താൾ:SreeHalasya mahathmyam 1922.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തും വിശാലാക്ഷിയുടെ പാർവതിയുടേയും വിശ്വനാഥനായ പരമേശ്വരന്റേയും നിത്യസാന്നിദ്ധ്യംകൊണ്ട് സർവസിദ്ധികളേയും ദാനംചെയ്യുന്നതും ആയ ശ്രീ കാശിയിലുള്ള വിശ്വനാഥക്ഷേത്രത്തിൽ ശിവലിംഗം പ്രതിഷ്ടിക്കാനായി സത്യമോകത്തിൽനിന്നും ആഗതനായ ലോകപിതാമഹനായ ബ്രപ്മാവ് അവിടെവച്ച് പത്തു അശ്വമേധംചെയ്തു.ആ അവസരത്തിൽ അവിടെ നൈമിശാരണ്യം തുടങ്ങിയ പുണ്യക്ഷേത്രവാസികളും യജ്ഞവിദ്യാ വിശാരദമ്മാരും ചിംന്തനമ്മാരും ആയ വസീഷ്ഠവാമദേവാദിമഹർഷികൾ ബ്രപ്മാവിന്റെ അപേക്ഷപ്രകാരം ആഗതമ്മാരാവുകയും പിതാമഹാക്രതുവിന്റെ അവഭൃതസ്നാനാനന്തരം യഥാന്യായം അവർക്കെല്ലാം ദിവ്യങ്ങളായ രത്നകാഞ്ചനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും ദാനംകൊടുത്തു പ്രസാദിപ്പിക്കുകയുംചെയ്തു അതിൽ പിന്നെ ദേശകാലവിശേഷജ്ഞാനികളായ വസിഷ്ഠൻ തുടങ്ങിയ മഹർഷിമാർ എല്ലാം ബ്രപ്മാവിന്റെ അനുജ്ഞപ്രകാരം തീർത്ഥങ്ങളിൽ സ്നാനം ചെയ്പാൻ തുടങ്ങി. വസിഷ്ഠവാമദേവാദികളായി അവിടെ കൂടിയിരുന്ന മഹർഷിനാരും ആരെല്ലാമാണേന്നു പറയാം. വസിഷ്ഠൻ,വാമദേവൻ, ഗൌതമൻ , വരുണൻ,ഭുഗു, ബോധായനൻ, കാശ്യപൻ, യാജ്ഞവൽക്യൻ,പരാശരൻ, ഭരദ്യാജൻ,അംഗിരസ്സ്,അത്രി,കുത്സൻ, ശക്തി,ശുകൻ, വേദവ്യാസൻ, കഹോളൻ, വാൽമീകി, കുംഭസംഭവൻ, സനൽകുമാരൻ, സനകൻ,സനാതനൻ, പുലസ് ത്യൻ, പുലഹൻ, ഗർഗ്ഗൻ, വിശ്യമിത്രൻ ,നാരദൻ ഇവരത്രെ ജ്ഞാനികളും ബ്രപ്മവിത്തമമ്മാരുമായ വസിഷ്ഠാദിവാമദേവമഹർഷി കൾ . അവർ ജ്ഞാനദായക പ്രസിദ്ധങ്ങളായ എല്ലാ തീർത്ഥങ്ങളിലും സ്നാനംചെയ്തിട്ട്, വിനായകമ്മാരേയും, ഡുഡ്യാദികളേയു ,വിശാലാക്ഷിതുടങ്ങിയ ദേവിമാരേയും, കാലരാജഭൈരവാദികളേയും , ആദികേശവൻ, വോലദിത്യൻ മുതലായ ദേവനമ്മാരേയും, വന്ദിച്ച് പിണ്ഡദാനവുംചെയ്തു, ഓംകാരേശ്വരൻ തുടങ്ങിയുള്ള മഹാലിംഗങ്ങളെയെല്ലാം ദർശിച്ച് , മഹാപ്തജോപഹാരങ്ങൾകൊണ്ട് ഭക്തിപൂർവ്വംപൂജിച്ച് മഹർഷികൾക്കു വിപ്രന്മാർക്കും മൃഷ്ടാന്നം നല്ലി.അനന്തരം അവർ മണികർണ്ണികയിൽ പ്രവേശിച്ച്, സ്നാനംചെയ്തു് ജമ്മജന്മാന്തരാജ്ജിതങ്ങളായ താപത്രിതയങ്ങളെ നശിപ്പിച്ച് വിധിപ്രകരമുള്ള മാദ്ധ്യാഗ്നികക്രിയയും ദേവമുഖ്യന്മാർക്ക് കുശാക്ഷതിവോദങ്ങൾകൊണ്ടു, തർപ്പണവുംചെയ്തു സുവർണ്ണരത്നവസ്രദിവ്യാഭരണാദികളും പുഷ്പഗന്ധങ്ങളും ഫലങ്ങളും മററുംകൊണ്ടു് വിശ്വനാഥനെ പൂജിച്ചു് ഭക്തിയോടുകൂടെ ഭഗവൽസ്തോത്രങ്ങളെ ഉച്ചരിച്ചു് മുക്തിമണ്ഡപത്തിൽ പ്രവേശിച്ചു് വിശ്രമിച്ചുംകൊണ്ടിരിക്കും പോൾ വൃദന്മാരും മേരുപാർശ്വ വാസികളും ശിവഭക്തന്മാരും മഹോത്സാഹികളും ശാന്തന്മാരും സത്യപരായണന്മാരും ആയ വിഷ്ണുവൃദ്ധാദിമാമുനികൾ ഗംഗാസ്ലാനവും വിശ്വേശ രദർശനവും ചെയ്യുന്നതിനായ അവിടെവന്നു. വസിഷ്ഠാദിമഹർഷികൾ അവരെക്കണ്ടു് അത്യന്തം വിസ്മിതന്മാരായി ആസനങ്ങൾനൽകിയിരുത്തി ഗന്ധപങ്കപ്രലേപനംചെയ്തുംശീതളജ്ജംപാനം ചെയ്യിച്ചും അവരുടെ

ശ്രമങ്ങൾതീർത്തു ശ്രദ്ധാപൂർവം നിങ്ങൾ ഈ ആന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/27&oldid=170649" എന്ന താളിൽനിന്ന് ശേഖരിച്ചത്