ഹാ ലാ സ്യ മാ ഹാ ത്മ്യം
കേരളഭാഷാഗദ്യം ൫൩-ആം അദ്ധ്യായം ഖഞ്ജരീടപക്ഷിക്കു മൃത്യുഞ്ജയമന്ത്രം ഉപദേശിച്ച
നാ ൽ പ്പ ത്തി ഏഴാം ലീ ല.
കുംഭസംഭവനെ വന്ദിച്ചുകൊണ്ട് വീണ്ടും വസിഷ്ഠാതിക
ൾ , വന്ദാരുവൃന്ദങ്ങൾക്കു മന്ദാരദാരുവായ ഭഗവാൻ സു ന്ദരേശ്വരന്റെ പരമാനന്ദസന്ദായകമായ അടുത്തലീല ഞങ്ങളെ കേൾ പ്പിക്കാറാകണമെന്നു അപേക്ഷിച്ചു.
ഉടനെഅഗസ് ത്യൻ ചന്ദ്രോദയത്തിലെ കുമുദത്തിനേക്കാൾ പ്രസന്ന
മായ മുഖഭാവത്തോടുകൂടെ , അല്ലയോ തപസവര്യന്മാരെ ! അടുത്തത്,മൃ ത്യുഞ്ജയനും കൃപാനിധിയുമായ സുന്ദരേശൻ ഭക്തിശിരോമണിയായിത്തീർന്ന ഖഞ്ജരീടപക്ഷിക്കു് മൃത്യുഞ്ജയമഹാമന്ത്രോപദേശംചെയ്ത് ബാലശാലികളാ യ വായസക്കൂട്ടങ്ങളുടെ ഉപദ്രവത്തിൽനിന്നും സാധുക്കളായ ഭരദ്വാജങ്ങളെ രക്ഷിച്ച നാല്പ്തിഏഴാമത്തെ ലീലയാണു്. ഭക്തിമയവും പാപവിനാശ കരവും വിസ്മയാവഹവുംആയ ലീല ഇനി ഞാൻ നിങ്ങളെ കേൾപ്പിക്കാം. ശ്രെദ്ധവച്ചു് നിങ്ങൾ കേടടുകൊള്ളുവിൻ.
പണ്ടു് , കാക്കകളും ഖഞ്ജരീടങ്ങളുംതമ്മിൽ വംശശത്രുക്കൾ ആയിരു
ന്നു. ബലോദ്ധതന്മാരായ കാകന്മാരുടെകണ്ണിൽ എപ്പോഴെങ്കിലും സാധുക്ക ളായ ഖഞ്ജരീടങ്ങൾ ദൃഷ്ടങ്ങളായാൽ അപ്പോൾതന്നെ അവയുടെ കഥക ഴിക്കുമായിരുന്നു. കാകന്മാരുടെ വജ്രംപോലെ തീക്ഷ്ണങ്ങളായ തുണ്ഡങ്ങൾ കൊണ്ടുള്ള താഡനങ്ങൾമൂലം ഖഞ്ജരീടങ്ങൾക്കു് ഒരുദിക്കിലും തിരിയാൻ പാടില്ലെന്നായപ്പോൾ വിവശരായ ഖഞ്ജരീടങ്ങൾ കൂട്ടംകൂട്ടമായിപ്പോയി വ നവൃകദകോടരങ്ങളെ ശരണസ്ഥാനങ്ങളായി പ്രാപിച്ചു് വനജാശികളാ യി കാലംകഴിച്ചുവന്നു.
അക്കാലത്തു ഒരിക്കൽ , പൂർവജന്മത്തിൽചെയ്ത പുണ്യസഞ്ചയങ്ങളോ
ടു യുക്തമായ പാപലേശത്തോടുകൂടിയ ഒരുജീവൻ അവരുടെ യൂഥനാഥനാ യ ഖഞ്ജരീടമായിവന്നു ജനിച്ചു. കാകതുണ്ഡങ്ങൾകൊണ്ടു് താഡിതനാ യ അവൻ സ്വപുണ്യപരിപാകംകൊണ്ടു് ഒരിക്കൽഇരുന്നു ഇങ്ങനെ വിചാ
രിച്ചു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.