൨൮൬ ഹാലാസ്യമാഹാത്മ്യം
രീപാലനവും വഴിപോലെ നടത്തി അത്യധികമായ സന്തോഷത്തോടുകൂടെ ബന്ധുപുത്രാമാത്യകളത്രങ്ങമൊന്നിച്ചു രാജധാനിയിൽ വസിക്കുന്ന കാലത്തിൽ അദ്ദേഹത്തിന്റെ ജന്മാന്തരപാപം മൂലം അദ്ദേഹത്തിനു് ബ്രാഹ്മണരിൽ അനാദരവുതോന്നിത്തുടങ്ങുകയാൽ ആ രാജധാനിയിൽ ഉണ്ടായിരുന്ന വിപ്രന്മാർ എല്ലാവരും ഒന്നുപോലെ ദാരിദ്രന്മാരും തന്മൂലം യാഗവിഹീനന്മാരും ഹീനകർമ്മാലക്തന്മാരും ആയിത്തീരുകയും യാഗംമുടങ്ങിയതിനാൽ പാണ്ഡ്യരാജ്യത്തിൽ മഴയില്ലാതെ ആവുകയും സസ്യങ്ങളും ധാന്യങ്ങളും വൃക്ഷങ്ങളും ചെടികളും എല്ലാം നശിക്കുകയും ചെയ്തു. ഭക്ഷണത്തിനു വക കിട്ടാതെ മനുഷ്യരും പശുക്കളും മറ്റു മൃഗപക്ഷികളും എല്ലാം വലഞ്ഞു. മഴക്കുറവുമൂലവും ക്ഷാമംകൊണ്ടും പാണ്ഡ്യരാജ്യത്തിൽ ഒരു പ്രകാരത്തിലും കഴിച്ചുകൂട്ടുന്നതിനു സാധിക്കുകയില്ലെന്നുള്ള ദിക്കായപ്പോൾ പ്രജകൾ കുടുംബസമേതം അന്യരാജ്യങ്ങൾ തോറും പോയിത്തുടങ്ങി.
രാജാവു് ഈ വിവരം അറിഞ്ഞ്, അത്യന്തം വ്യസനത്തോടുകൂടെ ഒരു സോമവാരത്തിൻനാളിൽ അതിരാവിലെ സോമസുന്ദരമന്ദിരത്തിൽപോയി അവിടെയുള്ള ഹേമപത്മിനീതീർത്ഥത്തിൽ ഇറങ്ങി ഹാലാസ്യേശ്വരസ്മണയോടുകൂടെ സ്നാനംചെയ്തു് ഭസ്മംപൂശി രുദ്രാക്ഷവും ധരിച്ചു നിത്യകർമ്മങ്ങളും നടത്തി താൻ അതില്പിന്നെ ചെയ്യാൻപോകുന്ന കർമ്മങ്ങൾ നിർവിഘ്നേമായി നിറവേറ്റുന്നതിനുവേണ്ടി തൽതീരത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള വിഘ്നേശ്വരനെ നാളികേരസഹസ്രംകൊണ്ടു് പൂജിച്ചതില്പിന്നെ ഭഗവതിക്ഷേത്രത്തിപ്പോയി മഹാദേവിയായ മീനാക്ഷിയുടെ പാദപൂജയും നിർവഹിച്ചുംവച്ചു് മഹാർത്ഥദനായും, മൂലലിംഗാധിപനായും മഹദാനന്ദസാഗരനായും ഇരിക്കുന്ന സുന്ദരേശ്വരന്റെ മുമ്പിൽചെന്നു് അഞ്ജലീബദ്ധനായി നിന്നുംകൊണ്ടു് ഇപ്രകാരം പ്രാർത്ഥിച്ചു.
അല്ലയോ സുന്ദരേശ്വര! സുരാരാതിസൂതന! ത്രിപുരാന്തക! സോമസൂര്യാഗ്നിനയന! ഷഡദ്ധ്വമയവിഗ്രഹ! മീനാക്ഷീവല്ലഭ! ദേവദേവദയാനിധേ! ഞാൻ നിന്തിരുവടിയുടെ ഒരു ഭക്തനും, നിന്തിരുവടി ഭക്തവഝലനും ആണല്ലോ. ഞാൻ ഇതേവരേയും രാജ്യപരിപാലനം ചെയ്തതു് രക്ഷിതാവായ നിന്തിരുവടിയുടെ കാരുണ്യവിലാസംകൊണ്ടല്ലാതെ എന്റെ സാമർത്ഥ്യംകൊണ്ടല്ല. ഇപ്പോൾ എന്റെ രാജ്യവും പ്രജകളും അനാവൃഷ്ടിമൂലം വളരെ വളരെ സന്താപിക്കുന്നു. എനിക്കു അവരെ അനാവൃഷ്ടിമൂലം ഉണ്ടായിരിക്കുന്ന ആപത്തിൽ നിന്നും രക്ഷിക്കുന്നതിനു് ഒരുവിധമായ ശക്തിയും ഇല്ല. എന്റെ ഭണ്ഡാഗരത്തിൽ ഉണ്ടായിരുന്ന ധനമെല്ലാം സൈന്യസേഖരം ചെയ്യുന്നതിലേക്കെന്നുള്ളവ്യാജേന എന്റെ സർവസൈന്യാധിപനും അവിടുത്തെ ഭക്തന്മാരിൽ മുമ്പനും ആയ സുന്ദരസാമന്തൻ ധർമ്മകാര്യങ്ങൽക്കായി ചിലവാക്കിപ്പോയി. അനാവൃഷ്ടിമൂലം രാജ്യത്തിൽ സസ്യങ്ങളാകട്ടെ യാതൊന്നും ഉണ്ടാക്കുന്നതും ഇല്ല. ധാന്യസസ്യാഭാവവും ധനാഭാവവുംകൂടി ഒരു രാജ്യത്തിൽ നേരിട്ടാൽപി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.