താൾ:SreeHalasya mahathmyam 1922.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ ഹാലാസ്യമാഹാത്മ്യം

മില്ലാത്ത മഹത്വങ്ങളോടുകൂടിയ ഹാലാസ്യമഹാക്ഷേത്രത്തിന്റെ മഹിമകൾ ഇന്നവണ്ണമെന്നു അനന്തനെക്കൊണ്ടുപോലും പറഞ്ഞറിയിക്കുവാൻ ഒക്കുന്നതല്ല. ഹാലാസ്യത്തിൽ ഇന്ദ്രിയനിഗ്രഹം സാധിച്ച ഒരു പുരുഷൻ മൂന്നുനേരവും മൃഷ്ഠാന്നഭോജനവും ചെയ്തു സുഖമായി താമസിച്ചാൽ മറ്റൊരു സ്ഥലത്തു വായുഭക്ഷണം ചെയ്തു തപസ്സുചെയ്തു താമസിച്ചാൽ ഉണ്ടാകുന്ന ഫലം ഉണ്ടാകും ഹാലാസ്യത്തിൽവെച്ചു ഒരു പിടിഅരി ദാനംകൊടുത്താൽ മറ്റൊരു സ്ഥലത്തുവച്ച് ഷോഡശദാനം ചെയ്യുന്നതിന്റെ ഫലം കിട്ടും. എന്നു വേ​ണ്ടാ ഏതെല്ലാം ദാനങ്ങൾ ഉണ്ടോ ആ ദാനങ്ങൾ മുഴുവൻ ചെയ്തു ഫലവും എത്ര പ്രകാരത്തിൽ തപസ്സു ചെയ്യാമോ ആ പ്രകാശത്തിലെല്ലാം തപസ്സു ചെയ്ത ഫലവും എത്ര വിധത്തിൽ മന്തങ്ങൾ ഉണ്ടോ ആ മന്ത്രങ്ങൾ എല്ലാം ജപിച്ച ഫലവും, ഏതെല്ലാം പ്രകാരത്തിൽ പൂജകൾ ചെയ്യാമോ ആ പൂജകൾ എല്ലാം ചെയ്ത ഫലവും, എത്ര യാഗമുണ്ടോ അതെല്ലാം ചെയ്ത ഫലവും ഏതെല്ലാം തീർത്ഥങ്ങൾ ഉണ്ടോ അവയിൽ എല്ലാം സ്നാനം ചെയ്ത ഫലവും, ഏതെല്ലാം യോഗങ്ങൾ ഉണ്ടോ അവയെല്ലാം അവയെല്ലാം അനുഷ്ഠിച്ച ഫലവും ഹാലാസ്യത്തിൽ നിന്നും ലഭിക്കും. അതുകൊണ്ടു്, ആത്മഹിതം അഗ്രഹിക്കുന്ന ഏതൊരുത്തനും പരമശിവന്റ പ്രധാന നിവാസസ്ഥാനമായ ഹാലാസ്യത്തിൽ വസിക്കണം. എല്ലാം കൊണ്ടും എല്ലാ ശിവക്ഷേത്രങ്ങളിൽവച്ചും മാഹാത്മ്യമേറിയതു ഹാലാസ്യം തന്നെ. മുമ്പൊരിക്കൽ ബ്രഹ്മാവു് കൈലാസാദികളായ അന്യ‌ശിവക്ഷേത്രങ്ങളുടെ മഹത്വമെല്ലാം ഒരു ത്രാസിന്റെ ഒരു തട്ടിലും ഹാലസ്യമഹാക്ഷേത്രത്തിന്റെ മഹത്വത്തെ മറ്റൊരുതട്ടിലുമായിട്ടുവച്ചു് തൂക്കിയതിൽ ഹാലാസ്യമഹത്വം വളരെ തൂങ്ങുകയാൽ ഹാലാസ്യം തന്നെ ശിവക്ഷേത്രങ്ങളിൽ ഒന്നാമത്തേതെന്നു നിശ്ചയിച്ചു. ഈ ശ്രീമഹാക്ഷേത്രത്തിനു ഹാലാസ്യമെന്നുള്ള പേരുകൂടാതെ, കദംബവനം, ഭൂലോകശിവലോകം, ജീവൻ മുക്തിപുരം സമഷ്ടിവിദ്യാനഗരം, മധുരാപുരി, ചതുഷ്ക്കൂടപുരം, ദ്വാന്തശാന്തം എന്നിങ്ങനെ അനേകം പേരുകൾ കൂടി ഉണ്ടു്. ഹാലാസ്യക്ഷേത്രത്തിന്റെ മാഹാത്മ്യം ചുരുക്കത്തിൽ ഇങ്ങനെയെല്ലാമാണ്. വിസ്തരിച്ചു പറയാൻ ആരെക്കൊണ്ടും സാധിക്കുകയില്ല.


ക്ഷേത്രമാഹാത്മ്യം സമാപ്തം.‌










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/36&oldid=170694" എന്ന താളിൽനിന്ന് ശേഖരിച്ചത്