താൾ:SreeHalasya mahathmyam 1922.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിമൂന്നാം അദ്ധ്യായം - മുപ്പത്തിഏഴാം ലീല ൩൨൩

കുതിരയുടെമുഖത്തുഅടിക്കാനിയഭാവിച്ചപ്പോൾഭയാകുലനായിത്തീർന്നചോളൻതന്റെകുതിരയെതിരിച്ചുപായിച്ചു. ഏതൊരവസരത്തിൽചോളൻഅവന്റെ അസ്വത്തോടുകൂടെ പിന്തിരിഞ്ഞുവോ ആ അവസരത്തിൽ കിരാതവേഷധാരിയായ സുന്ദരേശ്വരൻ തിരോധാനംചെയ്യുകയുംചെയ്തു.

അത്ഭുതവിക്രമനും അസാധാരണംവേഷധാരിയും ആയോധനനിപുണനുമായ ആ കിരാതന്റെ ആഗമനംകൊണ്ടും, അത്യക്കടാമർഷത്തോടുകൂടെ തന്നെയും നന്റെ സൈന്യങ്ങളേയും അന്തകാലയും പൂകിക്കാനായി അർത്തുടുത്ത ചോളനോടു അദ്ദേഹം വാശിപൂർവം പലതും പ്രതിശാസിക്കുന്നതുകേട്ടും ആനന്ദാത്ഭുതപരതന്ത്രനായി അതേവരെയും യുദ്ധക്കളത്തിൽ നിന്നിരുന്ന പാണ്ഡ്യൻ കാന്ദിശീകനായി പാലായനംതുടങ്ങിയ ചോളനെ സിംഹനാദംചെയ്തും ആയുധങ്ങൾ പ്രയോഗിച്ചും തുരത്തിയുംകൊണ്ടുഅനുധാവനംചെയ്തു. മനോവേഗംപോലും തോറ്റുപോകത്തക്കവണ്ണമുള്ള ശീഘ്രവേഗതിയോടുകൂടിയ അവരുടെ കുതിരകളുടെ ത്വരിതപാലായനംകൊണ്ടു് ചോളനും പാണ്ഡ്യനും ഓടിയും ഓടിച്ചും യുദ്ധക്കളത്തിൽനിന്നും വളരെ അകലത്തിൽ ആയി. ഉടനെ ചോളൻ തിരിഞ്ഞുനോക്കി. ഏകനായ പാണ്ഡ്യനല്ലാതെ മറ്റാരും തന്നെ അനുധാവനം ചെയ്യുന്നില്ലെന്നും യുദ്ധക്കളത്തിൽവച്ചു തന്നെ ദഹിപ്പിക്കാനായി ധൂമകേതുവിനെപ്പോലെ തന്റെനേരെ പാഞ്ഞടുത്ത അ‌ഞ്ജനപർവചോപമനായ കിരാതൻ പിൻവാങ്ങിയെന്നും അദ്ദേഹത്തിനുമനസ്സിലാവുകയാൽ പൂർവാധികമായ അമർഷത്തോടും ഉഗ്രപരാക്രമത്തോടും കൂടെ തന്റെ കുതിരയെത്തിരിച്ചു അത്യുഗ്രവേഗത്തിൽ പാണ്ഡ്യഭൂപാലാഭിമുഖമായിത്തീർന്ന പാണ്ഡ്യൻ ഇടയ്ക്കിടയ്ക്കു ചോളനെ തടുക്കുകയും ഇടയ്ക്കിടയ്ക്കു പിന്തിരിഞ്ഞു പാലായനം ചെയ്യുകയും ചെയ്തു. വളരെ വളരെ സമയംകൊണ്ടു മധുരാപുരത്തിന്റെ പടിഞാറെ അറ്റംവരെ പറ്റി. ഇതിനിടയിൽ തോറ്റോടിപ്പോയ ചോളസൈന്യങ്ങളുമെല്ലാം വന്നു ചോളനോടൊന്നിച്ചു അന്നേരം ചോളനും സൈന്യങ്ങളുംകൂടി പാണ്ഡ്യനെ പായിച്ചു. പാണ്ഡ്യൻ പഴയപോലെ മുന്നോട്ടുകേറിത്തടുത്തും പിന്തിരിഞ്ഞോടിയും വീണ്ടും കുറേദൂരത്തോളം പുറകോട്ടുപോയി.

ഇങ്ങനെഅവർ പോയിപ്പോയി വഴിമദ്ധ്യയിൽ ഉണ്ടായിരുന്നതും പത്മകൽഹാകൈരവാദികളെക്കൊണ്ടു മൂടിക്കിടക്കുകയാൽ കാണികൾക്കു ജലാശയമാണെന്നുള്ള ശങ്കയെ ജനിപ്പിക്കാത്തുമായ ഒരു ആഴമേറിയ വാപിയിൽ പാണ്ഡ്യനും പുറകേ ചോളനും, അനന്തരം അദ്ദേഹത്തിന്റെ സൈന്യങ്ങളും ചാടുകയും മായാമയനും ലീലാവിലാസിയും ഭക്തത്രാണപാരായണനും ആയ ഹാലാസ്യനാഥന്റെ കാരുണ്യവിശേഷത്താൽ പാണ്ഡ്യനും കുതിരയും മറുകരയിൽ എത്തുകയും ചോളനും അവന്റെ ഒട്ടധികം സൈന്യങ്ങളും വെള്ളംകുടിച്ചുചാവുകയുംചെയ്തു. ശേഷിച്ച ചോ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/301&oldid=170681" എന്ന താളിൽനിന്ന് ശേഖരിച്ചത്