Jump to content

താൾ:SreeHalasya mahathmyam 1922.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪0-ാം അദ്ധ്യായം - മുപ്പത്തിനാലാം ലീല. ൩0൩

   ‌
                      കയല്ലാതെ മറ്റെന്താണുചെയ്യുക. സർവാന്തര്യമിയായ അദ്ദേഹം തന്നെ എന്നെ രക്ഷിക്കും. എന്നിങ്ങനെ തന്നെത്താൻ വിചാരിച്ചുംകൊണ്ടു്  
                      വേഗതിയുടെ ഉത്തരതീരത്തിൽ നിൽക്കുന്ന ചോളഭൂപൻ ഇപ്രകാരം പ്രാർത്ഥിച്ചു:-
                                  "ഹാലസ്യവാസിന്ദേവേശ ഹാലാഹലവിഷാപഹ!
                                                     വിബുധോശാദിവിബുധൈഃ പരിപൂജിതപാദുക!
                                                     ത്വദീയഞ്ചമഹാക്ഷേത്രം വിമാനംദിഗ്ഗജൈർദ്ധൃതം‌
                                                     സ്വയംഭൂതംമഹാലിംഗ മമൃതാകാരമത്ഭുതം
                                                     ദ്രഷ്ടുംസമാഗതോസ്മ്യദ്യ സഹോതേനനദീനൃപൌ 
                                                     കിംകരിഷ്യാമിശംസത്വം ത്വമേവശരണംമമ."
                                 അത്യന്തം  ദീനനായ ചോളരാജാവിന്റെ ഇപ്രകാരമുള്ള പ്രാർത്ഥനകൾകേട്ടു് കരുണാർദ്രമാനസനായിത്തീർന്ന സുന്ദരേശ്വരൻ തന്റെ
                     ഭക്താഗ്രണിയെ രക്ഷിക്കുന്നതിനായി , ക്ഷേത്രപാലകന്മാർ ക്ഷേത്രദ്വാരങ്ങൾ എല്ലാം അടച്ചുപൂട്ടി മീനാങ്കിതമായ മുദരയും  വച്ചിട്ടു  പോയ  ഉടൻ 
                     തന്നെ ഉത്തരസാലമദ്ധ്യത്തിൽ  ഉള്ള വാതിലുഭേതിച്ചു് സിദ്ധരൂപധാരിയായി അതിവേഗത്തിൽ ചോളരാജാവിന്റെ അടുക്കൽചെന്നു് വേഗവതി ‌
                     യിലെ ജലം മുഴുവനും വറ്റിച്ചു് അദ്ദേഹത്തേയുംകൊണ്ടു മറുകരയിൽ വന്നു്  ഹേമാബ്ജനിയിൽ  ഇറക്കി സ്നാനവും  ചെയ്യിപ്പിച്ചു  ക്ഷേത്രത്തിനുള്ളിൽ
                     കൊണ്ടുപോയി. അനന്തരം ചോളഭൂപനു ദിവ്യദൃഷ്ടികൊടുത്തു. അതേവരം അന്ധകാരംകൊണ്ടു് യാതൊന്നും തിരിച്ചറിയാൻ പാടില്ലാതെ  ഇരു
                     ന്ന ചോളഭൂപനു ഹാലസ്യക്ഷേത്രത്തിൽ ഉള്ള ഭുവനത്രയവിഖ്യാതങ്ങളായഓരോ അത്ഭുതസ്ഥാപനങ്ങളും ദൈവികസ്ഥാനങ്ങളും പ്രത്യക്ഷത്തിൽ
                     കാണാറായി.
                                 നീപാടവീശ്വരനായ ആ സുന്ദരേശ്വൻ, ഒന്നാമതായി ചോളഭൂപനു്  കരുണാമയിയായ  മീനാക്ഷീദേവിയുടെ പരമപാവനമായ വിഗ്രഹ
                     ത്തെ കാണിച്ചുകൊടുത്തു. അനന്തരം  അതിവിചിത്രങ്ങളായ  മന്ദിരങ്ങളും  തന്റെ  അത്ഭുതകോമളമായ   വിമാനവും കാണിച്ചു. അതിന്റെശേഷം
                     അഷ്ടദിഗ്ഗജങ്ങളാലും മുപ്പത്തിരണ്ടു സിംഹവീരന്മാരാലും അറുപത്തിനാലു ദേവഗണങ്ങളാലും ധരിക്കപ്പെടുന്നതായ ആ വിമാനമദ്ധ്യത്തിൽ സ്ഥിതി
                     ചെയ്യുന്ന മൂലലിംഗത്തെ കാണിച്ചുകൊടുത്തു. സാന്ദ്രസുധാദ്രവമായ ആ ലിംഗത്തെ കണ്ട അവസരത്തിൽ ഭക്തശിരോമണിയായ ചോളരാജാവു്
                     പുളകാങ്കിതഗാത്രനായി എന്നുമാത്രമല്ല അദ്ദേഹത്തിനുണ്ടായ ആനന്ദാത്ഭുതങ്ങൾ വാചാമഗോചരങ്ങളായിരുന്നു. കണ്ണുകളിൽനിന്നും ആനന്ദാശ്രു
                     ക്കൾ  ഒഴുകുകയും, ജ്ഞാനം ഉദിക്കുകയും ഭക്തിയിൽ കുളിക്കുകയും തന്നെത്താൻമറന്നു് പാട്ടും ആട്ടവും തുടങ്ങുകയും, പഞ്ചാക്ഷരമഹാമന്ത്രജപത്തോ

ടുകൂടെ പലയുരുവും താണുവന്ദിക്കുകയുംമറ്റും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/281&oldid=170661" എന്ന താളിൽനിന്ന് ശേഖരിച്ചത്