താൾ:SreeHalasya mahathmyam 1922.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൪ ഹാലാസ്യമാഹാത്മ്യം. നിന്റെ എല്ലാ അഭീഷ്ടങ്ങളേയും മീനാക്ഷീസഹായനായ സോമസുന്ദരഭഗവാൻ പ്രയാസലേശം കൂടാതെ സാധിച്ചുതരണം . എന്തായാലും ഞാൻ അടുത്തദിവസം രാവിലെ പുത്തനായി ശേഖരിച്ചി ട്ടുള്ള സൈന്യങ്ങളെ കാണുന്നതിനായിവരും. എല്ലാം തയ്യാർ ചെയ്യതുകൊള്ളണം.

        താൻ അടുത്തദിവസം സൈന്യങ്ങളെ നോക്കുന്നതിനു നിശ്ചയിച്ചിരിക്കുന്നു എന്നുള്ള കുലഭൂഷണപാണ്ഡന്റെ വാക്ക്,സുന്ദരസമാന്തന്റെ ഉള്ളിൽ കടന്നതു ഒരു വിദ്വാച്ഛക്തിയുടെ പ്രവേശ

നം പോലെ ആയിരുന്നു. രാജഭണ്ഡാരത്തിൽ കിടന്നപണമെല്ലാം വാരിക്കൊണ്ടുപോയി ശിവപൂജന ടത്തുകയും ശിവഷേത്രത്തിന്റെ ജീർണ്ണോദ്ധാരണക്രീയ നടത്തുകയും ശിവഭക്തന്മാർക്ക് സദ്യയും സർവാണിയും കൊടുക്കുകയും മറ്റും ചെയ്തിട്ടുള്ളതല്ലാതെ ഒരു ഒറ്റഭടനെപ്പോലും സുന്തരസാമന്തൻ ചോർത്തിട്ടില്ല. അടുത്തദിവസം സൈന്യങ്ങളെ രാജാവിനു കാണിച്ചുകൊടുക്കുകയും ചെയ്യണം.സു ന്ദരസാമന്തൻ കുഴഞ്ഞു. അനന്തരം സുന്ദരേശ്വന്റെ കാരുണ്യമുണ്ടെങ്കിൽ എല്ലാം സാധിക്കുമെന്നു വിചാരിച്ചാശ്വസിച്ചുംകൊണ്ടു താൻ ശേഖരിച്ചിട്ടുള്ള സൈന്യങ്ങളെയെല്ലാം അടുത്തദിവസം കാണി ച്ചുകൊടുക്കാമെന്നുണർത്തിച്ചു. അതിന്റെശേഷം സേനാനായകൻ രാജാവിന്റെ മുമ്പിൽ നിന്നും പുറപ്പെട്ടു ഹേമാബിജിനിൽ പോയി കുളിച്ചു ഭസ്മവും രുദ്രാക്ഷമാലയും ചാർത്തി ഒന്നാമതായി മീനാക്ഷീഭഗവതിയെ വണങ്ങി തദനന്തരം ഹാലാസ്യവാസ്യപ്രീയനായ സുന്ദരനാഥന്റെ സന്നിധാനത്തിൽ എത്തി അദ്ദേഹത്തെസാഷ്ടാഗപ്രമാണം ചെയ്തുകൊണ്ടിപ്രകാരം പ്രാർത്ഥിച്ചു.

        അല്ലയോ ഭക്തവത്സലനായ ശങ്കരാ ! ഹാലാസ്യനാഥനായ സുന്ദരേശ്വര! നിന്തിരു

വടിയുടേയും , ഭഗവാന്റെ വാസനിലയനങ്ങളുടെ ജീർണ്ണോദ്ധാരണം നടത്തിയും സൈന്യങ്ങളെ ശേഖരിക്കുന്നതിനായി രാജകരത്തിൽനിന്നും ലഭിച്ചദ്രവ്യങ്ങൾ മുഴുവൻ ചെലവാക്കിയല്ലാതെ രാജാ ജ്ഞപ്രകാരം ഞാൻ ഒരു ഭടനെപ്പോലും കൂട്ടിയില്ല. അടുത്തദിവസം രാവിലെ രാജാവ് സൈന്യങ്ങ ളെ കാണുന്നതിനായി വരുകയും ചെയ്യും . അനന്യശരണനായ എനിക്ക് അങ്ങല്ലാതെ ആരും ആശ്രയവും ഇല്ല. നിന്തിരുവടിതന്നെ വേണ്ടസഹായംചെയ്ത് അടിയനെ രക്ഷിക്കണം.

           സുന്ദരസമാന്തൻ ഹ്രദയംഗമമായ ഭക്തിയോടുകൂടെ മേൽപ്രകാരം പ്രാർത്ഥിച്ചും കൊണ്ടു് അജ്ഞലീബദ്ധനായി നില്ക്കുമ്പോൾ അശരീരിയായി താഴെവരുമാറുകേട്ടു.
           എടാ! ധീമാനായ സുന്ദരസമന്ത! എന്റെ ഭക്തന്മാരിൽവച്ചു അത്യന്തം ശ്രേഷ്ട നായ നീ അല്പംപോലും വ്യസനിക്കേണ്ടാ. ഭക്തന്മാരുടെവ്യസനം എനിക്കു മഹാ ദുസ്സഹമാണ്. വി

ശേഷിച്ചും നിന്റെ എന്തൊരഭീഷ്ടവും സാധിച്ചുതരുന്നതിനു ഞാൻ സദാ സന്നദ്ധനുമാണ്. നിന്റെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/262&oldid=170641" എന്ന താളിൽനിന്ന് ശേഖരിച്ചത്