താൾ:SreeHalasya mahathmyam 1922.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨-ആം അദ്ധ്യായം നാല്പത്തിആറാം ലീല. ൩൮൩


       മേൽപ്രകാരമുള്ള  സുന്ദരേശ്വരന്റെ  അതിവിസ്മയാവഹമായ   കാരു
 ണ്യത്തേയും മായാവൈഭവത്തെയും കണ്ടു്,ആശ്ചര്യപരതന്ത്രയായ   മീനാ
ക്ഷീഭഗവതി,ഭർത്താവിനെ  മന്ദസ്മിതപൂർവ്വം  കടാക്ഷിച്ചുംകൊണ്ട്,     ഇങ്ങ
നെ  ചോദിച്ചു.
   "അല്ലയൊ ദേവവദവനും  മഹാദേവനും  ആയ  സദാശിവ! അല്ലയൊ

മഹേശ്വരനും ദയാമൂർത്തിയും ആയ സുന്ദരേശ്വര! ഞാൻ എന്റെ ജീവനാ യകനായ ഭവാനോട് ഒന്നു ചോദിക്കുന്നു. മൃഗയാവിനോദത്തിൽ സൂകര വ്യാഘ്രാടികളായ ദുഷ്ടമൃഗങ്ങളെ കൊല്ലുന്നത് രാജധർമ്മങ്ങളിൽ ഒന്നായിരി ക്കെ ആ രാജധർമ്മം രക്ഷിക്കാൻവേണ്ടി മധുരാപുരാധിപനായ രാജരാജപാ ണ്ഡ്യൻ നായാടിവധിച്ചവരായ യൂഥനാഥന്റെ കുട്ടികളെ രക്ഷിക്കുന്നതി നു് സർവജ്ഞനും ദേവദേവനും ആയ നിന്തിരുവടി അതിനികൃഷ്ടമായ വ രാഹരൂപം എടുക്കുന്നതിനു കാരണം എന്താണ്?

   മീനാക്ഷീഭഗവതിയുടെ  മേൽപ്രകാരമുള്ള  ചോദ്യത്തിന്,   വരദാന 

വിശാരദനും സർവാത്മാവും ശർവ്വനും സർവഗനും ആയ സുന്ദരേശ്വരപ്രഭ സ ന്തോഷപൂർവം ഇങ്ങനെ മറുവടിപറഞ്ഞു.


   അല്ലയോ  ഹൈമവതി !ജംഗമസ്ഥാവരരൂപമായിരിക്കുന്ന  ബ്രഹ്മാ

ദിസ്തംബപര്യന്തമുള്ള ഈ ജഗത്തിൽ ,ചിദാത്മാവായിരിക്കുന്ന ഞാൻ അ ഖണ്ഡിതനായി വ്യാപിച്ചിരിക്കുകയണു്. അതാതു ശരീരങ്ങളിൽ അതാ താത്മാവായിരുന്നു കൃത്യങ്ങൾ ചെയ്യുന്നതും ഞാനാണു്. ഞാൻ ആകാശം പോലെ അനന്തനുംഅഖണ്ഡനും അഭേദവാനും ആണ്. എല്ലാലോകങ്ങളേ യും പരിപാലിക്കുന്നതും ഞാൻതന്നെ. യാതൊരുപ്രകാരത്തിൽ ശരീരികളാ യിരിക്കുന്ന ജനങ്ങൾക്കു അവരുടെ കരചരണാദികളായ അവയവങ്ങൾ , തുല്യസ്നേഹത്തോടുകൂടിയതായിരിക്കുന്നുവോ അതുപോലെ വിരാൾസ്വരൂ പിയും സർവാന്തര്യാമിയുമായ എന്റെ അവയവങ്ങളാകുന്ന ബ്രഹ്മാദികളാ യ സകലജീവജാലങ്ങളിലും എനിക്കു സ്നേഹമുണ്ട്." അതുകൊണ്ടത്രെഞാ ൻ പന്നിയായിപ്പോയി ആ പന്നിക്കിടാങ്ങൾക്കു പാലുകൊടുത്തതും താപ വും ശാപവും അകറ്റിയതും. ഇനിഞാൻ നിന്നോടു് അവർക്കു ശാപംകി ട്ടുന്നതിനുണ്ടായകാരണം കാരണം പറയാം;--

   ഈ പന്നിക്കിടാങ്ങൾ  പൂർവ്വജന്മത്തിൽ ,ശൂദ്രബാലന്മാർആയിരുന്നു.

അതിലാളനകൊണ്ടു് വിവേകശൂന്യന്മാരായ ഇവർ ഒരിക്കൽ നായാട്ടിനാ യി കാട്ടിൽ പോയപ്പോൾ ,ആ വനത്തിൽ തപസ്സുചെയ്തുകൊണ്ടിരുന്ന ഒ രു മഹർഷീശ്വരന്റെ തപസ്സിനെ വിഘ്നപ്പെടുത്തുകയാൽ കോപാവിഷ്ടനാ യ അദ്ദേഹം ശപിച്ചതുകൊണ്ടാണു ഇവർ ഇങ്ങനെ സൂകരപോതങ്ങളായി ജനിച്ചതു്. അന്ന് അദ്ദേഹം ഇവർക്കു ശാപമോക്ഷം കൊടുത്തതു്, "സൂകര

പോതങ്ങളായി ജനിക്കുന്ന നിങ്ങൾ ,ബാല്യത്തിൽതന്നെ പിതൃമാതൃവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/361&oldid=170695" എന്ന താളിൽനിന്ന് ശേഖരിച്ചത്