Jump to content

താൾ:SreeHalasya mahathmyam 1922.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൩--ആംഅദ്ധ്യായം - നാല്പത്തിനാലാം ലീല ൩൮൭

ലോകത്തിൽ എല്ലാജനങ്ങൾക്കും ശത്രുക്കൾഉണ്ടു്. അതിൽ ചിലർ തങ്ങളെഉപദ്രവിക്കുന്ന ശത്രുക്കളെ ഉപദ്രവിക്കുകയും അന്യന്മാർ ശത്രുപീഡയെ സഹിക്കുകയും ചെയ്തുവരുന്നു.എന്നാൽ തന്നെഉപദ്രവി ക്കുന്ന ശത്രുവിനെ യഥാശക്തി ഉപദ്രവിക്കാതെ അടങ്ങിയിരിക്കുന്നതു വി രോചിതമാണെന്നു എനിക്കു അഭിപ്രായംഇല്ല. തന്നെഉപദ്രവിക്കുന്നശത്രുവി ന്റെബലാധിക്യംകൊണ്ടു് അവനെഅങ്ങോട്ടുപദ്രവിക്കാൻനമുക്കുശക്തിപോ രെങ്കിൽ , ബലവാന്മാരായ അന്യന്മാരെ ആശ്രയിച്ചെങ്കിലും ശത്രുവിനോടു പ്രതിക്രിയചെയ്യുന്നതാണ് ഉത്തമപക്ഷം. അതുകൊണ്ട് , കാരണംകൂടാ തെ ഞങ്ങളുടെ വംശശത്രുക്കളായിത്തീർന്നിരിക്കുന്ന കാകലോകത്തെ പരമേ ശ്വരസേവകൊണ്ടു സംഹരിക്കുന്നുണ്ടു. ഇന്നുമുതൽ എന്റെ പ്രയത്നം അ തിനുതന്നെ.

   ഇങ്ങനെ  ആ  ഖഞ്ജരീടാധിപൻ  വിചാരിച്ചുറച്ചപ്പോൾ, അതിന്റെ

പൂർവ്വപുണ്യപ്രഭാവംകൊണ്ടു് അതിരിക്കുന്ന മരത്തിന്റെ ചുവട്ടിൽകൂടെ സ്നാ നത്തിനായി മന്ദംമന്ദംപോകന്ന ഒരു താപസവര്യൻ ഇങ്ങനെ പറഞ്ഞു കൊണ്ടു് പോകന്നതു കേൾക്കാറായി_

   ആധികൊണ്ടാകട്ടെ , വ്യാധികൊണ്ടാകട്ടെ , ശത്രുക്കളെക്കൊണ്ടാകട്ടെ

മൃത്യുവിനെക്കൊണ്ടാകട്ടെ അന്യങ്ങളായ മറ്റുദുഃഖങ്ങൾക്കൊണ്ടാകട്ടെ പീ ഡിതനായ ഏതൊരുത്തനും രക്ഷകിട്ടണമെങ്കിൽ ഹാലാസ്യേശ്വരനായ സു ന്ദരേശ്വരനെത്തന്നെ ശരണം പ്രാപിക്കണം. ആപൽബന്ധുവായ അദ്ദേ ഹത്തിനേപ്പോലെ ആശ്രിതവാത്സല്യം മറ്റാർക്കുണ്ടു്. ഏതൊരാപത്തിൽ ന്നിന്നും ഭക്തന്മാരെരക്ഷിക്കാൻ അദ്ദേഹത്തിനുകഴിയുന്നതുപോലെ ആർക്കുക ഴിയും. ഭൂലോകത്തിൽഉള്ള എല്ലാശിവക്ഷേത്രങ്ങളിൽവച്ചും വേഗത്തിൽ തപസ്സിദ്ധിയുണ്ടാകുന്നക്ഷേത്രം ഹാലാസ്യവും, മൂർത്തികളിൽവച്ചു് അതി വേഗത്തിൽ പ്രസാദിക്കുന്നമൂർത്തി സുന്ദരേശ്വരനും, മഹത്തരങ്ങളായ തീർത്ഥ ങ്ങളിൽവച്ചു് , അതിവേഗത്തിൽ കന്മഷംനശിപ്പിക്കുന്നത് ഹേമപത്മി നീതീർത്ഥവും , ഉഗ്രശക്തിയേറിയ എല്ലാശിവലിംഗങ്ങളിൽവച്ചും ശ്രേഷ്ഠ മായ ശിവലിംഗം സോമസുന്ദരലിംഗവും ആണെന്നാണു് സൂക്ഷ്മതത്വാർ ത്ഥവേദികളായ എല്ലാമഹാമാമുനിമാരുടേയും അഭിപ്രായം. അതുകൊണ്ടു് തങ്ങൾക്കുനേരിട്ടിട്ടുള്ള എല്ലാവിധദുഃഖങ്ങളും ഇല്ലാതാക്കുന്നതിനുവേണ്ടി , സർവധർമ്മദനും , സർവകാമദനും , സർവാർത്ഥദനും സർമുക്തിദനും സർവസിദ്ധി ദനും , സർവപാപഹാരയും , സർവശത്രുഹന്താവുമായ സുന്ദരേശ്വരനെത്ത ന്നെ എല്ലാവരും സേവിക്കണം.

   ഭരദ്വാജപക്ഷി , മേൽപ്രകാരമുള്ള  മഹർഷീശ്വരസംഭാഷണങ്ങൾ

കേട്ടു് , അത്യന്തം വിസ്മിതനും സുന്ദരേശ്വരഭക്തിയിൽ ദൃഢമായ മനസ്സോ

ടുകൂടിയവനുംആയി. അനന്തരം ആ പക്ഷി ഉടൻതന്നെ ഇവിടെനിന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/365&oldid=170699" എന്ന താളിൽനിന്ന് ശേഖരിച്ചത്