താൾ:SreeHalasya mahathmyam 1922.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൮ ഹാലാസ്യമാഹാത്മ്യം.

റെ അധികം പട്ടാളങ്ങളെ ശേഖരിച്ചുകൊണ്ടുവരണം. കാലതാമസം നേരിടരുതു്. ഏതവസരത്തിൽ ശത്രുവിന്റെ ആഗമനം ഉണ്ടാവും എന്ന് നമുക്കു നിശ്ചയിക്കവുന്നതല്ല.

സുന്ദരസാമന്തൻ അതുകേട്ട്, അപ്രകാരം ചെയ്യാമെന്നും സമ്മതിച്ച് അതിവേഗത്തിൽ കോശാംഗാരത്തിൽ പോടികണക്കില്ലാത്തദ്രവ്യവും ചുമപ്പിച്ച് മന്ത്രിമാരോടും മറ്റും താൻ സൈന്യശേഖരം ചെയ്വാൻ പോകയാണെന്നും പറഞ്ഞ് ചിലഭൃത്യന്മാരെക്കൊണ്ടു് ദ്രവ്യവും ചുമപ്പിച്ച് രാജധാനിയിൽ നിന്നും പുറപ്പെട്ട്, ഹാലാസ്യേശ്വരസന്നിധിയിൽ പ്രവേശിച്ച് സുന്ദരേശ്വരലിംഗത്തിന് അഭിമുഖമായി നിന്നുകൊണ്ട് ഇപ്രകാരം പ്രാർത്ഥിച്ചു.

അല്ലയോസ്വാമിൻ! ഹാലാസ്യേശ്വര! ഭഗവാൻ പ്രസാദിക്കണമേ! അല്ലയൊ ജഗന്നായകനും മന്നായകനും ആയ മഹേശ്വര! അങ്ങേക്കായിക്കൊണ്ട് നമസ്കാരം. അല്ലയോ സുന്ദരേശ്വര! നിന്തിരുവടിയല്ലാതെ അടിയന് യാതൊരുത്തരും ആശ്രയമില്ല. എന്റെ അന്നദാതാവായ കുലഭൂഷണപാണ്ഡ്യൻ അദ്ദേഹത്തിന്റെ ശത്രുക്കളെ തടുക്കുന്നതിനുവേണ്ട സൈന്ന്യങ്ങളെചേർക്കുന്നതിനായി കണക്കില്ലാത്ത ദ്രവ്യവുംതന്ന് അല്പനായ എന്നെനിയോഗിച്ചയച്ചിരിക്കുന്നു. അടിയന് ദേശംതോറും നടന്നലയുവാനും സൈന്യങ്ങളെ ചേർക്കുന്നതിനും കഴിയുന്നതല്ല. ഭഗവൽപാദാംബുജസ്മരണയും ഭഗവൽപാദപൂജയും ചെയ്യുന്നതുപോലെയും ത്വൽപ്രീതിക്കുവേണ്ടിയും ത്വൽഭക്തന്മാരുടെ ആവശ്യത്തിനായും ത്വൽസ്ഥാനനിർമ്മാണത്തിനായും ദ്രവ്യവ്യയം ചെയ്യുന്നതുപോലെയും ഇഷ്ടലാഭത്തിന് സുഗമമായമാർഗ്ഗം യാതൊന്നുംഇല്ലെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടു്, ഞാൻ സൈന്യങ്ങളെ ചേർക്കുന്നതിനായി രാജാവുനൽകിയിട്ടുള്ള ദ്രവ്യമെല്ലാം അങ്ങയുടെയും അങ്ങയുടെ ഭക്തന്മാരുടെയുംപാദപൂജചെയ്യുന്നതിനും നിശ്ചയിച്ചിരിക്കുന്നു. വാർവതിവല്ലഭനും കാരുണ്യവാരിധിയും ആശ്രിതകല്പകദാരുവും ആയ നിന്തിരുവടി പാണ്ഡ്യഭൂപാലകനായ കുലഭൂഷണപാണ്ഡ്യന് വേണ്ട സൈന്യങ്ങളെ ഉണ്ടാക്കിക്കൊടുത്ത് അദ്ദേഹത്തിന്റെ ശത്രുക്കളെ എല്ലാം നിഗ്രഹിക്കണം.

സേനാനായകൻ ഹൃദയംഗമമായ ഭക്തിയോടുകൂടെ ഇപ്രകാരം പ്രാർത്ഥിക്കുകയും നാനാവിധത്തിലും ഉള്ള നുതനവിഭവങ്ങളോടുകൂടെ സുന്ദരേശ്വരനെ പൂജിക്കുകയും ചെയ്തുംവച്ച് തന്റെ ഭവനത്തിൽ പോയിനിർമ്മലമാനസന്മാരായ അനവധി ശിവഭക്തന്മാരെ വരുത്തി അവർക്കു കാൽകഴുകിച്ചൂട്ടും ദക്ഷിണയും കൊടുത്തു പൂജിച്ചയച്ചുംവച്ച് അവരുടെ ഉഛിഷ്ടവും ഭക്ഷിച്ചുകൊണ്ട് പരമശിവസ്മരണയോടുകൂടെ വസിച്ചു. അന്നുമുതൽ സുന്ദരസാമന്തൻ ദിവസംപ്രതിയും രാവിലെ ഹാലാസ്യമഹാക്ഷേത്രത്തിൽപോയി നൂതനവിഭവങ്ങളോടുകൂടെ സുന്ദരേശ്വരനെ പൂജിക്കുകയും, ശിവഭക്തന്മാർക്കു മൃഷ്ടാന്നഭോജനം നൽകുകയും ചെയ്തുവന്നു. കൂടാതെ ശിവഭക്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/260&oldid=170639" എന്ന താളിൽനിന്ന് ശേഖരിച്ചത്