താൾ:SreeHalasya mahathmyam 1922.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൨൨ ഹാലാസ്യമാഹാത്മ്യം.

യുദ്ധത്തെപ്പറ്റി വിവരിക്കാൻഎന്നെക്കൊണ്ടെന്നല്ല അനന്തനെക്കൊണ്ടും സാധിക്കുന്നതല്ല. പാണ്ഡ്യൻ സൈന്യം എണ്ണത്തിൽ വളരെ കുറവായിരുന്നെങ്കിലും യുദ്ധത്തിൽ എണ്ണം കണക്കുമില്ലാത്തതായി ശത്രുക്കൾക്കുതോന്നി. കടൽപോലെ ഗംഭീരതരമായ ചോളസൈന്യങ്ങളുടെ യുദ്ധകൌശലങ്ങൾ അത്യന്തം ഭയങ്കരങ്ങളും അസാധാരണങ്ങളും ആയിരുന്നു എങ്കിലും ഹാലാസ്യേശ്വരാനുഗ്രഹമാകുന്നു കവചങ്ങൾ ധരിച്ചു യുദ്ധംചെയ്യുന്ന പാണ്ഡ്യസൈന്യങ്ങളോടു യാകൊന്നും ഫലിച്ചില്ലെന്നുമാത്രമല്ല, അവരുടഡെ എതിരാക്രമണങ്ങളെ തടുക്കുന്നതിനു നിവൃത്തിയില്ലാതെ അതിവേഗത്തിൽതന്നെ പലവഴിക്കും തോറ്റോടിത്തുടങ്ങുകയുംചെയ്തു.

തന്റെ സൈന്യങ്ങൾ തോറ്റോടുന്നതുകണ്ടക്ഷമനായിത്തീർന്ന ചോളൻ അത്യന്തം അമർഷത്തോടും അങിമാനത്തോടുംകൂടെ മുന്നണിയിൽ കടന്നു ശേഖരപാണ്ഡ്യനേയും അവന്റെ സ്വല്പസൈന്യങ്ങളേയും നശിപ്പിക്കുന്നതിനു ഞാനൊരുത്തൻതന്നെ വേണമെന്നില്ലെന്നും മറ്റും പലവമ്പുകളും പറഞ്ഞുകൊണ്ടു് മനോവേഗത്തിലും അതിവേഗംകൂടിയ തന്റെഅശ്വത്തെ യുദ്ധക്കളമെങ്ങും എടവിടാതെ പായിച്ചു് എല്ലാഭടന്മാരേയും ശേഖരപാണ്ഡ്യനേയും ഒരുപോലെ തടുത്തു് അവതേവരേയും ഏകനായിരുന്ന ചോളഭൂപൻ ഇപ്പോൾ അനേകായിരമായി ഭവിച്ചുവോ എന്നു കാണികൾ ശങ്കിച്ചുപോകത്തക്കവണ്ണമുള്ള പ്രയാണവേഗത്തോടും പ്രയോഗചാതുര്യത്തോടുംകൂചെ യുദ്ധം ആരംഭിച്ചു.

പാണ്ഡ്യനും സൈന്യങ്ങളും ചോളരാജാവിന്റെ അത്യുൽഭടാടോപത്തോടും പത്തോടും അതിപരാക്രമത്തോടുംകൂടിയ യുദ്ധസന്നാഹം കണ്ടുഇതില്പരമില്ലാതെ വിഷമിച്ചു. സൈന്യങ്ങളുടെ നിലയിളകുകയും പാണ്ഡ്യന്റെധൈര്യം ആകപ്പാടെ അഴിഞ്ഞുപോവുകയുംചെയ്തു. അദ്ദേഹം ഒരുനിമിഷനേരം ചിന്താഗ്രസ്തനായി പടക്കളത്തിൽതന്നെ നിന്നു. അനന്തരം ഹാലാസ്യനാഥനെ സ്മരിച്ചു. വ്യസനാക്രാന്തനായ പാണ്ഡ്യൻ ഏതൊരുവസരത്തിൽ ആത്മാർത്ഥമായ ഭക്തിയോടും വിശ്വാസത്തോടുംകൂടെ ദയാലുവും കദംബവനനായകനുമായ ഭഗവാനെ സ്മരിച്ചുവോ ആ അവസരത്തിൽതന്നെ അദ്ദേഹം തമാലശ്യമാളാകാരനും ജ്വരനാരുണനേത്രനും വിചിത്രകഞ്ചുകാവൃതനും മുക്തമാലാഭൂഷണനും കർണ്ണഭൂഷാലംകൃതനും കേയൂരകങ്കണധാരിയും പിഞ്ഛാലംകൃതോഷ്ണീഷാവൃതമസ്തകരനും ആയ ഒരുകിരാതന്റെ വേഷത്തിൽ ആമ്നായമായമായ അശ്വത്തിന്റെ പുറത്തു കയറിപാണ്ഡ്യസേവനാമദ്ധ്യത്തിൽനിന്നും പ്രത്യക്ഷിഭവിച്ചു മുന്നണിയിൽവന്നുനിന്നുകൊണ്ടു "എടോ ചോള! നീസമർത്ഥനാണെങ്കിൽ എന്നോടു നേരിട്ടുവന്നു് യുദ്ധംചെയ്യുക"യെന്നും പറ‌ഞ്ഞു് ആകാശവീഥിയിൽകാളമേഘത്തെ എന്നപോലെകുതിരയെ യുദ്ധഭൂമിയിൽ സർവത്ര ഓടിച്ചു. അനന്തരം തടിൽ പ്രഭാസമാനമായിതന്റെ കൈയിൽഇരുന്നുകലുന്നശക്തിയെടുത്തുചുഴറ്റി ചോളരാജാവിന്റെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/300&oldid=170680" എന്ന താളിൽനിന്ന് ശേഖരിച്ചത്