താൾ:SreeHalasya mahathmyam 1922.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬- അദ്ധ്യായം___മുപ്പതാംലീല. ൨൨൧ രാജാവായ കുലഭൂഷണപാണ്ഡൻ അടുത്തദിവസം പ്രഭാതത്തിൽ സൈന്യങ്ങളെ നോക്കുന്നതിനാ യി വരുമ്പോൾ നാനാവിധ ഭൂഷണന്മാരുംവിവിധായുധധാരികുളും അത്ഭതബലശാലികളും വിചിത്രാ ക്രതികളോടുകൂടിയവരുമായ ലക്ഷോപിലക്ഷം ഭടന്മാരെ ഞാൻ അദ്ദേഹത്തിനു കാണിച്ചുകൊടുക്കാം. മദോൽക്കടബലശാലികളും സുശിക്ഷിതന്മാരും ശൂരാധിശൂരന്മാരുമായ ആ സൈന്യങ്ങളെ കാണു ന്നക്ഷണത്തിൽത്തന്നെ നന്നിൽ അത്യന്ത്യം സന്തോഷചിത്തനും വിസ്മിതനുമായി തീരുന്ന കുല ഭൂഷണപാണ്ഡ്യൻ അദ്ദേഹത്തിന്റെ സർവസൈന്യാധിപത്യത്തെനിനക്കു നൾകുകയും വിലമതി ക്കാൻപാടില്ലാത്ത അനേകം ആഭരണങ്ങളും ദിവ്യാംബരങ്ങളും നിനക്കു സമ്മാനമായി തരികയും ഇതേവരെയും ആർക്കുംകൊടുത്തിട്ടില്ലാത്ത പല സ്ഥാനമാനങ്ങളും നൾകുകയും ചെയ്യും.

                      സുന്ദരേശ്വരന്റെ സുവ്യക്തവും മധുരമയവുമായ മേൽപ്രകാരമുള്ള അശരീരിവാ

ക്കുകൾ കേട്ടു് ഇതില്പരമില്ലാത്ത പരമാനന്ദത്തിന് ഇരിപ്പടമായിത്തീർന്ന സുന്ദരസാമന്തൻ ഉടൻതന്നെ സുന്ദരേശ്വരസന്നിധാനത്തിൽനിന്നും പുറപ്പെട്ടു് തന്റെ മന്ദിരത്തിൽപോയി വിവരം അദ്ദേഹത്തിന്റെഭാര്യയോടുപറഞ്ഞു.

            സുശീലയും സ്വാധീമണിയും ആയ സ്രീരത്നം അതുകേട്ട് അധൈര്യം ഇങ്ങനെപറഞ്ഞു.
               അല്ലയോ പ്രാണനായകാ! അങ്ങു് ഇക്കാർയ്യത്തിൽ ഒട്ടും അധൈർയ്യപ്പെടുകയോ സം

ശയിക്കുകയോചെയ്യരുത്. ആശ്രിതകല്പകവല്ലിയായ മീനാക്ഷീഭഗവതിയും കല്പകദാരുവായ സുന്ദരേ ശ്വരനും അവരുടെ ഭക്തന്മാരെ ഒരിക്കലും വ്യസനിപ്പിക്കയില്ല.സർവശക്തരായ അവർക്ക് ഭക്താഭീ ഷ്ഠാർത്ഥം എന്തൊരുകാർയ്യമാണ് സാധിച്ചുകൊടുക്കാൻകഴിയാത്തത് . വിശേഷിച്ചും ധർവാന്മാരെ രക്ഷിക്കുന്നതിന് ധർമ്മംതന്നെ സദാപി തയ്യാറുണ്ടല്ലോ. അതുകൊണ്ട് ധർമ്മമൂർത്തിയും ഭക്തവ ത്സലനുമായ ഭഗവാൻ സുന്ദരേശ്വരൻ നിശ്ചയമായി നിന്നെ രക്ഷിക്കുമെന്ന് വിശ്വസിച്ചുകൊള്ളുക.

                    ഭാർയ്യയുടെ മേൽപ്രകാരമുള്ള വാക്കുകൾ സുന്ദരസമന്തന്റെ വിശ്വാസത്തിന് അ ത്യന്തം ഊർജ്ജിതത്തെ ഉണ്ടാക്കി. ഉനന്തരം അവൻ പതിവുപോലെ ശിവഭക്തന്മാരോടുകൂടെഭക്ഷ

ണവുംകഴിച്ച് ശിവവാക്യസ്മരണയോടുകൂടെ നിദ്രയ്ക്കാരംഭിച്ചു.പിറ്റേദിവസം അതിരാവിലെ സുന്ദരസാമ ന്തൻ എഴുനേറ്റ് ചില ഭ്രത്യന്മാരോടുകൂടെ സുന്ദരേശ്വരസന്നിദാനത്തിൽ പോയി മുലലിംഗംകണ്ടുവന്ദി ച്ച് ഇഷ്ടസിദ്ധാർത്ഥം പലതും പ്രാർത്ഥിച്ചുകൊണ്ട് പതുക്കെപ്പതുക്കെ അവിടെനിന്നും രാജമന്ദിരത്തി ലേക്കു യാത്രതിരിച്ച് മാർഗ്ഗമദ്ധ്യത്തിലെത്തിയപ്പോൾ , അല്ലാ ഞാൻ അങ്ങോട്ടുപോയാൽ രാജാ വിനോടു എന്തോന്നുപറയും; സൈന്യങ്ങളെ ഒന്നും കാണ്മാനില്ലല്ലോ. കദംബവന നായകനും സോ മസുന്ദരമൂർത്തിയുമായ ഭഗവാൻതന്നെ ആശ്രയം;എന്നിങ്ങനെ വിചാരിച്ചുകൊണ്ട് അവിടെതന്നെ നിന്നു.

ആ അവസരത്തിൽ ഭക്തവത്സലനും വൃന്ദാരകവൃന്ദവന്ദിതനും കാരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/263&oldid=170642" എന്ന താളിൽനിന്ന് ശേഖരിച്ചത്