ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩0൨ ഹാലാസ്യമാഹാത്മ്യം
തായ കാഞ്ചിപുരക്ഷേത്രത്തിൽ ആഗതന്മാരായ പുരാണജ്ഞാനികളും ശിവഭക്തന്മാരും ആയ മഹർഷിപുംഗവന്മാരു ടെ മുഖപത്മങ്ങളിൽ നിന്നും വിനിസൃതങ്ങളായ ഹാലാസ്യക്ഷേത്രത്തിന്റെ മാഹാത്മ്യങ്ങളേയും തീർത്ഥരാജവൈഭവ ങ്ങളേയും , മൂലലിംഗത്തിന്റെ വൈശിഷ്ടങ്ങളേയും അദ്ദേഹം കേട്ടു് അത്യന്തം വിസ്മയമാനസനായി തീർന്നു എന്നു മാത്ര മല്ല, ഭക്തവത്സലനായ പരമശിവന്റെ പരിപീർണ്ണദിവ്യസാന്നിദ്ധ്യസ്ഥാനമായ ഹാലാസ്യക്ഷേത്രത്തേയും പരിപാവന മായ പുണ്യതീർത്ഥത്തേയും വിശിഷ്ടമായമൂലലിംഗത്തേയും താൻ ഏതൊരവസരത്തിൽ ദർശനം ചെയ്തു കൃതാർത്ഥനാ കും എന്നിങ്ങനെയുള്ള ചിന്തയ്ക്കു വശംഗതനായിത്തീരുകയും ചെയ്തു. ചോളരാജാക്കന്മാരും പാണ്ഡ്യരാജാക്കന്മാരും തമ്മി ൽ ജന്മശത്രുക്കളായിരുന്നതുകൊണ്ടാണു്, കൂടുതൽ ചിന്തക്കും വ്യസനത്തിന്നും ചോളരാജാവിനിടയായതു്. അദ്ദേഹം ഇ പ്രകാരമുള്ള വിചാരത്തോടും അപാരമായ ഭക്തിയോടും കൂടെ പരമശിവന്റെ പാവനരൂപത്തേയും ധ്യാനിച്ച നിദ്രയ്ക്കാരംഭി ച്ച അന്നുരാത്രിയിൽ 'നീ ഏകനായിവന്നു് എന്നെദർശിച്ചുകൊള്ളുക , എന്നു സുന്ദരേശ്വരൻ അദ്ദേഹത്തിന്റെ അടുക്കൽ വന്നു പറഞ്ഞതായി അദ്ദേഹം സ്വപ്നംകണ്ടു. ഉടൻതന്നെ ചോളഭൂപൻ ഉണർന്നു് വേഷച്ഛന്നനായി മധുരാപുരിയിലേക്കുയാത്രതുടർന്നു. കാലതാമസം കൂടാതെ തീരം കവിഞ്ഞുപായുന്ന ജലപ്രവാഹത്തോടുകൂടിയ വേഗവതിയുടെ തീരത്തിൽ എത്തി. വിസ്താരം കൊണ്ടും അഗാധം കൊണ്ടും അത്യന്തം ഭയംകരമായ ആ നദിയിലെ കൂലംകഷമായി രാമഹാണംപോലെ അത്യുഗ്രവേഗത്തിൽ പായുന്ന ജലപ്രവാഹത്തെ കണ്ടപ്പോൾ ചോളഭൂപനുണ്ടായ ഇഛാഭംഗവും വ്യസനവും ഭയവും ഒന്നുപോലെ അവർണ്ണനീയം ആയിരുന്നു.
അദ്ദേഹം ഇങ്ങനെ വിചാരിച്ചു :__ ഞാൻ എങ്ങനെയാണു് ഈ മഹാനദിയെ കടക്കുന്നതു്. എന്റെ ജന്മശത്രുവായ പാണ്ഡിയാധിപൻഞാൻ ഇവിടെ വന്നിരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞാൽ ഉടൻതന്നെ യുദ്ധത്തിനൊരുങ്ങിവരും. ഏകാകിയായ എനിക്കു അദ്ദേഹത്തെ തടുക്കുന്നതിനു സാധിക്കുന്നതുമല്ല. ഇപ്പോൾ എനിക്കു രണ്ടുശസ്ത്രുക്കൾ ആയി.ഒന്നു് ഈ നദി; മറ്റൊന്നു് പാണ്ഡ്യരാജാവു്. ഇവരെ ജയിച്ചതിനുമേലെ ഭഗവദ്ദർശനം ചെയ്യാൻ സാധിക്കുകയുള്ളു. ഹാലാസ്യ ദർശനാനന്തരം എന്തുതന്നെയും സംഭവിച്ചുകൊള്ളട്ടെ . എനിക്കു അതിൽ യാതൊരുമാനസ്താപവും ഇല്ല . ഞൻ ഇങ്ങ നെ പലതും എന്തിനുചിന്തിക്കുന്നു. മൂലലിംഗദർശനത്തിന്നുള്ള മഹാഭാഗ്യം എനിക്കില്ലായിരിക്കാം. ഉണ്ടെങ്കിൽ കരുണാവ രുണാലയനായ ഭഗവാൻ എനിക്കു ഈ വിഷയത്തിൽ നേരിട്ടിട്ടുള്ള എല്ലാതടസ്സങ്ങളേയും നിരാകരിക്കും. ഏതുകൊണ്ടും
ആ പൽബന്ധുവായ ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചു ഈ സങ്കടങ്ങൾ പറയു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.