താൾ:SreeHalasya mahathmyam 1922.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തിരണ്ടാം അദ്ധ്യായം - മുപ്പത്തിആറാംലീല ൩൧൭

ണുകയാൽ മറ്റൊരുബിബം മൂന്നുലോകത്തിലും ഇല്ലെന്നു പറഞ്ഞു. അതിന്റെ ശേഷം അവൾ ബിംബത്തിനു, 'ഹേമനാഥൻ' എന്നുംസുന്ദരനാഥൻ, എന്നും നാകരണംചെയ്തു. അനന്തരം അംഗുലികൾ കൊണ്ടു് ആ ബിംബത്തിന്റെ ഗണ്ഡങ്ങളിൽതൊട്ടു് അവൾ ചുംബിച്ചു. അവളുടെ കൈവിരലുകൾ പതിഞ്ഞ അടയാളം ഇപ്പോഴും ബിംബത്തിൽ കാണുന്നുണ്ടു്. അതിൽപിന്നെ ഹേമനിർമ്മിതങ്ങളായ അനവധി ആഭരണങ്ങൾക്കൊണ്ടു് ആ ബിംബത്തെ അലങ്കരിക്കുകയും അത്യാഡംബരഹ്ങളോടുകൂടെ ഉത്സവങ്ങൾ‌ ഘോഷിക്കുകയുംചെയ്തു. ഹാലാസ്യനാഥന്റെ മേൽപ്രകാരമുള്ള കാരുണ്യത്തെയും ഹേമനാഥയുടെ അസീമമായനിഷ്കൈതവഭക്തിയേയും പറ്റി കണ്ടവരും കേട്ടവരും ഒന്നുപോലെ അതിശയിച്ചു. അവർ ഭഗവാനെപ്പോലെ ഭക്തവാത്സല്യവും ഹേമനാഥയെപ്പോലെ ഭക്തിവാത്സല്യാദികളും ഉള്ളവർ ആരുംതന്നെ ഇല്ലെന്നുതോന്നി. താൻ മഹാധന്യയായി എന്നു തന്നെത്താൻ വിശ്വാസംതോന്നി സംതൃപ്തമായ ഹേമനാഥ പൂർവാധികമായ ഭക്തിവിശ്വാസങ്ങളോടുകൂടെത്തന്നെ പിന്നെയുംഭഗവൽപൂജയും ഭഗവൽസേവയും മുടങ്ങാതെ നടത്തിവന്നു. അവസാനത്തിൽ അവൾ, പരാല്പരനായ ഹേമനാഥേശന്റെ അസീമകാരുണ്യം കൊണ്ടു്, പരാശക്തിയുടെ സാരൂപ്യത്തെ സമ്പാദിച്ചു.

അല്ലയോ മഹർഷിമാരെ! സ്ഥിരമായ വിശ്വാസത്തോടും നിർമ്മലമായ ഭക്തിയോടുംകൂടെ ഭഗവാനായ പരമശിവനെ ഭജിക്കുന്നവരുടെ എഹികാമിഷ്മികങ്ങളായ സകലകാമങ്ങളേയും, അദ്ദേഹംസാധിച്ചുകൊടുക്കും. സോമസുന്ദരനായ ഈശ്വരനെപ്പോലെ ഭക്താഭീഷ്ടപ്രദനായി ഒരുദൈവവും ഇല്ലെന്നു നിങ്ങൾ ദൃഢമായി വിശ്വസിച്ചുകൊള്ളുവിൻ. അല്ലയൊ മുനിശ്രേഷ്ഠന്മാരെ! ഭഗവാനായ ഹാലാസ്യനാഥൻ രസവാദപ്രദർശനംചെയ്തതായ അദ്ദേഹത്തിന്റെ മുപ്പത്തിആറാമത്തെ ലീല ഇപ്രകാരം ആണു്. അത്യത്ഭുതകരവും ഭക്തിമയവും രസാവാഹവും ആയ ഈ ലീലയെ ഭക്തിയോടുകൂചെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കു ഇഹപങ്ങളിൽ ഒന്നുപോലെ എല്ലാ വിധ ഇഷ്ടപൂർത്തിയും നിസ്സംശയമായും സിദ്ധിക്കുന്നതാണു്.

രസവാദം കാണിച്ച

മുപ്പത്തിആറാംലീല സമാപ്തം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/295&oldid=170674" എന്ന താളിൽനിന്ന് ശേഖരിച്ചത്