഉപദേശത്തെ ഭരദ്വാജപക്ഷിശ്രേഷ്ഠൻ വേദവിധിയേക്കാൾ ബഹുമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.