താൾ:SreeHalasya mahathmyam 1922.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൪ ഹാലാസ്യമാഹാത്മ്യം.

ന്ന ഗോവിനെ നിർവീര്യയാക്കി ലശിപ്പിക്കുക എന്നു കല്പിച്ചു.

വൃഷഭശ്രേഷ്ടൻ അതികേട്ട് കൈലാസഗിരിപോലെ അത്യന്തം ഔന്നത്യവും ധാവള്യവും ഏറിയതായ സൌന്ദര്യസ്വരൂപം കൈക്കൊണ്ട് ഏറ്റവും കാമാർത്തനായ ഒരു കാളയെപ്പോലെ മുക്രയുംതട്ടിക്കൊണ്ട് പശുവിന്റെ അടുക്കലേയ്ക്കുപോയി. സൌന്ദര്യാകാരനായ വൃഷഭവീരനെ കമ്ടക്ഷണത്തിൽത്തന്നെ പശപവും കാമാതുരയായെന്നുമാത്രമല്ല കിങ്കിണിജാലമാലാഭിരലംകൃതഗളാന്തരനും ഭൂതലാഥനായ സുന്ദരേശ്വരന്റെ പാദന്യാസംകൊണ്ട് പവിത്രീകൃതമായ പ്രഷ്ഠത്തോടുകൂടിയവനും കൈലാസശിഖരോപമമായ ഉപ്പരണയോടുകൂടിയവനും വിശ്വസംരക്ഷണതല്പരനും ലോകവിശ്രുതനും വൃന്ദാരകേന്ദ്രവന്ദിതനും ഉദാരാംഗനും വിമലാകാരനും ദേവതാത്മാവും ഭദ്രാലയനും ആയ നന്ദിയുടെ സൌന്ദ്രര്യതേജോവിലാസങ്ങളാലും ആലോകനചതുരതയാലും കാമപ്രകടനവികാരങ്ങളാലും ആകർഷിതയായ ആ പശുവിന് കാളയെ കാണെക്കാണെ വീര്യസ്രാവമുണ്ടാവുകയും തന്മൂലം നിർവ്വീര്യയായിത്തീർന്ന ആ പശു മീലിതനേത്രയായി ഭൂമിയിൽ വീണുമരിച്ചു് പർവ്വതമായിത്തീരുകയും ചെയ്തു. അപ്രകാരമുണ്ടായ പർവ്വതത്തെ ഇന്നും പശുപർവതം എന്നാണ് വിളിച്ചുവരുന്നത്. പശുവു് വീണ് മരിച്ചു് പർവ്വതമായ ക്ഷണത്തിൽത്തന്നെ അതിനോടൊന്നിച്ച് വന്നിരുന്ന നഗ്നന്മാർ ആത്മരക്ഷാർത്ഥം ഗൂഢപ്രദേശങ്ങൾ നോക്കി ഓടിപ്പോയി.

അനന്തരം നഗ്നന്മാർ ആഭിചാരം ചെയ്തുണ്ടാക്കിയയച്ച പശുവിനെ വധിക്കാനയി പ്രത്യക്ഷനായ നന്ദി തന്റെ വൃഷഭാസ്ഥൂലശരീരത്തെ ശിവാജ്ഞപ്രകാരം അവിടെത്തന്നെ ഉത്തരഭാഗത്തിൽ വൃഷഭാചലമായി ഉപേക്ഷിച്ചുംവച്ച് തന്റെ സൂൿരൂപത്തോടുകൂടെ പരമശിവസന്നിധാനത്തെ പ്രാപിച്ച് അദ്ദേഹത്തിന്റെ മുൻപിൽ പഴേപോലെ നിവസിച്ചു.

നീപാടവീനായകനായ സുന്ദരേശ്വരന്റെ വാഹനശ്രേഷ്ഠനായ നന്ദിയുടെ മേൽപ്രകാരമുള്ള വൈഭവങ്ങളെ കണ്ട് അനന്തഗുണപാണ്ഢ്യനും അദ്ദേഹത്തിന്റെ പ്രജകളും ഇതിൽപരമില്ലാതെ സന്തോഷിക്കുകയും പ്രശംസിക്കുകയും ചെയ്തുംകൊണ്ട് ക്ഷേത്രത്തിൽ പോയി ശങ്കരീശങ്കരന്മാരേയും വൃഷഭവീരനേയും സാഷ്ടാംഗപ്രണാമം ചയ്യുകയും പലപ്രകാരത്തിൽ സ്തുതിക്കുകയും മറ്റും ചെയ്തു. അനന്തരം അവർ അവരവരുടെ മന്ദിരങ്ങളിൽ പോയി ഹാലാസ്യേശ്വരസ്മരണയോടുകൂടെ സൌഖ്യമായി വസിച്ചു.

അല്ലയോ ഋഷീശ്വരന്മാരെ! അക്കാലത്തിൽ ആയിരുന്നു രഘുകുലനാഥനായ രാമഭദ്രൻ സോദരനും വിക്രമശാഖിയമായ ലക്ഷ്മണനോടും പരാക്രമികളായ മർക്കടസൈന്യങ്ങളോടും കൂടെ മാരുതിയുടെ മുഖത്തിൽ നിന്നും ലംകയിലുണ്ടെന്നറിഞ്ഞു ജാനകിയെരാവണവധം സാധിച്ച് വീണ്ടുംകൊണ്ടുവരുവാനായി പുറപ്പെട്ട് വൃഷഭാചലത്തിൽ എത്തി താമസിച്ചത്. മലയാചലത്തിൽ നിന്നും ഞാൻ ഈ വിവരം അറിഞ്ഞു് വൃഷഭാചലത്തിൽ പോയി സൂര്യവംശരാജരത്നമായ അദ്ദേഹവും തമ്മിൽ അന്യോന്യസംഭാഷണം ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/256&oldid=170635" എന്ന താളിൽനിന്ന് ശേഖരിച്ചത്