ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൮൮ ഹാലാസ്യമാഹാത്മ്യം . അവരോടുപറയുകയും അക്ഷയദ്രവ്യത്തോടുകൂടിയതും സുന്ദരേശ്വരദത്തമായതുമായ സഞ്ചി അവരെ കാണിക്കുകയും ചെയ്തു.
മന്ത്രിമാർ അതുകേട്ടു, അല്ലയോ ചന്ദ്രവംശാലങ്കാരമായ കുലഭൂഷണപാണ്ഡ്യ ! നിന്തിരുവടിക്കു തുല്യം ശിവഭക്തന്മാർ ആരും തന്നെ ഇല്ല. പരമശിവന്റെ കാരുണ്യം എല്ലാക്കാലത്തും ഒന്നുപോലെ അവിടത്തേക്കുണ്ടു്. അതുകൊണ്ടു് അവിടുന്നു് ഈ നീവിയെ സിംഹാസനത്തിൽ സ്ഥാപിച്ചു പരമശിവനെപ്പോലെ വിചാരിച്ചു് ഇതിനെ പൂജിച്ചുകൊണ്ടാൽ അവിടത്തേക്കുവേണ്ട ദ്രവ്യം ലഭിക്കുകയും നാൾക്കുനാൾ ഐശ്വര്യംവർദ്ധിക്കുകയും ചെയ്യും. അവിടുന്ന് ഇനിമേൽ മുടങ്ങാതെ ഭൂസുരാരാധനം ചെയ്യുകയും , ഭൂലോകകല്പവൃക്ഷമായ മൂലലിംഗത്തെ അഭിഷേകപൂജാനിവേദ്യാദികൾ കൊണ്ടു് പ്രസാദിപ്പിക്കുകയുംഉത്സവാദി അടിയന്തിരങ്ങളെ മുട്ടുകൂടാതെ നടത്തിക്കുകയും സൂര്യൻതുടങ്ങിയ നവഗ്രഹങ്ങളേയും , ശക്രാദികളായ ദേവന്മാരെയും, താപസവര്യന്മാരേയും പിതൃക്കളേയും വഴിപോലെ പൂജിക്കുകയും ചെയ്യണം. ദേവന്മാരും മുനീന്ദ്രന്മാരും പിതൃക്കളുമെല്ലാം ബ്രാഹ്മണപൂജ ഒന്നുകൊണ്ടുമാത്രം തൃപ്തിപ്പെടുമെന്നു് വേദവാക്യമുള്ളതുകൊണ്ടു് അങ്ങു് മറ്റാരെയും തൃപ്തിപ്പെടുത്തിയില്ലെങ്കിലും ഭൂദേവന്മാരെമാത്രം തൃപ്തിപ്പെടുത്തിയാലും അവിടത്തേക്കും അവിടത്തെ രാജ്യത്തിനും സർവൈശ്വര്യങ്ങളും സിദ്ധിക്കുകയും ഇപ്പോൾ അവിടത്തേക്കുള്ളതായ സുന്ദരേശ്വാനുഗ്രഹം ആയുരാവധി നിലനിൽക്കുകയും ചെയ്യും. മന്ത്രിമാരുടെ ഉപദേശപ്രകാരംതന്നെ കുലഭൂഷണപാണ്ഡ്യൻ സർവവും നടത്തി. പാണ്ഡ്യരാജ്യത്തിൽ അന്നുമുതൽ കാലാകാലങ്ങളിൽ വർഷം ഉണ്ടാവുകയും സസ്യങ്ങളും ധാന്യങ്ങളും എങ്ങും ഒന്നുപോലെ അഭിവൃദ്ധിയെ പ്രാപിക്കുകയും രാജ്യത്തിൽ ഉണ്ടായിരുന്ന ദാരിദ്ര്യം മുഴുവൻ തീരുകയും ധനാഭിവൃത്തികൊണ്ടും മറ്റുള്ള ഐശ്വര്യങ്ങളുടെ ആധിക്യംകൊണ്ടും പാണ്ഡ്യരാജ്യം ലക്ഷ്മിദേവിയുടെ നൃത്തരംഗമായി തീരുകയും ചെയ്തു. രാജാവു അക്ഷയനീവീദമായ ദ്രവ്യത്തെ വാരിവാരി ആശ്രിതന്മാർക്കെല്ലാം നൽകിയും ദേവദ്വിജസേവയെച്ചെയ്തും ഹാലാസ്യേശ്വരനായ സുന്ദരേശ്വരനെ ഉദ്ദേശിച്ചു് അനവധി സല്ക്കർമ്മങ്ങളെ നടത്തിയും പരമശിവസ്മരണയോടുകൂടെ സർവൈശ്വര്യസമ്പന്നനും ജഗജ്ജയിയും ആയി അനേകായിരം വത്സരം ഏകഛത്രാധിപത്യത്തിനു കീഴിൽ സുഖോദയമാക്കും
വണ്ണം ഭൂപരിപാലനംചെയ്തു. അദ്ദേഹത്തിന്റെ പ്രജകളാകുന്നബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രരായ നാലുജാതിക്കാറരും ഒന്നുപോലെ വർണ്ണാശ്രമോചിതങ്ങളാ വൈദികസ്മാർത്തകർമ്മങ്ങളെ അനുഷ്ടിക്കുകയും അതിരില്ലാത്ത ഭക്തിവിശ്വാസങ്ങളോടുകൂടെ സകലലോകനിയന്താ
വും സർവശക്തനും നീപാടവിനായകനും ഹാലാസ്യേശ്വരനും മീനാക്ഷീവല്ലഭനും ഭക്തകല്പകമറ്റീരുഹനും ആയ സുന്ദരേശ്വരന്റെപാദസേവയെ ചെയ്യുകയുംചെയ്തു. തൻമൂലം ദാരിദ്ര്യ ദുഃഖമാകട്ടെ അപമൃത്യുവാകട്ടെ രോഗാദിബാധകളാകട്ടെ യാതൊന്നും ആനാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.