താൾ:SreeHalasya mahathmyam 1922.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨ അദ്ധ്യായം-മുപ്പത്തിഅഞ്ചാം ലീല. ൩0൭ വരും ചോളരാജാവിനെ അറിയിക്കുന്നതിനായി തന്റെ ഒരു വിശ്വസ്തദൂതനെ ചോളരാജധാനിയിലേക്കും അയച്ചു. ചോളരാജാവു്

ദൂതുമുഖേന തന്റെ മകളെ പരിണയിക്കുന്നതിൽ പണ്ഡ്യരാജാവായ രാജേന്ദ്രഭൂപനു് സമ്മതമാണെന്നുള്ള സന്തോഷവർത്തമാനം കേട്ടയുടൻ തന്നെ ജ്യോതിശ്ശാസ്ത്രജ്ഞന്മാരെ വരുത്തി വിവാഹമുഹൂർത്തവുംമറ്റും നിശ്ചയിച്ചു് കല്യാണസംഭാരങ്ങൾ എല്ലാം കാലേകൂട്ടി വട്ടം കൂട്ടാൻതൂടങ്ങി.
              ഈ അവസരത്തിൽ ചോളരാജാവായ കാന്തരഛേദിയൂടെ സർവാംഗസുന്ദരിയായ കന്യകയെ തന്റെ 

ജ്യേഷ്ഠനായ രാജേന്ദ്രപാണ്ഡ്യനു വിവാഹം ചെയ്തുകൊടുക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നുള്ള വിവരം പരാക്രമശാലിയും അത്യന്തം ഖലനും ആയ രാജസിംഹപാണ്ഡ്യൻ അറിഞ്ഞു് , കാമാതുരനായി എന്നു മാത്രമല്ല സൈന്യസമേതം കാഞ്ചീപുരത്തിൽ പോയി ആ കന്യകാമണിയെ അപഹരിച്ചുകൊണ്ടു് പോരണമെന്നുള്ള ദൃഷ്ടവിചാരത്തോടുകൂടെ വലുതായ ഒരു ചതുരംഗസൈന്യത്തെ ശേഖരിച്ചു് അവയോടുകൂടെ കാഞ്ചീപുരത്തിൽ പ്രവേശിച്ചു.

             പാണ്ഡ്യരാജാവായ രാജേന്ദ്രനു താൻ വിവാഹംചെയ്തു കൊടുക്കാൻ നിശ്ചയിച്ചു വച്ചിരിക്കുന്ന തന്റെ മകളെ അദ്ദേഹത്തിന്റെ അനുജൻ രാജസിംഹപാണ്ഡ്യൻ ബലാല്ക്കാരമായി കൊണ്ടുപോകാൻ വലുതായ സൈന്യബലത്തോടുകൂടെ വന്നിരിക്കുന്നു എന്നുള്ള വിവരം ചോളരാജാവായ കാന്താരഛേദിക്കു അതിവേഗത്തിൽ അറിവു കിട്ടി. ഉടൻതന്നെ അദ്ദേഹം തന്റെയും ആഗതനായിരിക്കുന്ന ശത്രുവിന്റെയും ശക്തിയെപ്പറ്റി പലപ്രകാരത്തിലും താരതമ്മ്യവിവേചനം ചെയ്തതിന്റെശേഷം , സംഖ്യാതീതമായ ബലത്തോടുകൂടെ യുദ്ധോഭ്യുക്തനായി വന്നിരിക്കുന്ന ധർമ്മഹതകനായ ഒരു ശൌര്യവാരാംനിധിയോടു തന്നെക്കൊണ്ടു് എതിർക്കുന്നതിനു് ഒക്കുന്നതല്ലെന്നും അതുകൊണ്ടു അദ്ദേഹത്തെ എതിരേറ്റുകൊണ്ടുവന്നു സല്ക്കരിച്ചിരുത്തി കന്യകയെ കൊടുക്കുകതന്നെ നന്നെന്നും വിചാരിച്ചു് അപ്രകാരമെല്ലാംചെയ്തു.
            അനന്തരം ജാമാതാവായ രാജസിംഹപാണ്ഡ്യനും അദ്ദേഹത്തിന്റെ സൈന്യങ്ങളും എല്ലാം കൂടി കാഞ്ചീപുരത്തിൽനിന്നും പാണ്ഡ്യരാജേന്ദ്രനെ യുദ്ധത്തിൽ തോല്പിച്ചു് പാണ്ഡ്യരാജ്യത്തേയും മധുരാപുരത്തേയും കൈയ്ക്കലാക്കുന്നതിനായി യുദ്ധകോലാഹലത്തോടുകൂടെ പുറപ്പെട്ടു് അതിവേഗത്തിൽ മധുരാപുരിയിൽഎത്തി. 

രാജേന്ദ്രപാ​ണ്ഡ്യൻ കപടമതിയും ധൂർത്താഗ്രഗണ്യനുമായ അനുജന്റെ അധർമ്മകലുഷമായ ആഗമനം കണ്ടു് ഇതിൽപ്പരമില്ലാത്ത താപ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/285&oldid=170664" എന്ന താളിൽനിന്ന് ശേഖരിച്ചത്