താൾ:SreeHalasya mahathmyam 1922.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮൨ ഹാലാസ്യമാഹാത്മ്യം. ണ്യമൂർത്തിയും നീപാടനീനാഥനുമായ സുന്ദരേശ്വരൻ നന്ദീശ്വരപ്രമുഖന്മാരും കുണ്ഠോദരമുഖന്മാരുമാ യ എല്ലാ ഭീതഗണങ്ങളോടുംകൂടെ ഭക്തകാർയ്യസിദ്ധ്യർത്ഥം ഭടാക്രതിയിൽ തരൂ പ്രത്യക്ഷീഭവിച്ചു. സുഗന്ധദ്രവ്യങ്ങളെകൊണ്ടും ദിവ്യാഭരണാംബരങ്ങളെകൊണ്ടും അലംക്രതങ്ങളായ ശരീരങ്ങളോ ടുകൂടിയവരും നിശിതായുതഹസ്തന്മാരും കാഹളം, പടഹം, ഭേരി, മദ്ദളം, ചെണ്ടമുതലായവാദ്യ ഘോ ഷങ്ങളും കൊടി, കുട, തഴമുതലായതുകളോടും കൂടെ കൂട്ടംകൂടിയ ശൌർയ്യവാരാന്നിധികളായ ഭടന്മാ രെകണ്ടാൽ ആരും ഇതില്പരമില്ലാതെ ആശ്ചര്യഭരതന്ത്രന്മാരതന്ത്രന്മാരും ഭയാകുലന്മാരുമായി തൂർന്നുപോകും. അവരിൽ ചിലർ ദണ്ഡഹസ്തന്മാരുംമറ്റുചിലർ കുന്തപാണികളും വേറെ ചിലർ ശരചാ പലസൽപാണികളും മറ്റു ചിലർ ഖഡ്ഗചർമ്മധാരന്മാരും അന്യന്മാർ പ്രാസഹസ്തന്മാരും മറ്റു ചിലർ മുദ്ഗപാണികളും വേറെ ചിലർ ഭ്രമഛക്രലസൽക്കരന്മാരും അസിധോനുധരന്മാരും മറ്റുമായിരുന്നു. വിവിധായുധപാണികളും വിവിധവേഷധാരികളുമായ അവർ ഇനവും തരവും ഭാഷയും തിരിച്ചു് കവാ ത്ത് ചെയ്യുകയും നിന്ദിഭൃംഗിമഹാകാളൻ മുതലായ ഗണനായന്മാരായ അനേകം അശ്വാരൂഡന്മാ രാൽ പരിസേവിതനും യുദ്ധവേഷാലംക്രതനുമായ സുന്ദരേശ്വരൻ ലക്ഷണയുക്തമായ ഒരു അ ശ്വത്തിന്റെ മുകളിൽ കഴറി സേനാമധ്യത്തെ അലങ്കരിക്കുകയും ചെയ്തു.

                   സേനാനായകനായ സുന്ദരസാമന്തൻ പെരുംകടൽപോലെ വന്നുകൂടിയ സൈ

ന്യത്തേയും സൈന്യാധിപനായി അശ്വാരോഹണംചെയ്ത് സൈന്യമധ്യത്തിൽ പ്രകാശിക്കുന്ന സുന്ദ രേശ്വരനേയും കണ്ടു് വിസ്മിതനും സന്തുഷ്ടനുമായിത്തീർന്നു. അനന്തരം പ്രാപ്തമനോരധനായ അവ ൻ അതിവേഗത്തിൽ രാജാഗാരത്തിൽപ്രവേശിച്ചു് പാണ്ഡ്യരാദകുലഹാരമായകുലഭ്രക്ഷണ പാണ്ഡ്യരാജാവിനെ വന്ദിച്ചിട്ടു് വിനയപൂർവ്വം താൻ ശേഖരിച്ചിട്ടുള്ള സൈന്യങ്ങളെ എല്ലാം കൊണ്ടു വന്നതായി അദ്ദേഹത്തോടറിയിച്ചു.

                        സുന്ദരസാമന്തന്റെ സൈന്യങ്ങൾ ആഗതന്മാരായിരിക്കുന്നു എന്നുള്ളവാക്കും സൈന്യങ്ങളുടെ  ആഗമനഘോഷങ്ങളും മറ്റും കേട്ടു് രാജാവു് അന്തപുരത്തിൽനിന്നും  അതി വേഗത്തിൽഇറങ്ങി  സചിവന്മാരോടുകൂടെ വെളിക്കുള്ള ഒരാസ്ഥാനമണ്ഡപത്തെ പ്രാപിച്ച് ഭദ്രാ

സ്ഥനായി സൈന്യങ്ങളെ കാണുവാനുള്ള ഉൾകണ്ഡാപൂർവ്വം സേനാഗമനവും പ്രിതീക്ഷിച്ചു കൊണ്ടിരിന്നു. അടുത്തകഷണത്തിൽ സൈന്യങ്ങളും എല്ലാം വന്നുചേർന്നു.ഉടൻതന്നെ സുന്ദര സാമന്തസ്വർണവേതിലസൽകരനായിസേനാമധ്യത്തെ പ്രാപിച്ച് സൈന്യങ്ങളോടു് സ്വർണ ച്ചൂരലിളക്കിമന്ദമന്ദം താഡിച്ചുംകൊണ്ടു് നിൽക്കുവാൻ ആജ്ഞാപിച്ചു. സേനകളെല്ലാമണിനിരന്നു നിന്നു . അതുകൊണ്ട് സന്തുഷ്ഠനായ രാജാവു് സേനാനായകനെനോക്കി ഭോ!ഭോ!സുന്ദരസാ മന്താ!ഭവാൻ ശൂരാധിശൂരനും പരാക്രമശാലിയും അതിസമർത്ഥനുമായ ഒരു സൈന്യാധിപൻ തന്നെ െന്നുള്ളതിനു് യാതൊരുസംശയവുമില്ല.ഇനിയ്ക്ക് വിവിധായുധപാണികളും വിവിധവേഷ

ധാരികളുമായണിനിരന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/264&oldid=170643" എന്ന താളിൽനിന്ന് ശേഖരിച്ചത്