താൾ:SreeHalasya mahathmyam 1922.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹാലാസ്യമാഹാത്മ്യം

കേരളഭാഷാഗദ്യം

൨൬-ാം അദ്ധ്യായം

സേനാപ്രദർസനംചെയ്ത

മുപ്പതാമത്തെലീല

വീണ്ടും അഗസ്ത്യൻ, വസിഷ്ഠാദിമഹർഷിമാരെനോക്കി, അല്ലയോ താപസവര്യന്മാരേ! ഇനി നിങ്ങൾ ഹാലാസ്യനാഥനായ സുന്ദരേശ്വരനൻ കുലഭൂഷണപാണ്ഡ്യന് സൈന്യങ്ങളെ കാണിച്ചുകൊടുത്തതായ ലിലയെ കേട്ടുകൊള്ളുവിൻ. അതിവിചിത്രമായ ഈ ലീല അമിതപാപങ്ങളെ ദുരീകരണംചെയ്ത് സകലസമ്പത്തുകളേയും വർദ്ധിപ്പിക്കുന്നതിൽ അദ്വിതീയമായിട്ടുള്ളതാണെന്നും മറ്റും മുഖവുരയായി അരുളിച്ചെയ്തിട്ട് താഴെ വരുംപ്രകാരം വീണ്ടും കഥതുടങ്ങി.

ശിവഭക്താഗ്രഗണ്യനും നീതിനിഗമാഗമവേദിയും ആയ അനന്തഗുണപാണ്ഢ്യൻ ശിവസായൂജ്യത്തെ പ്രാപിച്ചതിന്റെ ശേഷം അദ്ദേഹത്തിന്റെ പുത്രനും വീര്യശൌര്യപരാക്രമശാലിയും ആയ കുലഭൂഷണപാണ്ഡ്യൻ രാജ്യഭാരം കയ്യേറ്റ് അതുല്യമായ ശിവഭക്തിപൂർവം സേനാനായകനായ സുന്ദരസാമന്തനോടുകൂടെ നീതികരമാകുംവണ്ണം രാജ്യഭരണം നടത്തി ലോകവാസികൾക്കെല്ലാം ഒന്നുപോലെ പരമാനന്ദം വളർത്തിവരുന്നകാലത്തിൽ ഒരിക്കൽ, വന്യപതിയും കിരാതന്മാരുടെനിയാമകനും ആയ ചേദിരാജാഖ്യൻ പാണ്ഡ്യരാജാവായ കുലഭൂഷണനോടും യുദ്ധം ചെയ്യുന്നതിനായി സൈന്ന്യങ്ങളെ ശേഖരിക്കുകയും മറ്റുവേണ്ട ഒരുക്കങ്ങൾ എല്ലാം ചെയ്യുകയും ചെയ്തു.

മഹാധീരനും നയകോവിദനും ആയ കുലഭൂഷണപാണ്ഡ്യൻ ചാരന്മാർ മുഖാന്തിരം ഈവിവരം അറിഞ്ഞ്, ശൂരാഗ്രേസരനും ഭടാഗ്രണിയും സുന്ദരേശ്വരസേവകനും ആയ സുന്ദരസാമന്തനെ വിളിച്ചുവരുത്തി രഹസ്യമായി ഇങ്ങനെപറഞ്ഞു.

വന്യജനാഗ്രേസരനും കിരാധാധിപനും ആയ ചേദിരാജാഖ്യൻനമ്മോടു യുദ്ധത്തിനായി സൈന്യശേഖരവും മറ്റുംചെയ്തു വരുന്നതായി ചാരന്മാർ മുഖാന്തിരം അറിവു കിട്ടിയിരിക്കുന്നു. അവൻ യുദ്ധത്തിനുവരുന്നപക്ഷം അവന്റെ സൈന്യങ്ങളെ തടുക്കുന്നതിന് നമുക്കിപ്പോൾ ഉള്ള പട്ടാളങ്ങൾ പോരാ. പുതിയതായി കുറെ ഭടന്മാരെ കൂടെശേഖരിപ്പിക്കണം. അതുകൊണ്ട് സൈന്യാധിപൻ വേണ്ടവിധം കൊണ്ടുപോയി കു


൨൩


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/259&oldid=170638" എന്ന താളിൽനിന്ന് ശേഖരിച്ചത്