താൾ:SreeHalasya mahathmyam 1922.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭-ാം ആദ്ധ്യായം .................മുപ്പത്തിനാലാം ലീല ൨൨൯

 ട്ടിലെങ്ങും സ്പർശിക്കുകപോലും ചെയ്തില്ല.ഒന്നുപോലെ ശിവഭക്തന്മാരായ രാജാവിനേയും പ്രജകളേയുംകൊണ്ടു്,അലംകൃതമായ ഒരു രാജ്യത്തിന്റെ ക്ഷേമാഭിവൃദ്ധി എവംവിധമായിരിക്കുമെന്നുള്ളതിനെ അല്പനായ ഞാൻ വിസ്തരിച്ചുപറയുന്നതിനേക്കാൾ നല്ലതു് ശിവഭക്തന്മാരും കാര്യകാര്യവിചക്ഷണന്മാരും മേധാവികളും ആയ നിങ്ങൾ തന്നെ ഓർമ്മിച്ചുകൊള്ളുന്നതാണു് വളരെ വളരെ ഉത്തമമായിട്ടുള്ളതു്.
 അല്ലയോ മുനികുലമാലാ നടുനായകമൌക്തികങ്ങളെ! ഹാലാസ്യേശ്വരനായ സുന്ദരേശ്വരനു സ്വഭക്തനായ കുലഭൂഷണപാണ്ഡ്യനു് അക്ഷയദ്രവ്യത്തോടുകൂടിയ സഞ്ചിയെദാനം ചെയ്തു് അദ്ദേഹത്തെസങ്കടസമുദ്രത്തിൽ നിന്നും പാണ്ഡ്യരാജത്തെ ദരിദ്രക്കടലിൽനിന്നും ഉദ്ധരിച്ചതായമുപ്പത്തിമൂന്നാമത്തെ ലീല ഇപ്രകാരം ആണു്.ഈ പരിപാവനലീലയെ പഠിക്കുകയും കേൾക്കുകയും ചെയ്യുന്നവർക്കു് ഇഹപരസൌഖ്യങ്ങളും മുക്തിയും സിദ്ധിക്കും,
                                       നിവിദാനംചെയ്ത മുപ്പത്തിമൂന്നാം ലീല
                                                      സമാപ്തം.
                                  


                            ഹാലാസ്യമാഹാത്മ്യം
                               കേരളഭാഷാഗദ്യം.
                           വലയവിക്രയം ചെയ്ത
                             മുപ്പത്തിരണ്ടാമത്തെ ലീല.



   അല്ലെയോവസിഷ്ടാദിതാപസന്മാരെ! ഇനി നിങ്ങൾ ഹാലാസ്യനാഥൻ വലയവിക്രയംചെയ്ത ലീലയെ ക്കേട്ടുകൊള്ളുവിൻ.പരിപാവനമായ ആ ലീലാശ്രവണം,അമൃതപാനം പോലെ ആനന്ദജനകം ആണു്.പണ്ടു് കാലാകാലനും പരമേശ്വരനും ആയ ഹാലാസ്യനാഥൻ ഭിക്ഷാടനത്തിനായി ദേവദാരുവനത്തിൽ പോയിരുന്നു.തത്രസ്ഥരായ മുനിഗണങ്ങളുടെ പതിവ്രതകളായ പത്നികൾ സുന്ദരേശ്വരന്റെ അതിമനോഹരമായ അന്തസൌന്ദയ്യാതിരേകത്താൽ അപഹൃതചിത്തവൃത്തികളായിതീരുകയാൽ അത്യധികമായ 

കാമതാപത്തോടുകൂടെ ഭിക്ഷാടനത്തിനായി വന്ന താപസന്റെ നാലു ചുറ്റുമായി താപസപത്നികൾ ചെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/271&oldid=170651" എന്ന താളിൽനിന്ന് ശേഖരിച്ചത്