൩൧൪ ഹാലാസ്യമാഹാത്മ്യം.
ശിവഭക്തന്മാർ ഭവനത്തിൽ ആഗതരാകുന്ന ഉടൻതന്നെ ഹേമനാഥവെളിയിൽവന്നു് അത്യന്തം ആചാരത്തോടും ഭക്തിയോടുംകൂടെ അവരെയെല്ലാം ക്ഷണിച്ചകത്തുകൊണ്ടുപോയി വഴിപോലെ പൂജിച്ചിരുത്തി തതൃപ്തികരമാകുംവണ്ണം ഭക്ഷണവും, ദക്ഷിണകളും നൽകി. ശിവഭക്തന്മാർ ഊണും പൂജയും എല്ലാം കഴിച്ചു് വളരെ വളരെ തൃപ്തിയോടും കൂടി മടങ്ങിപ്പോയി. സിദ്ധവേഷധാരിയായ സദാശിവന്മാത്രം വേശ്യാംഗനയുടെ ഭക്തിവിശ്വാസാദികളും ശിവഭക്തന്മാരോടുകാണിക്കുന്ന അസീമമായ ഉദാരശീലവും മറ്റും കണ്ടു് ഇതിൽപരമില്ലാത്ത സന്തോഷത്തോടുകൂടെ, മതിമരന്നവനെപ്പോലെ, യാതൊന്നും കഴിക്കാതേയും, ആരോടും ഒന്നും ഉരിയാടാതേയും ദക്ഷണമണ്ഡപത്തിന്റെ ഒരു കോണിൽതന്നെ ഇരുന്നുകളഞ്ഞു.
വേശ്യാരത്നമായ ഹേമനാഥയുടെ ദാസിമാർ, ഭക്ഷണാർത്ഥം ആഗതന്മാരായ ശൈവഭക്തന്മാരിൽ ഒരു സിദ്ധൻ ഇപ്രകാരം ഉണ്ണാതെ കുത്തിയിരിക്കുന്നതുകണ്ടു്, ഓടിപ്പോയിവിവരം ഹേമനാഥയെ അറിയിച്ചു. ഭക്താഗ്രഗണ്യനായ രുദ്രകന്യ ഇതുകേട്ടയുടൻ തന്നെ അതിവേഗത്തിൽ പുറപ്പെട്ടു് സിദ്ധരൂപധാരിയായ സദാശിവന്റെ അടുക്കൽചെന്നു് അത്യന്തം ഭക്തിയോടുകൂടി നമസ്കരിച്ചിട്ടു്, വിനായാനതയായി കൂപ്പുകൈയോടുകൂചെ അദ്ദേഹത്തിന്റെ സന്നിധിയയിൽതന്നെ നിന്നു.
സൌന്ദര്യവാരിധിയായ ആ സിദ്ധൻ ഉടൻതന്നെ മുഖം ഉയർത്തി ആ വനിതാമണിയുടെ സൌന്ദര്യസാരസർവസ്വവാഹിനിയുടെ ഉത്ഭവസ്ഥാനങ്ങളായ ഓരോ അവയവങ്ങളേയും, പ്രത്യേകം പ്രത്യേകംവളരെ വളരെ ആകാംക്ഷയോടുകൂടി ഇംഗിതപ്രകടിതമാംവണ്ണം സൂക്ഷിച്ചുനോക്കി മന്ദഹാസംചെയ്തു.
ഇംഗിതാജ്ഞയായ അവൾ അതുകണ്ടു് കൂപ്പുകൈയോടുകൂടത്തന്നെഇപ്രകാരം പറഞ്ഞു:_”അല്ലയോ ഭഗവാനെ! ഭക്താഗ്രഗണ്യനായ സിദ്ധശ്രേഷ്ഠ! കാമത്തിനു കണ്ണില്ലെന്നാണ് സർവരുടേയും അഭിപ്രായം. അങ്ങയുടെ ആദ്രവും ഹൃദായകർഷകവും ആയ മന്ദസ്മിതവും ആഗ്രഹപൂർവം ഉള്ള അവലോകനവും അവിടത്തേക്കു എന്നോടൊന്നിച്ചു ക്രീഡിക്കാൻ അപാരമായ ആശയുണ്ടെന്നുള്ള പരമാർത്ഥത്തെ സൂചിപ്പിക്കുന്നു.
അവിടത്തെ ഏതുവിധമായ ആഗ്രഹവും സാധിച്ചുതരുന്നതിനു ഞാൻ തയ്യാറാണു്. എന്തായാലും പറഞ്ഞുകൊള്ളണം. അല്പംപോലും മടിക്കേണ്ട. ഭക്തന്മാരുടെ ആഗ്രഹത്തിനു പൂർത്തിയുണ്ടാക്കിക്കൊടുക്കുന്ന ഏകവൃത്തിതന്നെ എന്റെ കഠിമായവ്രതം. ഞാൻ വിചാരിക്കുന്നതുപോലെ അവിചുന്നു എന്നോടൊന്നിച്ചു രമിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ക്ഷണത്തിൽ തന്നെ നിന്തിരുവടി എന്റെ അന്തർഗേഹത്തിൽ ഉള്ള മഞ്ചത്തിലേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.