താൾ:SreeHalasya mahathmyam 1922.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിഅഞ്ചാം അദ്ധ്യായം - ഇരുപത്തിഒൻപതാം ലീല ൨൭൩

യ ഒരു കുണ്ഡം ഉണ്ടാക്കി നാനവിധത്തിലുള്ള ഉപകരണങ്ങളോടുകൂടെ അത്യുഗ്രമായ ആഭിചാരകർമ്മങ്ങളോടുകൂടി ഒരു ഹോമംതുടങ്ങി. ഹോമം പരിപൂർത്തിയായ ക്ഷണത്തിൽ ഹോമകുണ്ഠത്തിൽനിന്നും അത്യുഗ്രഭീഷണാകാരനും പശുസ്വരൂപിയുമായ ഒരു അസുരൻ ഉണ്ടായി. നഗ്നന്മാർ അവനെനോക്കി മധുരാപുരത്തേയും മധുരാധിപനായ അനന്തഗുണപാണ്ഡ്യനേയും നശിപ്പിക്കുകയെന്നുപറഞ്ഞു.

ധേനുസ്വരൂപിയായ അസുരൻ കേട്ടമാത്രയിൽതന്നെ മധുരാപുരം നോക്കി അതിവേഗത്തിൽ നടന്നു. അത്യുഗ്രങ്ങളായ പർവ്വതങ്ങളെ ഇളക്കിയും മേഘമണ്ഡലത്തിൽ ഉടക്കുന്നതും അത്യന്തം ആയതവും നിശിതവുമാശ്രംഗങ്ങളെകൊണ്ടു പർവ്വതശൃംഗങ്ങളെ കുത്തിയിളക്കി നാനാദിക്കുകളിലമെറിഞ്ഞും ലാംഗൂലചാലനോദ്ധൂതവാതകങ്ങൾ കൊണ്ടു് അനവധി വൃക്ഷങ്ങളപടെ മൂലച്ഛേദനംയചെയ്തും വിദ്രുതഗമനം കൊണ്ടുണ്ടായഖുരാഘാതംമൂലം ഇളകുന്ന പൊടികളെ ഉശ്വാസവായുക്കളെക്കൊണ്ടു് സർവ്വത്രപറപ്പിച്ചു് ഭൂലോകത്തെ അന്ധകാരമയമാക്കിയും മറ്റുപ്രാകരത്തിലുമുള്ള ഭയങ്കരകൃത്യങ്ങളെ പ്രകടിപ്പിച്ചും മധുരാപുരത്തിന് സംഹാരരുദ്രനായിവന്നെത്തിയ ധേനുകാസുരനെക്കണ്ടു് ആശ്ചര്യപരതന്ത്രവാന്മാരും ഭയവിഹ്വലരുമായിത്തീർന്ന മധുരാപുരവാസികൾ അതിവേഗത്തിൽ രാജസന്നിധിയിൽ പ്രവേശിച്ച് വിവരം രാജാവിനെ അറിയിച്ചു.

രാജാവ് അതുകേട്ട് അത്യന്തം ആശ്ചര്യത്തോടും ഭയത്തോടുംകൂടെ ഹാലാസ്യനാഥനായ സുന്ദരേശ്വരന്റെ സന്നിധിയിൽ ചെന്ന് സാഷ്ടാംഗമായിവീണു പ്രണമിച്ചുംകൊണ്ടു് ഇപ്രകാരം സ്തുതിച്ചു.

കദംബകാനനാദീശ! കരുണാമൃതസാഗര!
ശരണാഗതഭക്താനാമാർത്തിഹാരിൻ! വൃഷധ്വജാ. (൧)

സമസ്തലോകാസുരമത്യുഗ്രം കൃതാന്തപഞ്ചപുരത്രയം
ജഗതാംരക്ഷണാർത്ഥംത്വം കാളകൂടമഹാവിഷം. (൨)

അന്ധകാസുരമത്യുഗ്രം കൃതാന്തഞ്ചപുരത്രയം
കാമാദീനഖിലാൽദുഷ്ടാൻ പുരാസമഹരപ്രഭോ! (൩)

ഏവംത്വയാപാലിതാനാം ജഗതാമതിഭിതിദാ
ഗൌരേകാപർവതാകാരാ സമായാതിജപേനച. (൪)

ത്വമേവഏനാംസംഹർത്തും സമർത്ഥോന്യേനകശ്ചന
യേനകേനാപ്യുപായേന താംഗാംസംഹാരശംകര! (൫)

പാണ്ഡ്യവംശാലങ്കാരരത്നവും ഭക്താഗ്രഗണ്യനുമായ അനന്തഗുണപാണ്ഡ്യന്റെ മേൽപ്രകാരമുള്ള അപേക്ഷയെക്കേട്ട് സന്തുഷ്ടനായ ഹാലാസ്യനാഥനും ഭക്തവത്സലനും പാർവ്വതീനായകനുമായ പരമശിവൻ തന്റെ മുൻപിൽ എല്ലാക്കാലത്തും ഒന്നുപോലെ വസിക്കുന്ന വൃന്ദാരകവന്ദ്യനായ വൃഷഭത്തിനോട് നീപോയി മധുരാപുരനാശത്തിനായി നഗ്നന്മാർ അയച്ചിരിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:SreeHalasya_mahathmyam_1922.pdf/255&oldid=170634" എന്ന താളിൽനിന്ന് ശേഖരിച്ചത്