താൾ:SreeHalasya mahathmyam 1922.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൪ ഹാലാസ്യമാഹാത്മ്യം

അനുചരന്മാരും അശ്വാരോഹിതന്മാരും ആയ നന്ദീശമുഖ്യഗണങ്ങളും രാജസന്നിധിയിൽ എത്തി. രാജാവു് അവർക്കെല്ലാം ദിവ്യാഭരണങ്ങളുംവസ്ത്രങ്ങളും സമ്മാനം കൊടുത്തു. സുന്ദരേശ്വരനും അനുചരന്മാരും അത്യന്തം സന്തോഷേത്തോടുകൂടെ സമ്മാനങ്ങളെ സ്വീകരിച്ചു. അനന്തരം എല്ലാവർക്കും അതിശയത്തേയും ആനന്ദത്തേയും വളർത്തിയുംവച്ചു് സൈന്യമധ്യത്തിപ്പോയി തിരോധാനംചെയ്തു. ഈ അവസരത്തിൽ ഒരു ഭടൻ ഓടിവന്നു് രാജാവിനെ വന്ദിച്ചുകൊണ്ടു്, അല്ലയോ മഹാരാജാവേ! നിന്ദിരുവടിയുടെ ശത്രവായ ചേദിരാജാഖ്യനെ നിന്ദിരുവടിയോടു യുദ്ധത്തിനായി വരുന്ന മാർഗ്ഗമധ്യത്തിൽ വച്ചു് ഒരു സിംഹം കൊന്നുകളഞ്ഞു. ഇനി അവിടുന്നു് ശത്രുവിനെ വിചാരിച്ചു് അൽപ്പംപോലും ഭയപ്പെടേണ്ട ആവശ്യം ഇല്ല. രാജാവും മന്ത്രിമാരും അതുകേട്ടു ഏറ്റവും അതിശയിച്ചു. അനന്തരം രാജാവും മന്ത്രിഗണങ്ങളുംകൂടെ സുന്ദരസാമന്തനെ വിളിച്ചു അവനുവളരെവളരെ വസ്ത്രാഭരണങ്ങളെ സമ്മാനമായി നൽകുകയും, പാണ്ഡ്യസാമ്രാജ്യത്തിലെ സർവ്വസൈന്യാധിപത്യം കൊടുക്കുകയും ചെയ്തുവച്ചു് അവനോടു് ഇനി സൈന്യം ആവശ്യമില്ലെന്നും നാനാദിക്കുകളിൽനിന്നും ശേഖരിച്ചു കൊണ്ടുവന്നിട്ടുള്ള പുത്തൽസേനകൾക്കു് വേണ്ടുന്ന സാമാനങ്ങളും നൽകി അവരെയെല്ലാം യത്രപറഞ്ഞയച്ചുകൊള്ളണമെന്നും കല്പിച്ചു.

                             രാജാവിന്റെ മേൽപ്രകാരമുള്ള കല്പനകിട്ടിയ ക്ഷണത്തിതന്നെ സുന്ദരസാമന്തൻ സൈന്യങ്ങളോടു് പോയ്പോള്ളുവാൻ പറഞ്ഞു. ഏതൊരു ക്ഷണത്തിൽ സുന്ദരസാമന്തന്റെ മുഖത്തിൽനിന്നും പൊയ്ക്കൊള്ളുവിൻ എന്നുള്ള ശബ്ദം പുറപ്പെട്ടുവോ ആ ക്ഷണത്തിതന്നെ അതേവരെയും അവിടെ കടലുപോലെ കൂടിക്കിടന്നിരുന്ന ലക്കോപിലക്ഷം പട്ടാളങ്ങളും എങ്ങോട്ടുപോയെന്നാർക്കും നിശ്ചയിക്കാൻ കഴിയാതവണ്ണം അപ്രത്യക്ഷമായി. 
                             അത്യന്തം അത്ഭുതതരമായ ആകാഴ്ചയെക്കണ്ടു് അവിടെ കൂടിയിട്ടുണ്ടായിരുന്നവർ ഒക്കെയും ഇതെല്ലാം മായാനയനും ലീലാവിലാസിയും ആയ ഹാലാസ്യനാഥന്റെ ഭക്തവാത്സല്യത്തപ്പറ്റി അതിരില്ലാതെ പുകഴ്ത്തുകയും ചെയ്തു. അന്നതുടങ്ങി രാജാവും മന്ത്രിഗണങ്ങളും മറ്റുള്ളവരും എല്ലാം സുന്ദരസാമന്തനെ ആനന്തമൂർത്തിയേപ്പോലെ ഭാവിച്ചു പൂജിക്കുകയും അദ്ദഹം സുന്ദരേശ്വരന്റെ അപരമായ കാരുണ്യമോർത്തു് ഇതില്പരമില്ലാതെ ഭക്തിയോടും വിശ്വസ്തതയോടും കൂടെ ഹാലാസ്യനാഥനായ അദ്ദേഹത്തതന്നെ തന്റെസർവസ്വമായും സർവസിദ്ധിസാധനമായും കരുതി സേവിക്കുകയും ചെയ്തുവന്നു.

സുന്ദരസാമന്തനു് ഭഗവൽകാരുണ്യംകൊണ്ടു് അതില്പിന്നെ ക്രമാതീതമായി പല ഔന്നത്യങ്ങളും ഉണ്ടാവുകയും അനവധിക്കാലം ആയുരാരോഗ്യാഭിവൃദ്ധിയോടും യശോസമൃദ്ധിയോടുംകൂടെ ഇംഗലോകഭോഗങ്ങളെ അനുഭവിക്കുകയും മരണാനന്തരം ശിവസായൂജ്യത്തെ പ്രാപിക്കുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/266&oldid=170645" എന്ന താളിൽനിന്ന് ശേഖരിച്ചത്