ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪0-ാം അദ്ധ്യായം- മുപ്പത്തിനാലാം ലീല. ൩0൫
ൽ നിദ്രയ്ക്കുവശംഗതനായി. കുറേ കഴിഞ്ഞപ്പോൾ , അദ്ദേഹം ഇങ്ങനെ ഒരു സ്വപ്നം കണ്ടു.
എടെ ഭക്താഗ്രഗണ്യനായ കുലഭൂഷണപാണ്ഡ്യ! ഭക്തനായ ചോളരാജാവിനെ എന്റെ മൂലലിംഗദർശനം ചെയ്യിക്കുന്നതിനായി ഞാനാണു് ദ്വാരം ഭേദനം ചെയ്തതും. എന്റെ ഗോപുരദ്വാരത്തിന്റെ വാതിൽ ഭേതിൽ ഭേദിക്കുവാനും നിന്റെ കിങ്കരന്മാർ മെച്ചമുദ്രയിളക്കാനും മറ്റാർക്കു ധൈര്യം വരും? നീ അതു വിചാരിച്ചു മനസ്താരപിച്ചു കിടക്കാതെ എഴുനേറ്റു പോയി ഭക്ഷണം കഴിക്കാം.
കുലഭൂഷണപാണ്ഡ്യൻ ഈ സ്വപ്നംകണ്ടയുടൻ തന്നെ ഓടി എഴുനേറ്റിരുന്നും കൊണ്ടു് മന്ത്രി പ്രധാനികളെ വിളിച്ചുകൊണ്ടു വരാൻ കല്പിച്ചു . കിങ്കരന്മാർ ഓടിപ്പോയി മന്ത്രി പ്രധാനികളെ വിളിച്ചുകൊണ്ടുവന്നും രാജാവു് താൻ കണ്ട സ്വപ്നവർത്തമാനം മുഴുവൻ അവരോടു പറഞ്ഞു.'അരമനരഹസ്യം അങ്ങാടിപ്പരസ്യം' എന്നുണ്ടല്ലൊ. ഉടൻ തന്നെ ഈ വർത്തമാനം കാട്ടുതീപോലെ നാടടക്കം നിറഞ്ഞു. നാട്ടുകാറരും മന്ത്രികളും പാണ്ഡ്യരാജാവായ കുലഭൂഷണപാണ്ഡ്യനും എന്നു വേണ്ട കേട്ടവർ കേട്ടവർ എല്ലാം നീപാടവീനാഥനായ ഹാലാസ്യനാഥന്റെ അതിവിസ്മയാവഹമായ ഭക്തിമാത്സല്യത്തെപ്പറ്റി സ്തുതിച്ചു . കുലഭൂഷണനു് മുമ്പത്തേ തിലും അത്യധികമായ ഭക്തി ഹാലസ്യനാഥനിൽ വർദ്ധിച്ചു .
അല്ലയോ മുനിപുംഗവന്മാരേ! ഇപ്രകാരം ആണു് ഹാലാസ്യനാഥനായ സുന്ദരേശ്വരൻ തന്റെ ഭക്തിശിരോമണിയായ ചോളഭൂപനുവേണ്ടി ദ്വാരഭേദനം ചെയ്ത മുപ്പത്തിനാലാമത്തെ ലീല. ഭക്തിസംവർദ്ധകമായ ഈ ലീലയെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവർക്കു സീമാതീതമായ ഭക്തിയുണ്ടാവുകയും അവസാനത്തിൽ ശിവസായൂജ്യം ലഭിക്കുകയും ചെയ്യും.
കാന്തരഛേദി എന്ന ചോളരാജാവിനു വാതിൽ തുറന്നു കൊടുത്ത മുപ്പത്തിനാലാം ലീല സമാപ്തം.
...........

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.